“” ഞങ്ങളും ഇവരും തമ്മിൽ കോളേജ് തൊടങ്ങിയപ്പോ തൊട്ട് ഓരോ പ്രേശ്നങ്ങളാന്നുള്ള കാര്യം ഇവടെ എല്ലാർക്കും അറിയാവുന്നതാണ്…! ഞങ്ങളെ ശെരിക്ക് റാഗ് ചെയാൻ പറ്റാത്തതിന്റെ ഫ്രസ്ട്രേഷൻ ഇവർക്കു നന്നായിട്ടുണ്ട്…! അതോണ്ട് എനിക്ക് പണിതരാൻ വേണ്ടി ഇവര് കാണിക്കുന്ന വെറുമൊരു ചീപ്പ് ഷോ മാത്രമാണിത്…! “” അവരോരുത്തരുടേം മുഖത്ത് ഒരു പുച്ഛത്തോടെ നോക്കി ഞാൻ പറഞ്ഞു തീർത്തു…!
“” അപ്പൊ പിന്നെ ഇതോ…! “” ആരതിയുടെ കൂടെ വന്ന പെണ്ണ് അവളുടെ ബാഗിൽ നിന്നും രാവിലെ ഞാൻ നോട്ടീസ് ബോർഡിൽ ഒട്ടിച്ചിരുന്ന ഫോട്ടോസെല്ലാം പുറത്തെടുത്ത് വീണ്ടും തുടർന്നു…!
“” ഇത് നീ ഒട്ടിച്ചതല്ലേ, ഇവളെ മനപ്പൂർവം നാണംകെടുത്താൻ വേണ്ടി…! അല്ലെ…!? “” കൈയിലെ ഫോട്ടോസെല്ലാം കാണിച്ചെന്നോടവൾ ഒരു പ്രതിയോടെന്നപോലെ ചോദിച്ചതിന്,
“” ഇവളെ നാണങ്കെടുത്താനോ…!? അയിന് ഇവളെതാ…!? “” ഞാനൊരു പുച്ഛത്തോടേം വെറുപ്പോടേം ആരതിയെ നോക്കി പറഞ്ഞു…! ആരതിടെ മുഖത്തൊരു തുള്ളി ചോരപോലും കാണാനില്ല…! ശേഷം,
“” എന്തടിസ്ഥാനത്തില ഞാനാണ് ഇത് ഒട്ടിച്ചേന്ന് നീയൊക്കെ പറയണേ…! എന്ന നമ്മുക്കൊരു കാര്യം ചെയ്യാം ഇവടെ cctv ഉണ്ടല്ലോ, അതൊന്ന് ചെക്ക് ചെയ്ത് നോക്കാം…! “” ന്ന് ഞാൻ പറഞ്ഞു നിർത്തിയതും വിച്ചു ഇവനെന്ത് മൈര ഈ കാണിക്കാണെന്ന അർത്ഥത്തിൽ എന്നെ നോക്കി…! യദുന്റെ അവസ്ഥയും മറിച്ചല്ല…!
“” ഇയാള് പറഞ്ഞപോലെ അതൊന്ന് നോക്ക് സാറെ…! “” നേരത്തെ എന്റെ കോളറിൽ കേറി പിടിച്ച മൈരേൻ പ്രിൻസിപ്പളോടായി പറഞ്ഞു…!
“” ഞാൻ തന്നോട് പറയാൻ മറന്നു, ഇവടതെ ക്യാമറയും dvr ഉം ഒക്കെ അടിച്ചുപോയിട്ട് മാസങ്ങളായി…! ഇതൊന്ന് ശെരിയാക്കാൻ പറഞ്ഞിട്ട് ഇതുവരെ ആരും വന്നിട്ടുമില്ല…! “” ടേബിളിലെ മോണിറ്ററിലേക്ക് നോക്കി പ്രിൻസിപ്പൽ തന്റെ അമർഷം മൗസിൽ ഞെക്കി തീർത്തു…!
“” ശെയ്…! ഇനി നമ്മൾ ആളെ എങ്ങനെ പിടിക്കും…!? എനിക്കൊറപ്പാ സാറെ, ഇതിവന്മാരാരോ ചെയ്തിട്ട് എന്റെ തലേൽ ഇടാൻ നോക്കണതാ…! “” സന്ദീപിന് നേരെ വിരൽ ചൂണ്ടി ഞാൻ പറഞ്ഞു…! ശേഷം ആരതിയെ ഒന്ന് നോക്കാനും മറന്നില്ല…! ഞാൻ പറയുന്നത് കേട്ട സന്ദീപ് എന്നെ തല്ലാനായി മുന്നോട്ട് വന്നതും എല്ലാവരും കൂടി അവനെ പിടിച്ചുവച്ചു…!
ഒടുവിൽ ഏറെ നേരത്തെ കലപിലക്ക് ശേഷം ഞങ്ങൾ പതിനഞ്ചു പേർക് സസ്‌പെൻഷൻ തരാൻ തീരുമാനമായി…! അതിൽ എനിക്കും സന്ദീപിനും ഒരു മാസമായിരുന്നു സസ്‌പെൻഷൻ, ബാക്കിയുള്ളവർക്ക് രണ്ടാഴ്ചയും…! എന്നെപോലെ തന്നെ ഇതൊരു പെണ്ണ് കേസ്സാവാതെ നോക്കേണ്ടത് കോളേജിന്റെ ആവിശ്യംകൂടിയാണെന്ന് എനിക്ക് തോന്നാതിരുന്നില്ല…! കാരണം ഇത് പെണ്ണ് കേസ്സായാൽ അത് കോളേജിന്റെ ഇമേജിനെ നല്ലപോലെ ബാധിക്കും…! അതുമാത്രല്ല, പ്രിൻസിപ്പൽ ഒരു ലോകപോട്ടനുമാണ്…! ഇനിയിത് കേസ്സായാൽ തന്നെ ബാക്കി വരുന്നോടത്ത് വച്ച് കാണാം എന്ന മൈന്റായിരുന്നു എനിക്ക്…!