“” മോളെ ആരതി…! ഇത്രേം ചെറിയ പണിക്ക് നീയിങ്ങനെ മോങ്ങിയ എങ്ങനെ ശെരിയാവും…! ഇനിയും എന്തോരം പണിവരാനുള്ളതാ…! “” കരഞ്ഞു കലങ്ങിയ അവളുടെ കണ്ണിൽ നോക്കി ഞാൻ ഒരു സ്വകാര്യം പോലെ പറഞ്ഞ് അവടെ നിന്നും തിരിച്ചു നടന്നു…!
“” എന്തോ ഒന്ന് മറന്നല്ലോ…! “” ഞാൻ കൈയിലുണ്ടായിരുന്ന ചന്ദന കുറിയിൽ നിന്ന് കുറച്ച് വിരലുകൊണ്ട് തൊണ്ടിയെടുത്ത് അവളുടെ നെറ്റിയിൽ ഉണ്ടായിരുന്ന പരന്ന കുറി മായ്ച്ചതിന് ശേഷം അത് ചാർത്തി…!
“” ഹാപ്പി ബിർത്തഡേ…! “” അവള്ടെ മുഖത്ത് നോക്കിയൊന്ന് ഇളിച്ച് ഞാൻ തുടർന്നു,
“” നീയന്നേനെ കൊറേ ഊഞ്ഞാലാട്ടീതല്ലെടി…! അതിന്റെയൊരു സുഖം നീയുംകൂടി ഒന്ന് അറിയ്…! ഇനി നിനക്ക് ഈ കൊല്ലം വെച്ചടി വെച്ചടി കേറ്റായിരിക്കും…! “”
അതെ…! ഇന്നവൾടെ പിറന്നാളാണ്…! അന്നവളെ വീട്ടിലാക്കി തിരിച്ച് വന്നപ്പോ അമ്മ ചേച്ചിയോട് പറയുന്നത് ഞാൻ കേട്ടിരുന്നു…! അതുകൊണ്ട് തന്നെയാണ് അവൾക്കിന്ന് ഈ പണികൊടുക്കണം എന്ന് ഞാൻ വാശിപിടിച്ചത്…! ഈ പിറന്നാൾ ദിനം അവളൊരിക്കലും മറക്കരുത്…! എന്റെ ആ പ്രവർത്തി അവള്ടെ കരച്ചിലിന്റെ ആഴം കൂട്ടിയതല്ലാതെ കുറച്ചില്ല…!
“” പിന്നെ വേറൊരു കാര്യം കൂടി…! ഇതിന് പ്രതികാരം വീട്ടാൻ നിന്റെ ആ രണ്ട് കാമുകന്മാരെങ്ങാനും എന്റടുത്തു വന്ന…! “” ബാക്കി വന്ന ചന്തനം പൊതിഞ്ഞ ഇല ബലമായി അവള്ടെ കൈയിലേക്ക് വച്ച് ഒരു ഭീഷണിപ്പോലെ ഞാനവളോട് പറഞ്ഞതും അവൾ പല്ലുകടിച്ചെന്നെ നോക്കി…!
അവിടന്ന് നടന്ന് പുറത്തിറങ്ങുന്നതിനിടക്ക് സന്ദീപും ആൽബിയും കൂടി ഓടിപിടിച്ച് ക്ലാസ്സിലേക്ക് വന്നു…! എന്നെ തുറിച്ചുനോക്കിയ അവരെ ഒന്ന് പുച്ഛിച്ച് ഞാൻ നേരെ എന്റെ ക്ലാസ്സിലേക്ക് വിട്ടു…!
“” എന്തൊരാശ്വാസം…! അലോയ്ക്കുമ്പോ തന്നെ കുളിര് കോരണു…! ഹോ…! ഇന്നെനിക്ക് സുഖായിട്ടൊന്ന് ഒറങ്ങണം…! “” മുന്നിലെ ഡെസ്കിലേക്ക് കാലും കേറ്റിവച്ചു പിന്നിലേക്ക് ചാരിയിരുന്നോണ്ട് ഞാൻ പറഞ്ഞു…!
“” ഇത് കൊറച്ച് കൂടിപ്പോയഭി…! എന്തൊക്കെ പറഞ്ഞാലും അവളൊരു പെണ്ണല്ലേ…! “” ഇന്നത്തെ എന്റെ പ്രഹസനമൊന്നും ഇഷ്ടപ്പെടാതെ വിച്ചു എന്നോട് പറഞ്ഞു…!
“” ഹും പെണ്ണ്…! “” അതിന് ഞാനൊന്ന് പുച്ഛിച്ച് കണ്ണടച്ചു കിടന്നു…!
“” നിങ്ങളൊക്കെ കൂടിട്ടാ ഇവനെ ഇങ്ങനെ വഷളാക്കണേ…! ഞാൻ വന്നിലായർന്നെങ്കി കാണായിരുന്നു…! പാവം…! അതിന്റെ മുഖം കണ്ടപ്പോ സഹിക്കണില്ല…! “” വിച്ചൂന്റെ അടുത്തിരുന്ന ആദർശ് അത് പറഞ്ഞോണ്ട് അവിടന്ന് എണീറ്റു…!