ചാരുലത ടീച്ചർ 7 [Jomon]

Posted by

 

ചമ്മിയ മുഖത്തോടെ എന്നെനോക്കിയവൾ ചിരിച്ചു…

 

“അത് ശെരി…അപ്പൊ ടീച്ചറുടെ പരീക്ഷണം നടത്താൻ വേണ്ടി ആണല്ലേ എന്നെയീ രാത്രി മതില് ചാടിച്ചത്…”

 

ഒരു കഷ്ണം ബീഫെടുത്തു വായിൽ വെച്ചുകൊണ്ട് ഞാൻ ചോദിച്ചു..

 

“പോടാ…അങ്ങനെ ഒന്നുവല്ല…ഞാൻ ഇടക്കിടെ ഇങ്ങനെ ഉണ്ടാക്കാറുള്ളതാ.. “

 

പിണങ്ങിയ ഭാവത്തിൽ ചുണ്ടു കടിച്ചു കൊണ്ടവൾ പറഞ്ഞു…

 

അത് കേട്ടെനിക്ക് ചിരി വന്നെങ്കിലും ഞാനൊന്നും പറയാതെ ഒരല്പം റൈസും പീസും കൂടെ ചേർത്ത് ഇളക്കി ഒരു പിടിയെടുത്തു അവൾക്ക് നേരെ നീട്ടി…

 

എന്തോ ആലോചനയിൽ പാത്രത്തിൽ വിരലിട്ടിളക്കി നിന്നവൾ തലയുയർത്തി നോക്കിയപ്പോ കണ്ടതൊരു ചിരിയോടെ നീട്ടിപിടിച്ച കയ്യുമായി നിൽക്കുന്ന എന്നെയാണ്….

 

കണ്ണിലൊരായിരം പൂത്തിരികത്തിച്ച സന്തോഷവുമായി എന്നെ നോക്കി നിന്നവളെ കണ്ടെനിക്കും ഉള്ളിന്റെയുള്ളിലെവിടെയോ മഞ്ഞു വീണൊരു സുഖം തോന്നി….

 

“എന്താണ്…അടിവയറ്റിലൊരു മഞ്ഞു വീണ ഫീലുണ്ടോ…?

 

ജന്മനാ കിട്ടിയ കള്ളച്ചിരിയോടെ ഞാനവളോട് ചോദിച്ചു….. ഞങ്ങൾ തമ്മിലെന്തോ ഒരു മുന്ജന്മബന്ധമുണ്ടായിരിക്കണം…അല്ലെങ്കിൽ ഞങ്ങരുവരെയും ബന്ധിപ്പിക്കുന്ന ഒരദൃശ്യ ശക്തികൂടെയുണ്ട്…അത് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ചിലപ്പോ നിങ്ങൾക്കും തോന്നി കാണും…. അതുകൊണ്ട് തന്നെ ചിലനേരം എനിക്ക് അനുഭവപ്പെടുന്ന പ്രത്യേക ഫീലുകൾ ചാരുവിനും വരാറുണ്ട്….

 

എന്റെ സംശയത്തെ ശെരിവെക്കും വിധമവൾ തലകുലുക്കികൊണ്ടെന്റെ നീട്ടിപിടിച്ച കൈക്ക് നേരെ മുഖമടുപ്പിച്ചു…പിന്നൊരു കുസൃതി ചിരിയോടെ വാ തുറന്നു ഞാൻ കൊടുത്ത ബിരിയാണി അപ്പാടെ വായിലാക്കി…. അവളുടെ ചുണ്ടുകളുടെ നനവെന്റെ കയ്യിൽ തട്ടിയതും എനിക്കകെയൊരു കുളിരുകോരിയ സുഖം…

 

“”അആഹ്ഹ…. “””””

 

പെട്ടെന്നാണ് ഒട്ടും പ്രതീക്ഷിക്കാത്തയൊരു നീക്കം അവളുടെ ഭാഗത്തു നിന്നുണ്ടായത്…ഒന്ന് സുഖം പിടിച്ചു വന്നെയെന്റെ രണ്ടു വിരലുകളെയും പല്ലുകൾക്കിടയിലൊന്ന് കോർത്തു പിടിച്ച ശേഷമാണവൾ അവയെ സ്വാതന്ത്ര്യമാക്കിയത്…..

 

“എന്തിനാടി നീയിപ്പോ കടിച്ചത്…”

 

കൈ കുടഞ്ഞുകൊണ്ട് ഞാൻ ചോദിച്ചു…ദേഷ്യമൊന്നുമില്ല എന്നാലും ഓർക്കപ്പുറത്തു കിട്ടിയൊരു കടിയിലെന്റെ നല്ല ജീവനങ്ങു പോയി…

 

“ചുമ്മാ…നിന്റെയീ സ്നേഹം കണ്ടപ്പോ ഒന്ന് കടിക്കാൻ തോന്നി.. “

 

ഒട്ടും തന്നെ ഭാവവെത്യാസമില്ലാതെ അവളതും പറഞ്ഞു ബാക്കി ബിരിയാണി കഴിക്കാൻ തുടങ്ങി…

 

ഹ്മ്മ്…അല്ലേലും തെറ്റ് എന്റെ ഭാഗത്താ…മുന്ജന്മവും ആന്തരിക ജന്മവും എന്ന് പറഞ്ഞു ഡയലോഗ് അടിച്ചപ്പോ ഞാനൊരു കാര്യം മറന്നുപോയി.. എന്റെ മുൻപ്പിലിരിക്കുന്നത് ചാരുലതയാണെന്ന്…ഇതേ നമ്മള് വിചാരിക്കണത് പോലല്ല…കൊറച്ചു കൂടിയ ഇനമാ…പലപ്പോഴും ഞാനത് മറന്നു പോകുന്നെന്ന് മാത്രം…

Leave a Reply

Your email address will not be published. Required fields are marked *