ചാരുലത ടീച്ചർ 7 [Jomon]

Posted by

 

പിന്നെ ഞങ്ങൾ മൂന്ന് പേരുമിരുന്നു സദ്യ കഴിച്ചെണീറ്റു… എക്സ്ട്രാ കിട്ടിയ ഒരൊണങ്ങിയ പഴം ദക്ഷക്ക് നൽകി അജയൻ അവളെ വളക്കാനുള്ള വഴികൾ തേടി…. ഞാനിതെല്ലാം കണ്ടെങ്കിലും ഒന്നുമറിയാത്തത് പോലിരുന്നു…… അല്ലേലും ഞാനായിട്ട് ഇവരെ രണ്ടു പേരെയും ഒരുമിപ്പിക്കാൻ ശ്രമിക്കില്ലെന്ന് മുൻപേ തീരുമാനിച്ചിരുന്നു…. കാരണം വേറൊന്നുമല്ല സ്വന്തമായി ഒരു പെണ്ണിനോട് ഇഷ്ടം തുറന്നു പറഞ്ഞു വളക്കാൻ കഴിവില്ലാത്തവർ ആ പണിക്ക് പോകരുതെന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാൻ…… എനിക്ക് വേണമെങ്കിൽ അവന്റെ മനസ്സിലുള്ള ഇഷ്ടം അവളോട് പറഞ്ഞു ചിലപ്പോ ഈ റിലേഷൻ സെറ്റ് ആക്കി കൊടുക്കാൻ സാധിക്കും പക്ഷെ അതിന്റെ കാലാവധി എന്ന് പറയുന്നത് അധികം നീണ്ടു നിൽക്കില്ല…. നിങ്ങള് തന്നെ ആലോചിച്ചു നോക്ക്….. ഇഷ്ടം തുറന്നു പറയാൻ പേടിക്കുന്നവനൊരു പെണ്ണ് സെറ്റയാൽ ആ ബന്ധം മുൻപോട്ട് കൊണ്ടുപോകാനുള്ള കഴിവ് അവനുണ്ടാവണമെന്നില്ല…….സ്വന്തം റിസ്കിൽ ഒരു ബന്ധം സ്ഥാപിക്കാൻ പറ്റുന്നവനെ അത് മുൻപോട്ട് കൊണ്ടുപോകാനുള്ള ധൈര്യവും കാണുകയുള്ളു…………………………

 

“അളിയാ പോവല്ലേ….”

 

വണ്ടിയുടെ ചാവി എന്നെ നോക്കി നിന്ന അജയന് ഞാൻ കൊടുത്തു…. അവൻ വണ്ടിയെടുത്തു വന്നതും ഞാൻ കണ്ടു വരാന്തയിൽ നിന്ന് ടീച്ചർമാരോട് സംസാരിക്കുന്ന ചാരുവിനെ… ഞാൻ ബൈക്കിന്റെ പിറകിൽ കേറിയവളെ പോകുവാണെന്നു കണ്ണ് കാണിച്ചു…. ആരുമറിയാതെയൊരു ചിരിയിലവളെനിക്കുള്ള മറുപടിയൊതുക്കി….

 

നമുക്ക് വേണ്ടത് കിട്ടിയതും അജയനോട് വണ്ടിയെടുത്തോളാൻ ഞാൻ പറഞ്ഞു……. പിന്നോരോന്നും പറഞ്ഞു ഞങ്ങൾ വീട്ടിലേക്ക് പുറപ്പെട്ടു……. ദിനങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി…. എക്സാമുകളുടെ സമയമടുത്തതും ചാരുവുമായുള്ള എല്ലാ ഫോൺ വിളികളും നിർത്തിക്കോളാൻ മുകളിൽ നിന്നുള്ള ഓർഡർ വന്നു…. എന്നാലും ഇടക്കിടെ ഞാനവളെ വിളിച്ചുറക്കം കളയുമായിരുന്നു…

അങ്ങനെ കോപ്പി അടിച്ചും പറ്റുന്നപോലെ തുണ്ടും വച്ചു ഞാനും അജയനും എക്സാം എല്ലാം ക്ലിയർ ചെയ്തു….ഇടക്കെപ്പോഴോ ചാരുവിന്റെ ശല്യം സഹിക്ക വയ്യാതെ നോട്ടുകളൊക്കെ വെറുതെ മറിച്ചു നോക്കിയത് കൊണ്ടു തന്നെ തരക്കേടില്ലാത്ത മാർക്കോടെ തന്നെ ഞാൻ പാസ്സ് ആയി…

 

ഇപ്പൊ ചാറുവിനൊഴിവുള്ള ദിവസങ്ങളിൽ ഞങ്ങളിരുവരും പുറത്തൊക്കെ കറങ്ങാൻ പോകാൻ തുടങ്ങിയിരുന്നു…. അവൾക്കും അതൊരുപാട് ഇഷ്ടമാണെന്ന് എനിക്ക് തോന്നിത്തുടങ്ങി…. എന്റെകൂടെയുള്ള ഓരോ നിമിഷവും അവൾ ശെരിക്കും ആസ്വദിക്കുന്നുണ്ടെന്നാണ് പറച്ചിൽ… എന്നാലും എന്റെയീ ചളിയടിക്കും ഊള ഫിലോസഫിക്കും ഇത്രയും ഡിമാൻഡ് ഉണ്ടായിരുന്നെന്ന് എനിക്കറിയില്ലായിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *