“” ഞാനവളോട് അങ്ങനെയൊന്നും പറഞ്ഞിട്ടില്ല…!! “” ഒരു വിധത്തിൽ ഞെട്ടലിൽ നിന്ന് വിട്ടുമാറിയ ഞാൻ പറഞ്ഞതിന് പിന്നാലെ ഒരു സാറ് വന്നെന്റെ കൊള്ളറിൽ പിടിച്ചു,
“” പിന്നെ ആ കൊച്ചു വെറുതെ പറയുന്നതാണോടാ റാസ്ക്കൽ…! പോലീസിനെ വിളിക്ക് ശാരിമിസ്സേ, ഇവൻ കൊറേകാലം അകത്ത് കെടക്കട്ടെ…! “”
“” എന്താ സാറെ ഇത്…! സാറ് പിടിവിട്ടേ…! “” എന്റെമേൽ മുറുക്കിയിരുന്ന പിടി വീടിപ്പിച്ചോണ്ട് ഞങ്ങളുടെ സ്പോർട്സ് ന്റെ ഇൻചാർജ് ആയ സുരേഷ് സാർ പറഞ്ഞതും എനിക്കാതൊരു ആശ്വാസമായി തോന്നി…!
“” പോലീസിനെ ഒന്നും വിളിക്കണ്ട…! “” തേങ്ങി കരഞ്ഞോണ്ട് ആരതി എല്ലാവരോടും കൂടിയത് പറയുന്നത് കേട്ട് കൂടിനിന്നവർ അവൾക്ക് നേരെ തിരിഞ്ഞു…!
“” പിന്നെ വേറെന്താ വേണ്ടേ…! “” അവളുടെ തോളിൽ കൈവച്ച് ശാരിമിസ്സ് സൗമ്യമായി ചോദിച്ചു…!
“” തത്കാലം അവനെല്ലാവരടേം മുന്നിൽ വച്ച് സോറി പറഞ്ഞാമതി…! ഈ കാര്യം വീട്ടിലറിഞ്ഞ അവരെന്റെ പഠിപ്പ് നിർത്തും…! അതോണ്ട് ഇത് കേസാക്കരുത്…! “” ഒരു തൊഴുകൈയോടെ വീണ്ടും പൊട്ടിക്കരഞ്ഞ് അവളത് പറഞ്ഞു…! നല്ല വേൾഡ് ക്ലാസ്സ് ആക്ടിങ്…! കണ്ടു നിന്നവരെല്ലാം അവളുടെ അഭിനയത്തിന് മുന്നിൽ വീണിരിക്കുന്നു…! പീഡനത്തിനിരയായ അതിജീവിതയെ പോലെ അവളെയെല്ലാരും നോക്കികണ്ടപ്പോ എന്നെയൊരു തേർഡ് റേറ്റഡ് അസ്സ് ഹോൾ ആയിട്ടായിരുന്നു അവരെല്ലാം കണ്ടത്…! പോരാത്തേന് അവളിപ്പോ കേസ് ഇല്ലാന്ന് കൂടി പറഞ്ഞതോടെ അവളുടെ നല്ല ഔദാര്യംകൊണ്ട് മാത്രം രക്ഷപെട്ട വെറുമൊരു കുണ്ണ മാത്രമാണ് ഞാനിപ്പോ…!
“” കണ്ടോടോ…! ഈ കുട്ടീടെ നല്ല മനസ്സോണ്ട് മാത്രമാണ് താനിപ്പോ രക്ഷപെട്ടത്…! അല്ലായിരുന്നെങ്കി താൻ ജയിലും കോടതിയും കേറിയിറങ്ങിയേനെ…! എന്തായാലും താനൊരു സോറി പറഞ്ഞേക്ക്…! “” തന്റെ കണ്ണാട ഊരി കൈയിൽ പിടിച്ച് ആരതിയേം എന്നേം നോക്കി പ്രിൻസിപ്പാളത് പറഞ്ഞു നിർത്തി…! എനിക്ക് അയാളോട് വെറും പുച്ഛമാണ് തോന്നിയത്…! ഇവള്ടെ ഈ നാറിയ അഭിനയത്തിന് മുന്നിൽ മോന്തയും കുത്തി വീണ ഒരു ശുദ്ധ കോമാളി…! അവളോട് സോറി പറയാൻ എനിക്ക് മനസ്സില്ല…!
“” എന്റെ പൊന്ന് സാറെ ഞാനിവളോട് സോറിയും കോപ്പൊന്നും പറയാൻപോണില്ല…! നിങ്ങളിവൾടെ മൂഞ്ചിയ അഭിനയം കണ്ട് ഓരോന്ന് തീരുമാനിക്കല്ലേ…! ഞാനിവളോട് വൃത്തികേട് പറഞ്ഞൂന്നൊള്ളെന് എന്താ തെളിവ്…! ഇനി ഇവറ്റകളു പറയണ്ണത് കെട്ടിട്ടാണോ…!? “” എല്ലാം കേട്ട് ഒരു ഉണ്ണാക്കനെ പോലെ ഞാനവളോട് സോറി പറയൂന്ന് വിചാരിച്ച എല്ലാവരും ഒരു നിമിഷം സ്‌തംപ്പിച്ചു നിന്നു…! ഇങ്ങനെ ഒരു പ്രതികരണം അവരോട്ടും പ്രതീക്ഷിച്ചിട്ടില്ലായിരിക്കണം…! ആരതിയെന്നെ കണ്ണ്മിഴിച്ഛ് നോക്കുന്നുണ്ട്…!