അങ്ങേർക്ക് വരമായി ലഭിച്ച അപൂർവ സിദ്ധിയുടെ കാര്യം… കൈമളിന്റെ ഗുരുകുല വിദ്യാഭ്യാസത്തെ കുറിച്ച് ഒരുവിധം പേർക്കൊക്കെ അറിയാമായിരുന്നു.. എന്നാൽ അവിടെ നിന്നും ഇങ്ങനെ ഒരു കഴിവ് ലഭിച്ചത് അറിഞ്ഞതുമില്ല ..
ആദ്യ കാലങ്ങളിൽ ഇന്ന് കാണുന്നത് പോലെ പ്രശ്നപരിഹാരങ്ങൾക്ക് കോടതിയോ പോലിസ് സ്റ്റേഷനോ കയറിയിറങ്ങുന്ന സംവിധാനം അവിടെയുള്ള ആളുകളിൽ ഉണ്ടായിരുന്നില്ല, അതിനു വേണ്ടി ഉണ്ടായിരുന്നത് നാട്ടുകൂട്ടങ്ങളും നാട്ടു തലവനും ആയിരുന്നു…
അവിടെ പലപ്പോളും ന്യായമായ തീരുമാനങ്ങൾ വരിക എന്നത് പ്രയാസവും..പലപ്പോളും തീർപ്പ് ഒരുത്തനു ആശ്വാസവും മറ്റേയാൾക്ക് നിരാശയും ആയിരിക്കും… അങ്ങനൊരു സമയത്താണ് കൈമൾ പഠനം പൂർത്തിയാക്കി വരുന്നതും ചിറക്കൽ വീടുമായി ബന്ധപ്പെട്ട ചെറിയ ചെറിയ പ്രശ്നങ്ങളിൽ സംസാരിക്കുന്നതും തീർപ്പ് ഉണ്ടാക്കുന്നതും…
എല്ലാവരും പൊതുവെ വിശ്വസിച്ചു പോന്നത് ഒന്നുമല്ലാതിരുന്ന അവസ്ഥയിൽ നിന്നും പഠനശേഷം കൈമൾ ആർജ്ജിച്ചെടുത്ത നയതന്ത്രജ്ഞാനം കൊണ്ടാണ് ആളുകളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ സാധിക്കുന്നതെന്നാണ്..കാരണം പേര് കേട്ട പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുക എന്നത് ചില്ലറ കാര്യമല്ലല്ലോ..
തനിക്ക് സിദ്ധിച്ച സമ്മാനം കൈമളും പരസ്യമാക്കാതിരുന്നതോടെ അതൊരു വിലപിടിച്ച രഹസ്യമായി തുടർന്നു..
തർക്കങ്ങളും ബഹളങ്ങളിലും മധ്യസ്ഥ ചർച്ചകൾ നടക്കുമ്പോൾ കൂടുതൽ പ്രശ്നമുണ്ടാക്കുന്നവരുമായി ഏകനായി സംസാരിച്ചു കാര്യങ്ങൾ രണ്ടുകൂട്ടർക്കും ഉതകുന്ന രീതിയിലേക്ക് മാറ്റുക എന്നതായിരുന്നു അങ്ങേരുടെ രീതി… അതിനായി ആ പ്രശ്നം പഠിച്ചു അതിന്റെ ശെരിയാവാൻ പോംവഴി കണ്ടെത്തിയ ശേഷമായിരുന്നു പുള്ളിയുടെ ഈ ‘പ്രയോഗം’..
ചില വാശികളാലും ദുരഭിമാനപ്രശ്‍നം കൊണ്ടോ തർക്കക്കാരുടെ ഉള്ളിലുള്ള പ്രശ്നത്തെ അവരുടെ മനസിനെ നിയന്ത്രിച്ചുകൊണ്ട് ഏതാണോ നല്ല പോംവഴിയായി കണ്ടെത്തുന്നത് അത് രജിസ്റ്റർ ചെയ്യുക എന്നതായിരുന്നു അങ്ങേരുടെ ‘ചികിത്സ രീതി’…
ഇരുകൂട്ടർക്കും അത് തുല്യനീതി ഉറപ്പാക്കുന്നുണ്ട് എന്ന കാരണത്താൽ നാൾക്ക് നാൾ അങ്ങേരുടെ ഖ്യാതി വർധിച്ചു വന്നു.. നാട്ടിൽ നിന്നും മാത്രമല്ല അയൽനാട്ടിൽ നിന്നും വരെ ഇതിനു വേണ്ടി ആളുകൾ വന്നിരുന്നു.. അതിന് പ്രതിഫലമായി അങ്ങേരോന്നും വാങ്ങിയിരുന്നില്ലെങ്കിലും ആളുകൾ സന്തോഷത്തോടെ പല കാര്യങ്ങളും ചെയ്തുകൊടുത്തു…
ജനനതകരാറിലല്ലാതെ ചില പ്രത്യേക സാഹചര്യം കൊണ്ട് മനോനില തെറ്റുന്നവരുടെ ചികിത്സയും കൈമൾക്ക് കഴിയുമായിരുന്നു… ഹിപ്നോട്ടീസം പോലെ അവരുടെ മനസിനെ മഥിച്ച സംഭവങ്ങളെ ചികഞ്ഞെടുത്തു അതിനെ സാധാരണകാര്യമായി മാറ്റിയ ശേഷം അവരുടെ ജീവിതത്തിലെ സന്തോഷകരമായ കാര്യങ്ങൾ മാത്രം ഓർമിക്കുവാൻ ശീലിപ്പിച്ചു അവരുടെ മനോനില മെച്ചപ്പെടുത്താൻ അങ്ങേർക്ക് ഈ സിദ്ധി കൊണ്ട് സാധിച്ചു…