“” നീ കൊറേയായി മൈരേ കെടന്ന് പോളക്കാൻ തൊടങ്ങീട്ട്, പോയി പോയി ഞങ്ങടെ ക്ലാസ്സിലെ പെൺപിള്ളേരോടായോ നിന്റെ കഴപ്പ്…! “” ന്നും പറഞ്ഞവൻ എന്റെ മോന്തക്കൊരു അടിയായിരുന്നു…! അത് കണ്ടതും വിച്ചൂവും യദുവും അവനെ തല്ലാനായി വന്നെങ്കിലും അവരുടെ കൂട്ടത്തിലെ കൊറേപ്പേര് വന്ന് അവന്മാരെ തടഞ്ഞു നിർത്തി തല്ലാൻ തുടങ്ങി…! എന്നെ തുടരെ തുടരെ തല്ലികൊണ്ടിരുന്ന സന്ദീപിന്റെകൂടെ ആൽബിയും കൂടിയതോടെ എനിക്ക് കിട്ടിക്കൊണ്ടിരുന്ന തല്ലിന്റെ എണ്ണം കൂടി…! ആൽബി വീണ്ടും എന്റെ മുഖം ചെമരിനോട് ചേർത്ത് പിടിച്ച് കൈ ചുരുട്ടി ഒരു ഇടി തന്നതും എന്റെ പിടിവിട്ടു…! ദേഷ്യം ഇരച്ചുകയറിയ ഞാൻ എനിക്ക് കിട്ടിക്കൊണ്ടിരുന്ന അടി വകവെക്കാതെ സന്ദീപിന്റെ തുട നോക്കി ആഞ്ഞൊരു ചവിട്ട് കൊടുത്തു…! ചവിട്ട് കൊണ്ട അവൻ ബാലൻസ് തെറ്റി പിന്നിലേക്ക് വീണു…! ഇപ്പൊ എന്റെ ദേഹത്ത് ആൽബിയുടെ പിടി മാത്രേ ഒള്ളുന്ന് മനസിലാക്കിയ ഞാൻ അവന്റെ മേൽ ചുണ്ട് നോക്കിയൊരു ഇടികൊടുത്തതും അവനാ പിടിവിട്ട് മുഖം പൊത്തി പിന്നിലേക്ക് മാറി…! പിന്നാലെ നെഞ്ചിന് ചാടിയൊരു ചവിട്ട് കൂടി കൊടുത്തതോടെ അവൻ മലർന്നടിച്ചു വീണു…! ഇതിനിടയിൽ ആദർശ് എല്ലാവരേം പിടിച്ച് മാറ്റാൻ നോക്കുന്നുണ്ട്…! എല്ലാവരും വളഞ്ഞിട്ട് തല്ലികൊണ്ടിരുന്ന വിച്ചൂവിനേം യദുവിനേം അജയ്യേം കണ്ടതും ഞാൻ അങ്ങോട്ടേക്ക് ചെന്നു, ശേഷം യദുവിനെ പൊതിഞ്ഞിരുന്ന മൂന്നുപേരിലെ ഒരുത്തനെ വലിച്ച് ഞാൻ നിലത്തിട്ട് ചവിട്ടി…! അതോടെ ഒന്ന് ഫ്രീയായ യദു അവനെ തല്ലിയ ഒരുത്തന്റെ പിൻകഴുത്തിൽ പിടിച്ച് നെറ്റിയിലൊരു ഇടി കൊടുത്തു…! പിന്നെ ആ സൈഡിലേക്ക് എനിക്ക് നോക്കേണ്ടി വന്നില്ല…! അത്പോലെ വിച്ചൂവിനേം അജയേം തല്ലിക്കൊണ്ടിരുന്നവന്മാരെ ഞാൻ ചവിട്ടിയും ഇടിച്ചും വീഴ്ത്തി…! ഹരിയെ നോക്കുമ്പോ അവൻ രണ്ട് പേരെ എയറിൽ കേറ്റി അടിക്കുന്നുണ്ട്…!
ശേഷം ചുറ്റുമോന്ന് നോക്കി ഞാൻ സന്ദീപിന്റെ അടുത്തേക്ക് ചെന്നു, വീണിടത്തു നിന്ന് എണീറ്റ സന്ദീപിന്റെ വലത്തേ ഷോൾഡറിൽ ഞാനൊരു പൗഞ്ച് കൊടുത്തു, എന്നിട്ട് അവന്റെ പിന്നിലേക്ക് നിന്ന ഞാൻ അതെ കൈപിടിച്ച് പുറകിലേക്ക് തിരിച്ചു, അതോടൊപ്പം കാൽമുട്ടിനു പിന്നിലായി ചെറുതായൊരു ചവിട്ട് കൊടുത്തതും അവൻ മുട്ടിലിരുന്നു, ഒരു കൈകൊണ്ട് അവന്റെ കഴുത്തിലും ചുറ്റി…! കൈ പിന്നിലായതിന്റെ വേദനയും അതിന്റെ കൂടെ ശ്വാസം കിട്ടാതെയുള്ള അവന്റെ പിടച്ചിലും എന്റെയുള്ളിൽ ഒരുതരം ലഹരിയുണർത്തുന്നുണ്ടായിരുന്നു…! അപ്പോഴേക്കും ഫസ്റ്റ് ഇയറിലെ തന്നെ വേറെയും പിള്ളാര് അവടെ എത്തി ഞങ്ങളുടെ കൂടെ കൂടിയിരുന്നു…! അവസാനം കളി കൈയീന്ന് പോവും എന്ന് തോന്നിയ ആരൊക്കെയോ ചേർന്നെന്നെ സന്ദീപിൽ നിന്നും ഒരുവിധത്തിൽ പിടിച്ച് മാറ്റുവായിരുന്നു…!