അവൻ ആളെ കിട്ടാതായപ്പോൾ സിദ്ധുവിനോട് അവധി വാങ്ങി…
” നീ ആലോചിച്ചു, കണ്ടെത്താൻ പറ്റുന്നത്ര വിവരങ്ങൾ അന്വേഷിച്ചിട്ട് പറ, ഞാൻ കോളേജിൽ ഒന്ന് പോയി 4 ദിവസം കൊണ്ടു വരും.. അപ്പളേക്ക് വാ… ”
സിദ്ധു അവന് ആവശ്യത്തിനുള്ള സമയം കൊടുത്തപ്പോൾ തന്നെ അവൻ സന്തോഷത്തിലായി, അതിനു കൂടെ കുറച്ചേറെ പണവും കൊടുത്തതോടെ ചിന്നൻ നല്ല ഉഷാറിലായി..
” അല്ല, എന്താ അന്വേഷിക്കേണ്ടത്… അത് വ്യക്തമായി പറഞ്ഞില്ലല്ലോ… ”
ചിന്നൻ ചോദിച്ചപ്പളാണ് സിദ്ധു കാര്യത്തെപ്പറ്റി ചിന്തിച്ചത്..
” അയ്യോ മറന്നു…. അരയാ
ന്മലയിലെ അറുമുഖൻ എന്നൊരാളെയാണ് കിട്ടേണ്ടത്…. അവിടെ എത്തിച്ചേരാനുള്ള വഴി വേണം.. ”
സിദ്ധു ചുരുക്കി പറഞ്ഞു കൊടുത്തു….
” എന്താ കാര്യം..? എനിക്കറിയാൻ പറ്റുന്നതാണെങ്കിൽ പറ സിദ്ധപ്പാ.. ”
ചിന്നൻ മടിച്ചു മടിച്ചു ചോദിച്ചു..
” എനിക്കും അറിയില്ല, മുത്തച്ഛന്റെ കല്പനയാണ്… പോയി നോക്കിയാലെ അറിയൂ, ഈ ആളെ കണ്ടു മുത്തച്ഛന്റെ കത്ത് ഏൽപ്പിക്കണം… അതാണ് അറിയുന്ന കാര്യം.. ”
സിദ്ധു അവന് അറിയുന്ന വിവരം ചിന്നന് കൈമാറി… ചിന്നൻ തലയാട്ടി…
” കൈമൾ അദ്ദേഹം പറഞ്ഞിട്ടാണോ.. അപ്പൊ കാര്യം എന്തെങ്കിലും കാണും..പോയി നോക്ക്.. ”
കേട്ടറിവ് ഉള്ളുവെങ്കിലും ചിന്നനു ആത്മവിശ്വാസം ഉണ്ടായിരുന്നു… സിദ്ധു അദ്ദേഹത്തിന്റെ ഖ്യാതിയിൽ ഒരിക്കൽക്കൂടി അഭിമാനിച്ചു..
അങ്ങനെ അവനെ ആ കാര്യം ഏൽപ്പിച്ചതോടെ ചെയ്യാനുള്ള കാര്യങ്ങളിൽ ഒന്ന് കഴിഞ്ഞു… ഇനി കോളേജിലെ കാര്യവും മറ്റുമാണ്, അതിനു വേണ്ടി പിറ്റേ ദിവസം തന്നെ പോയേക്കാമെന്നു മനസ്സിൽ കരുതിയാണ് സിദ്ധു തിരികെ പോന്നത്..
തിരികെ ഉമ്മറത്തെ ചാരുകസേരയിൽ ചാഞ്ഞു കിടക്കുമ്പോളാണ് ഒന്ന് കുളത്തിൽ നീന്തി വരാനുള്ള പൂതി വന്നത്.. പിന്നെ തെല്ലും ആലോചിക്കാതെ കയ്യിൽ കിട്ടിയ തോർത്തെടുത്തു നടന്നു..
പോകുന്ന പോക്കിലാണ് അവൻ ആ കാഴ്ച കണ്ടത്.. കുളത്തിന്റെ മറപ്പുരയ്ക്ക് തണലായി നിൽക്കുന്ന വലിയ പുളിമരത്തിന്റെ ചോട്ടിൽ വീണുക്കിടക്കുന്ന പുളിങ്ങകൾ കുന്തിച്ചിരുന്നു പെറുക്കുന്ന ഒരു പെണ്ണ്…എണ്ണക്കറുപ്പുള്ള ശരീരം, നീളമുള്ള മുടി മെടഞ്ഞിട്ടിരിക്കുന്നത് ഇരിക്കുന്നതുകാരണം താഴെ തട്ടുന്നുണ്ട്, പാവാടയും ജമ്പറുമാണ് വേഷം.. അങ്ങോട്ട് തിരിഞ്ഞു ഒരു മൂളിപ്പാട്ടോടെ ഓരോന്നായി പെറുക്കി അടുത്തുള്ള കൊട്ടയിലേക്ക് ഇടുന്നുണ്ട്, കുന്തക്കാലിൽ നീങ്ങിത്തന്നെയാണ് പോക്ക്..
ഇത്രയും വെടിപ്പായി കണ്ടെങ്കിലും അങ്ങോട്ട് തിരിഞ്ഞായതിനാൽ മുഖം കാണാൻ പറ്റുന്നില്ല..സിദ്ധു നിശബ്ദനായി അവളുടെ ചെയ്തികൾ ശ്രദ്ധിച്ചു.. കൈകൾ വണ്ണം കുറവാണെങ്കിലും തുടകൾക്ക് ഷേപ്പ് തോന്നിപ്പിച്ചു, ഇടയ്ക്കു കവിളിലൂടെ ഒഴുകുന്ന വിയർപ്പ് അവൾ ഷോൾഡർ കൊണ്ട് തുടക്കുന്നുണ്ട്..