“” നാണം ഇല്ലേടാ മൈരേ ഇങ്ങനെ വന്ന് തല്ലുകൊള്ളാൻ, ഇതിപ്പോ കൊറേയായില്ലേ…! കൊള്ളുന്ന നിനക്കില്ലേലും തല്ലുന്ന എനിക്ക് തന്നെ എന്തോപോലെ…! “” നിലത്ത് കിടന്ന് ചുമച്ചോണ്ടിരുന്ന സന്ദീപിനെ നോക്കി ഞാൻ ചീറി…!
“” സ്റ്റോപ്പ് ഇറ്റ്…!! “” ക്ലാസ്സുമൊത്തം മുഴങ്ങുന്ന ശബ്ദത്തോടെ ഒരു പടുകെളവൻ അകത്തേക്ക് കേറിവന്ന് അലറി…! പ്രിൻസിപ്പൽ മൈരനാണ്…! ഇയാള് ചത്തില്ലേ…!
“” all of you, come to my office right now…! “” ന്നും പറഞ്ഞ് അങ്ങേരോരു ലോഡ് തുപ്പലങ്ങു തെറിപ്പിച്ചു…! മൈര്, ഒരു കൊട എടുക്കാർന്നു…! ശേഷം എന്നെയും നിലത്ത് കിടന്ന സന്ദീപിനേം ചൂഴ്ന്നൊന്ന് നോക്കി പുറത്തോട്ട് പോയി…!
പ്രിൻസിപ്പളിന്റെ ഓഫീസിൽ ഞാനും യദുവും വിച്ചൂവും ഹരിയും അജയ്യും കൂടാതെ സന്ദീപും ആൽബിയും പിന്നെ വേറെ എഴേട്ടുപേരും കൂടി ഉണ്ടായിരുന്നു…! പോരാത്തേന് കുറച്ച് സാറുമാരും ടീച്ചർമാരും കൂടിയതോടെ പരുപാടിയൊന്ന് കൊഴുത്തു…!
“” തനിക്കൊക്കെ എന്തും കാണിക്കാനുള്ള സ്ഥലമാണോടോ ഇത്…? ഏഹ്…! എന്റെ കാരിയറിൽ ഇത്രേം അലമ്പ് ബാച്ച് ഇതുവരെ ഉണ്ടായിട്ടില്ല…! “” ഔ ഫ്രഷ് ഫ്രഷ് ഫ്രഷ്…! ഞങ്ങളെ നോക്കി പ്രിൻസിപ്പൽ അത് പറഞ്ഞപ്പോ എനിക്കങ്ങനെയാണ് മനസ്സിൽ തോന്നിയത്…! ഇയാളിത് എത്രാമത്തെ പ്രാവിശ്യാണാവോ ഈ ഡയലോഗ് തന്നെ പറയണേ…!
“” താനാ ആര്യ ടെ ബ്രദർ അല്ലെ…? “” പ്രിൻസിപ്പളിന്റെ കൊണയൊന്ന് നിന്നതും കൂട്ടത്തിലെ സുന്ദരിയായൊരു മിസ്സ് ചുണ്ടത്തു വിരൽ വച്ച് തന്റെ സംശയം ചോദിച്ചതിന് ഞാൻ അതെന്ന് തലയാട്ടി…! എന്റെ ചേച്ചിയും ഇവിടെ തന്നെയാണ് പഠിച്ചത്…!
“” ആര്യ എന്ത് നല്ലൊരു സ്റ്റുഡന്റായിരുന്നു…! താൻ എന്താ ഇങ്ങനെ ആയെ…? Don’t you feel ashamed…? “”ന്ന് എന്നെ നോക്കി ആ സ്ത്രീ കേറുവോടെ പറഞ്ഞു…! നേരത്തെ സുന്ദരിയായ ടീച്ചർന്ന് ഞാൻ വെറുതെ പറഞ്ഞതാ, ആ മൈരത്തിനെ കാണാൻ അത്രക്ക് ഭംഗിയൊന്നൂല്യ…!
“” അതല്ലെങ്കിലും അങ്ങനെയാ ശാരി മിസ്സേ, എല്ലാ കുടുംബത്തിലും കാണോലോ പറയിക്കാനായിട്ടൊരു സന്താനം…! “” ഒരു വയ്യസ്സായ പെണ്ണുംപിള്ള കൊറേ പുച്ഛവും വാരിവിതറി മറ്റവളെ താങ്ങിക്കൊണ്ട് പറഞ്ഞതും എനിക്കങ്ങ് കേറി…!
“” ദേ സാറെ, വല്ല സസ്‌പെൻഷനോ ഡിസ്മിസ്സലോ തരാനാണ് വിളിച്ചതെങ്കി അത് നോക്കാം…! അല്ലാതെ ഈ പെണ്ണുമ്പിള്ളേടെ ചൊറി വർത്തമാനം കേൾപ്പിക്കാനാണെങ്കി അതൊന്ന് റെക്കോർടെയ്ത് അയച്ചു തന്ന മതി, ഞാൻ സൗകര്യംപോലെ കേട്ടോളാം…! “” ഉള്ളിലെ ദേഷ്യം ഞാൻ പരമാവധി ഒതുക്കി പ്രിൻസിയോട് പറഞ്ഞതും ആ തള്ളയെന്നെ ഒന്ന് കടുപ്പിച്ചു നോക്കി…!