ചാരുലത ടീച്ചർ 7 [Jomon]

Posted by

 

“ചാരു നിന്റെ ഫാമിലിയെകുറിച്ചൊന്നും പറഞ്ഞിട്ടില്ലല്ലോ എന്നോട്….”

 

ബീച് സൈഡിലുള്ളൊരു ആളൊഴിഞ്ഞ കോഫി ഷോപ്പിലിരിക്കുമ്പോ ഞാനവളോട് ചോദിച്ചു…..

 

“അതിന് നീ ചോദിച്ചിട്ടില്ലല്ലോ…!

 

കോഫീ കപ്പ് ചുണ്ടോടടുപ്പിച്ചവൾ പറഞ്ഞു… നേരാണ് ഞാനിതുവരെ അവളുടെ ഫാമിലിയെക്കുറിച്ചു ചോദിച്ചിട്ടില്ല…

 

“ടാ ടാ… നീയിങ്ങനെ പേടിക്കുവൊന്നും വേണ്ട… എനിക്ക് ചേട്ടന്മാരൊന്നുമില്ല.. നിന്നെപ്പോലയാ… അച്ചനും അമ്മയ്ക്കും കൂടി ആകെ ഞാനൊരാളെ ഉള്ളു…”

 

“അയിന് ഞാൻ പേടിച്ചൊന്നുമില്ല…. ഇനിയിപ്പോ ചേട്ടന്മാർ ഉണ്ടെങ്കിൽ തന്നെ എന്താ… കൂടിപ്പോയ നാല് തല്ലു കിട്ടും…. സാരമില്ല നിനക്ക് വേണ്ടി ഞാനതങ്ങു സഹിച്ചു….”

 

ഉള്ളിലെ ചമ്മല് മറച്ചു വെച്ചു കൊണ്ടു ഞാൻ പറഞ്ഞു….. ഭാഗ്യം ചേട്ടന്മാർ ആരുമില്ലാത്തത്

 

“ഉവ്വ ഉവ്വേ…… ഹ്മ്മ് ഞാനൊറ്റ മോളായത് കൊണ്ടു തന്നെ നമ്മുടെ കാര്യം വീട്ടിൽ സമ്മതിക്കാതിരിക്കാൻ വഴിയൊന്നുമില്ല…”

 

അവളെന്തോ ഓർത്തുകൊണ്ട് പറഞ്ഞു…

 

“ഹ്മ്മ്… പ്രശ്നം ആയെങ്കിൽ തന്നെ നമുക്കത് എങ്ങനെലും ശെരിയാക്കാമെന്നെ… എന്റേൽ ഒരുപാട് ഉടായിപ്പ് വഴികളുണ്ട്..”

 

സ്വന്തം കഴിവിയിൽ ആവോളം വിശ്വാസമുള്ള ഞാൻ പറഞ്ഞു.. അത് കേട്ടിട്ടാണെന്ന് തോന്നുന്നു പെണ്ണെനെയൊന്ന് കൂർപ്പിച്ചു നോക്കി…

 

“നിന്റെ ഉടായിപ്പ് വഴികളൊക്കെ തത്കാലം കയ്യിൽ വെച്ചാൽ മതി…. സമയം ആകുമ്പോ ഞാൻ പറയാം… കേട്ടല്ലോ..”

 

ഒരു മുന്നറിയിപ്പ് പോലവൾ പറഞ്ഞു…

 

“ഓ ശെരി ശെരി…”

 

വീണ്ടും ഞങ്ങൾ എന്തൊക്കെയോ സംസാരിച്ച ശേഷമാണ് തിരിച്ചു പോയത്….. എന്തൊക്കെ തന്നെയായാലും എനിക്കവളോ അവൾക്ക് ഞാനോ ഇല്ലാതെ പറ്റത്തില്ലായെന്നൊരു അവസ്ഥയായിരുന്നു അപ്പോളേക്കും…. അത്രക്കും തന്നെ ഞങ്ങൾ അടുത്തു പോയിരുന്നു….. പ്രണയം എന്നത് ദൈവത്തെപോലെത്തന്നെ സ്‌ട്രോങ് ആയൊരു സംഭവമാണന്നേ….!

 

തുടരും………………

 

 

കൂടുതലൊന്നും പറയാനില്ല… പാതി വഴിക്ക് ഇട്ടേച്ചു പോകാൻ മനസ്സനുവദിക്കാത്തതിന്റെ കാരണം നിങ്ങളിൽ വളരെ കൊറച്ചു പേരെങ്കിലും എഴുതി ഇടുന്ന കമന്റുകൾ മാത്രം കൊണ്ടാണ്… അല്ലാണ്ട് ഒരു ഫോൺ പോലും ഇല്ലാത്ത അവസ്ഥയിലും ഇത്രയൊക്കെ എഴുതി കൂട്ടാൻ എനിക്ക് തലക്ക് ഓളമൊന്നും ഉണ്ടായിട്ടല്ല…. പക്ഷെ എങ്ങനെയാ ഈ കഥക്കായി നിങ്ങൾ തരുന്ന അഭിപ്രായങ്ങൾ കാണുമ്പോൾ എഴുതാതിരിക്കാൻ പറ്റുക…….

 

അപ്പൊ ഈ പാർട്ടിലും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു… വല്യ ചിലവൊന്നുമില്ലല്ലോ രണ്ടു വരിയെങ്കിൽ രണ്ടു വരി… അത്രമാത്രം…….

Leave a Reply

Your email address will not be published. Required fields are marked *