“” നീ വാ ആരു…!”” ന്നും പറഞ്ഞ് ഏതോ ഒരുത്തി അവളേം വലിച്ച് അവടെ നിന്നും പോയി…!
“” ആ എഡിറ്റിങ്ങൊന്ന് പഠിപ്പിച്ച് താ ചേച്ചി…! “” ന്നൊക്കെ കൂട്ടത്തിലരൊക്കെയോ വിളിച്ച് പറയുന്നുണ്ട്…!
പോവുന്നതിനിടക്ക് കരഞ്ഞു കലങ്ങിയ കണ്ണും തുടച്ച് ആരതി എന്നെയൊന്ന് നോക്കാനും മറന്നില്ല…! പക്ഷെ എനിക്കവളെ ഊക്കി മതിയായിട്ടില്ലായിരുന്നു…! ഞാൻ യദുവിനേം വിളിച്ചോണ്ട് അവർക്ക് പിന്നാലെ നടന്നു…! കോളേജിലെ വേറേം പിള്ളാര് ഇനിയെന്താ ഉണ്ടാവാൻ പോണെന്നറിയാൻ വേണ്ടി കൂടെയായി വരുന്നുണ്ട്…! ക്ലാസ്സിലേക്ക് കേറിയ ആരതിടെ അടുത്തേക്ക് ഞാൻ വീണ്ടും ചെന്നു…!
“” ഇതെന്തൊരു പോക്കാ ആരു ചേച്ചി…? ദേ നോക്ക്, ഞങ്ങളെല്ലാവരും നിന്റെ മോഡലിംഗിന്റെ രഹസ്യം അറിയാൻ വേണ്ടി കാത്ത് നിക്കുമ്പോ നീയിങ്ങനെ വയറ്റീന്ന് പോണപോലെ പോയ എങ്ങനെ ശെരിയാവും…?”” ഒരു ആരാധകൻ എന്നപോലെ അവളുടെ മുന്നിൽ ചെന്ന് നിന്ന എന്റെ ചോദ്യം കേട്ട് അവളുടെ മുഖമൊന്ന് ചുളിഞ്ഞു…! ശേഷം കൈയിൽ ചുരുട്ടിപിടിച്ചിരുന്ന വാഴയിലയിൽ പൊതിഞ്ഞ ചന്തനകുറി എന്റെ നേർക്ക് എറിഞ്ഞ് എന്നെ പല്ലുകടിച്ചു നോക്കി…! അപ്പൊ രാവിലെ അമ്പലത്തിലൊക്കെ പോയിട്ടുള്ള വരവാണ്…! ഞാൻ നിലത്ത് വീണ ആ വാഴയിലയിൽ പൊതിഞ്ഞ ചന്ദനം കയ്യിലെടുത്തു…! എന്നിട്ട് അതൊരു മൈക്‌പോലെ പിടിച്ചു,
“”ഈ മോഡലിംഗ് നിന്റെ രക്തത്തിൽ ഒള്ളതാണോ ആരു ചേച്ചി…? അതോ കൊല്ലങ്ങളായിട്ടുള്ള പരിശീലനത്തിനോടുവിൽ കൈവരിച്ചതോ…!? “” ആരാധകനിൽ നിന്നും ഒരു അവതാരകനായി മാറിയ എന്റെ വായിൽ നിന്നും അവരാതം മാത്രം വരുന്നത് കണ്ട ആദർശ് പെട്ടന്ന് ഞങ്ങളുടെ ഇടയിലേക്ക് കേറി നിന്നു, നീയെവടന്ന് വന്നു മരഭൂതമേ…!? അതിന് പിന്നാലെ ഹരിയും വിച്ചൂവും കൂടി വന്ന് എന്നെ പിന്നിലേക്ക് വലിക്കാൻ തുടങ്ങി…!
“” അഭി നിർത്ത്…! “” ന്നും പറഞ്ഞ് ആദർശ് ആരതിക്ക് നേരെ തിരിഞ്ഞു…!
“” സോറി ആരതി, അവന് വേണ്ടി ഞാൻ തന്നോട് ക്ഷമചോതിക്കുന്നു…! ഇനി തനിക്ക് അവന്റെയൊ ഞങ്ങള്ടെയോ ഭാഗത്ത് നിന്ന് ഒരു ശല്യവും ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം…! “” അഭമാന ഭാരത്തിൽ തല താഴ്ത്തി കരഞ്ഞിരുന്ന ആരതിടെ തോളിൽ കൈവച്ചു അവനത് പറഞ്ഞപ്പോ ഞാൻ യദുവിനെ ഒന്ന് നോക്കി…! അവനെ കണ്ടാലറിയാം ആദർശിന്റെ കാട്ടികൂട്ടൽ എന്നെപോലെതന്നെ അവനും ഇഷ്ടപ്പെട്ടിട്ടിലാന്നുള്ളത്…! ഒരു ഗ്യാപ് കിട്ടിയപ്പോ ഗോളടിക്കാൻ നോക്കാണല്ലേ മൈരേ നീ…! ഇതിപ്പോ ഞാനും യദുവും വില്ലനായ പോലെണ്ടല്ലോ…! ആ വില്ലെനെങ്കി വില്ലെൻ…! ഹരിയും അജയുംകൂടി കൂടി നിന്നവരെയെല്ലാം ഓടിച്ചുവിട്ട് അവസാനം എന്നേം അവടന്ന് പിടിച്ച് വലിച്ച് കൊണ്ടുപോവാൻ നോക്കിയതും ഞാൻ ഇപ്പൊ വരാന്നും പറഞ്ഞ് വീണ്ടും ആരതിടെ അടുത്തേക്ക് നടന്നു…!