പിന്നെ കൊറേ നേരത്തിനു അവിടെ നടന്ന സംഭവങ്ങളും അതിനുള്ള കാരണവുമൊക്കെ പ്രിൻസിപ്പൽ ചോദിച്ചറിഞ്ഞു…!
“” ഞങ്ങടെ ക്ലാസ്സിലെ പെൺകുട്ട്യോളെ ശല്ല്യം ചെയ്യലാണ് സാറേ ഇവന്റെ മെയിൻ പണി…! ഇന്ന് ഞങ്ങടെ ക്ലാസ്സിലെ ആരതിയോട് ഇവനെന്തോ വൃത്തികേട് പറഞ്ഞു, അത് ചോയ്ക്കാൻ ചെന്നപ്പഴാ ഇവന്മാര് ഞങ്ങളെ തല്ലിയെ…! “” എന്ന പച്ച കള്ളം സന്ദീപ് അവടെ നിരത്തിയതും ഞാൻ അവന്മാരെയൊന്ന് നോക്കി…! അവരടെ മുഖത്തും എന്റെയതെ ഞെട്ടലാണ്…! യദുവാണെങ്കി സന്ദീപിനെ കലിപ്പിച്ച് നോക്കുന്നുണ്ട്…!
“” ഇല്ല്യാത്തത് പറഞ്ഞ കണ്ണടിച്ച് ഞാൻ പൊളിക്കും പുന്നാര മോനെ…! “” കലികയറിയ ഞാൻ സന്ദീപിന് നേരെ പാഞ്ഞു ചെന്നെങ്കിലും അതിന് മുമ്പായി ഹരിയും വിച്ചൂവും കൂടി എന്നെ പിടിച്ചു വച്ചു…!
“” സൈലെൻസ്…! നിങ്ങളവേടെയാണ് നിക്കുന്നതെന്ന ബോധം വേണം…! Understand…! “” പ്രിൻസിപ്പൽ തന്റെ മുന്നിലെ ടേബിളിൽ അടിച്ച് പറഞ്ഞതും ഞങ്ങളൊന്ന് അടങ്ങി…! ശേഷം,
“” എന്തായാലും ആ കുട്ടിയോട് വരാൻ പറ…! “” ന്നും പറഞ്ഞു പ്രിൻസിപ്പൽ അവളെ വിളിക്കാനായി ഒരാളെ പറഞ്ഞുവിട്ടു…! ഏകദേശം ഒരു അഞ്ചു മിനിറ്റിന് ശേഷം ആരതിയും കൂടെ വേറൊരു പെണ്ണുംകൂടി അകത്തേക്ക് കേറി വന്നു…! കൊറേ കരഞ്ഞതിന് അടയാളമേന്നോണം അവളുടെ കവിളിൽ കണ്ണീരിന്റെ പാടുണ്ട്, പോരാത്തേന് കലങ്ങിയ കണ്ണും അടഞ്ഞ മൂക്കും കൂടിയായപ്പോ ഉഷാറായി…! തല താഴ്ത്തിയാണവൾടെ നിൽപ്…!
“” സന്ദീപ് പറയുന്നു ഇയാള് തന്നോട് എന്തോ വൃത്തികേട് പറഞ്ഞൂന്നൊക്കെ…! ശെരിയാണോ…!? “” എന്നെ ചൂണ്ടി ആരതിയോടായി പ്രിൻസിപ്പാലത് ചോദിച്ചതും ആരതിയെന്നെ തല ഉയർത്തി കടുപ്പിച്ചോന്ന് നോക്കി…! അതിന് മറുപടിയെന്നോണം ഞാൻ തിരിച്ചവളെ നോക്കി പല്ലുകടിച്ചു…! ഇല്ലാന്ന് പറയെടി നായിന്റെ മോളെ…!
“” മ്മ്…! “” ഒരു പൊട്ടികരച്ചിലോടെ ആരതി മൂളിയതും ഞാനടക്കം എന്റെകൂടെയുള്ളവരെല്ലാമോന്ന് ഞെട്ടി…! അവളെ സമാധാനിപ്പിക്കാനെന്നോണം രണ്ടുമൂന്നു ടീച്ചർമാർ അവളുടെ അടുത്തേക്ക് ചെന്നു…! പീഡനകേസിൽ അകത്തിട്ട പ്രതിയെപ്പോലെ ഞാനെല്ലവരടേം മുമ്പിൽ നിന്ന് വിയർത്തു…! മുമ്പ് ടീവിയിലും പേപ്പറിലും മാത്രം വായിച്ചറിഞ്ഞുട്ടുള്ള പല വ്യാജ പരാതികളുടെ വാർത്തയും എന്റെ മുന്നിലൂടെ കടന്ന് പോയി…! ഞാനും അതേപോലെയൊരു വാർത്തയിൽ ഇടംപിടിക്കാൻ പോകുന്നു…! ഈയൊരു സാഹചര്യത്തിൽ എനിക്കവളോട് തോന്നിയ വെറുപ്പിന് കൈയും കണക്കുമില്ലായിരുന്നു…! അവളുടെ ഈ കരച്ചില് പോലും ആളുകളെ കൈയിലെടുക്കാനുള്ള ഒരു അടവ് മാത്രമാണ്…! പുറത്ത് കരച്ചിലാണെങ്കിലും ഉള്ളിൽ അവൾ ചിരിക്കുന്നുണ്ടാവും…!