നീലക്കൊടുവേലി 6 [Fire blade]

Posted by

സിദ്ധു ചോദിച്ചു..

” അമ്മയുടെ അച്ഛൻ വയ്യാണ്ട് കിടപ്പിലാണ്, അവിടെയാ… ”

അവൾ മറുപടി കൊടുത്തു..

” ആദ്യത്തെ ദിവസമാണോ…? ”

സിദ്ധുവിന് വിടാനുള്ള ഭാവമില്ലായിരുന്നു..

” ഉവ്വ്…. പക്ഷെ ഞാൻ ചെറുപ്പത്തിലൊക്കെ ഇവിടെ വന്നിട്ടുണ്ട്, ഇവിടുത്തെ ബാക്കിയുള്ളവരെയൊക്കെ അറിയാം.. ”

അവൾ നിഷ്കളങ്കമായി പറഞ്ഞു… അതുശെരി, അപ്പോ ബാക്കിയുള്ളവർക്കൊക്കെ അറിയാം, തന്നെ മാത്രം അറിയില്ല… കഷ്ടം…!!

” ശെരി…. കൊറച്ചൂസം ഉണ്ടാവില്ലേ, ഇനീം കാണാം.”

സിദ്ധു പറഞ്ഞപ്പോൾ അവൾ പുഞ്ചിരിയോടെ തലയാട്ടി ..

കൊള്ളാം… നല്ല കുട്ടി, ഇങ്ങനെ സുന്ദരിമാർ വന്നു ചിറക്കൽ നെറയണേ ദൈവമേ..!! അവൻ ഇത്തിരി അത്യാഗ്രഹത്തോടെ ചിന്തിച്ചു..

ശേ… പേര് ചോദിച്ചില്ലല്ലോ….അത് മാത്രം മറന്നുപോയി..

അവനു അൽപ്പം നിരാശ തോന്നി… കുളത്തിലിറങ്ങി നന്നായിട്ടൊന്നു നീന്തിത്തുടിച്ചു കയറുമ്പോൾ അന്നത്തെ പോലെ പടവിൽ ഇരുപ്പുണ്ട് നീതു… ഇവൾക്ക് വേറെ പണിയൊന്നും ഇല്ലേ…?

” ഭയങ്കര ജാടയാണല്ലോ രണ്ടൂസായിട്ട്…? ”

അവൻ അവൾക്കെതിരെ കുളത്തിന് നേർക്ക് തിരിഞ്ഞു തോർത്തുമ്പോളാണ് അവളുടെ ചോദ്യം..

” ജാടയോ… എന്തിന്…? ഇന്നലെ നമ്മൾ സംസാരിച്ചില്ലേ…? ”

തിരിഞ്ഞു നോക്കാതെ തന്നെ സിദ്ധു മറുപടി കൊടുത്തു..

” നമ്മളോ…? നമ്മളല്ല നിങ്ങൾ…. എന്നോടായിട്ടൊന്നും പറഞ്ഞുമില്ല, ഞാനും പറഞ്ഞില്ല.. ”

അവൾ പറഞ്ഞപ്പോൾ സിദ്ധു അവൾക്ക് നേരെ തിരിഞ്ഞു..

” എല്ലാരും ഇരിക്കുമ്പോ ഒരു കാര്യം പറയുന്നത് എല്ലാരും കേൾക്കാൻ വേണ്ടിയല്ലേ..? അല്ലെങ്കിൽ നിങ്ങൾ ഇല്ലാത്തപ്പോ അവരോട് പറഞ്ഞാൽ പോരാർന്നോ.?? ”

അവന്റെ ചോദ്യം കേട്ടപ്പോൾ അവൾ കെറുവോടെ അവനെ നോക്കി…അവൻ വീണ്ടും കുളത്തിന് നേരെ തിരിഞ്ഞു തോർത്തുടുത്തു ഉള്ളിലെ ഷെഡ്‌ഡി ഊരി പിഴിഞ്ഞു…

” ആ…. അറിഞ്ഞൂടാ…ഞങ്ങക്ക് രണ്ടാൾക്കും ഒന്നും മനസിലായില്ല.. ”

അവൾ ആലോചനയോടെ പറഞ്ഞു… സിദ്ധു അതിന് മറുപടിയൊന്നും കൊടുത്തില്ല… അല്ലെങ്കിലും അതു അവനും അറിയുന്ന കാര്യമാണല്ലോ…

” അതേയ്… ഞാൻ അലക്കി തരണോ..? ”

അഴിച്ച ഷെഡ്‌ഡി അവൻ അലക്കാതെ പിഴിഞ്ഞു തോളത്തേക്ക് ഇടുന്നത് കണ്ട നീതു ചോദിച്ചു..

” നീ ഒന്ന് പോയെടീ… ഇത് എന്താ സാധനം എന്ന് കണ്ടോ..?? ”

അവൻ ആ ഷെഡ്‌ഡി പൊക്കികാണിച്ചു കൊണ്ട് ചോദിച്ചു..

 

” നിങ്ങടെ ജെട്ടി അല്ലേ… എന്തേ..?? ”

അവൾ ഒരു കൂസലുമില്ലാതെ ഉടനെ മറുപടി കൊടുത്തു..

” ആഹാ.. അപ്പൊ കാഴ്ചയുണ്ട് ലേ..? ഞാനിട്ട ഷെഡ്ഢിയാണോ നീ കഴുകി തരണോ എന്ന് ചോദിച്ചത്..? നിനക്ക് നാണമില്ലേ..,?? ”

അവളുടെ മറുപടിയിൽ രോക്ഷം തോന്നിയ സിദ്ധു തിരിച്ചു ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *