ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ഞാൻ എന്റെ മുന്നിലായി കണ്ണ് നിറച്ച് നടന്നിരുന്ന ആരതിടെ അടുത്തേക്ക് ചെന്നു…!
“” ഒന്ന് നിന്നെടി…! “” പിന്നിൽ നിന്നും ഞാൻ വിളിക്കുന്നത് കേട്ട് അവളെന്നെ തിരിഞ്ഞു നോക്കിയതും ആ മുഖമൊന്ന് കറുത്തു…!
“” നീയെന്ത് വിചാരിച്ച്, അവടെ വന്ന് മൊതലക്കണ്ണീര് ഒഴുക്കിയ എല്ലാരും നീ പറയണത് അപ്പാടെ വിഴുങ്ങുംന്നാ…!? നീ ചെവീൽ നുള്ളിക്കോ, ഇതിനെക്കാളും വലിയ പണി നിനക്ക് ഞാൻ തന്നിരിക്കും…! “” കണ്മഷി പരന്ന കണ്ണുകളിലേക്ക് നോക്കി ഞാൻ പറഞ്ഞതും ദേഷ്യംകൊണ്ട് അവളുടെ മൂക്കിന്റെ തുമ്പിൽ രക്തം അരിച്ചെത്തുന്നത് ഞാൻ കണ്ടു…!
“” വേറൊരു കാര്യം കൂടി…! എന്തായാലും ഞാൻ നിന്നോട് വൃത്തികേട് പറഞ്ഞൂന്നല്ലേ നീയാവരോട് പറഞ്ഞെ…! ആ സ്ഥിതിക്ക് ഞാനൊരു കാര്യം പറയാം, ഇനി മേലാൽ നീ ഇമ്മാതിരി പരിപാടിയായിട്ട് എന്റടുത്ത് വന്ന നിന്റെ കഴപ്പ് ഞാനങ്ങു മാറ്റി തരും…! കേട്ടോടി…! “” അവളെയൊന്ന് അടിമുടി നോക്കി ഞാനത് പറഞ്ഞതും അവൾ വെറുപ്പോടെ മുഖം തിരിച്ചു…! മതി…! എന്നും കുട്ടീടെ മൊത്ത് ഈ മ്ലേച്ചതാ കണ്ട മതി…!
ആരതിയെന്നെ കടന്ന് പോയതും ഞാൻ കുറച്ച് നേരം അവളെ നോക്കി നിന്നു…! അവൾ വേണമെന്ന് വച്ച് എനിക്കെതിരെ തിരിഞ്ഞിരുന്നെങ്കി ഞാനിപ്പോ ജയിലിൽ കെടന്നേനെ…! അവളെ ഇന്ന് കൊറേ ഊക്കി എന്നല്ലാതെ വൃത്തികേട് പറഞ്ഞൊരു ഓർമ എനിക്കില്ല…! ഇനി വെറുതെ അങ്ങേയൊരൊന്നു പറഞ്ഞ തന്നെ എന്റെ കൂടെ വേറെയും പിള്ളേരുണ്ടായിരുന്നില്ലേ, അപ്പോ അവരെന്റെ ഒപ്പം നിക്കും എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു…! പിന്നെ എല്ലാം വരുന്നോടത്തു വച്ച് കാണാം എന്ന തോന്നലും…!
“” നീയെന്ത് ധൈര്യത്തില പൂറ ആ cctv നോക്കാൻ പറഞ്ഞെ…? “” കോളേജിന് പുറത്തെ തട്ടുക്കടയിൽ നിന്ന് ഓരോ ചായ കുടിക്കുന്നതിനിടയിൽ വിച്ചു എന്നോട് ചോദിച്ചതും,
“” ചില രഹസ്യങ്ങൾ എന്റെയൊപ്പം ഇല്ലാതാവുന്നതാണ് നല്ലത്…! “” ഒരു സിപ് ചായ നുകർന്ന് ദൂരെ ഏകാന്തതയിലേക്ക് നോക്കി ഞാൻ സൗമ്യമായി അവരോട് പറഞ്ഞു…!
“” പ്ഫ…! നാടകം കളിക്കാതെ പറയടാ മൈരേ…! “” ന്ന് വിച്ചു എന്നെ നോക്കി ചീറിയതും കുടിച്ചോണ്ടിരുന്ന ചായ തരിപ്പി കേറി…! മൈരൻ…! പിന്നെ കൊറേ നേരം ചൊമ തന്നെയായിരുന്നു…! ഒരു വിധത്തിൽ ചൊമ നിർത്തി ഞാൻ പറഞ്ഞു,
“” എടാ അത്ണ്ടല്ലോ, നമ്മള് മുന്നേ കൊറേ പ്രാവിശ്യം അയാള്ടെ ഓഫീസിൽ കേറിയിട്ടില്ലേ…! അന്നൊക്കെ ഞാനാ cctv ടെ dvr ശ്രേദ്ധിച്ചിരുന്നു…! അത് ഇത്രേം കാലം കണക്റ്റഡ് ആയിരുന്നില്ല…! ഇനി അതെങ്ങാനും നേരാക്കിയോ എന്ന് അറിയാൻ വേണ്ടി ഇന്ന് രാവിലെ ഞാൻ നോട്ടീസ് ബോർഡിന്റെ മുന്നിലെ ക്യാമറ ശ്രേദ്ധിച്ച് നോക്കിയപ്പോ അതിന്റെ ആ ചോമല ലൈറ്റ് കാത്തുന്നുണ്ടായിരുന്നില്ല…! ഇന്നത്തെത് ഒരു വെൽ പ്ലാന്നഡ് എക്സിക്യൂഷൻ ആയിരുന്നു…! “” ബാങ്കിൽ നിന്ന് ലക്ഷങ്ങൾ അടിച്ചുമാറ്റിയ കള്ളനെ പോലെ ഞാൻ പറഞ്ഞ് നിർത്തി അവന്മാരെ നോക്കി…! യദുന്റെ മോഖത്ത് മാത്രേ എന്നെക്കുറിച്ചൊർത്തുള്ള അഭിമാനം ഞാൻ കണ്ടോള്ളൂ, ബാക്കി മൂന്നുപേരും എന്നെ അവക്ന്യതയോടെ നോക്കുകയാണ് ചെയ്തത്…! നാറികൾ…!