നീലക്കൊടുവേലി 6 [Fire blade]

Posted by

നീതുവിന്റെ ചിരി പെട്ടെന്ന് അലർച്ചയിലേക്ക് മാറി…

” കിട്ടിയില്ലേ…? ഇനി പോര്..”

സിദ്ധു തന്റെ തോർത്ത്‌ വെച്ച് തല തിരുമ്മുന്ന അവളെയും വലിച്ചുകൊണ്ട് മുകളിലേക്ക് നടന്നു..

” ദുഷ്ടാ… പ്രാന്താ… ഹൂ, എന്തൊരു വേദന..!!”

പ്രാകുമ്പോളും അവളുടെ കണ്ണിൽ നിന്നും കണ്ണീർ വന്നു..സിദ്ധു പൊട്ടിചിരിച്ചു.. ചിരിയും പ്രാക്കുമായി അവർ വീട്ടിലേക്ക് അടിവെച്ചു..

” എന്നാലും നീ ചെയ്തത് തെണ്ടിത്തരമാണ്.”

സിദ്ധു നീതുവിനോട് പറഞ്ഞു..

” പിന്നേ……!! തെണ്ടിത്തരം കാണിക്കാത്ത ഒരാൾ… ”

അവൾ തല ഉഴിഞ്ഞുകൊണ്ട് തന്നെ പറഞ്ഞു..

” ശെരിക്കും നിനക്ക് തീരെ നാണമില്ലല്ലേ..?? ”

അവൻ കളിയാക്കികൊണ്ട് ചോദിച്ചു… അവൾ കണ്ടതിൽ അവന് അത്ര പ്രശ്നമൊന്നും തോന്നിയില്ല..

” ഞാൻ ഇത് ആദ്യമായിട്ട് കാണുന്നതൊന്നും അല്ല സാറെ… ഉത്സവത്തിന്റെ അന്ന് ഉടുത്തുണിക്ക് മറുതുണിയില്ലാതെ കിടന്നുറങ്ങുമ്പോ കണ്ടിരുന്നു… അമ്മച്ചീ, എന്റെ നല്ല ജീവൻ അന്ന് പോയതാ. ”

നീതു നാക്കിനു എല്ലില്ലാതെ പറയുന്നത് കേട്ടു സിദ്ധു തലക്ക് കൈ കൊടുത്തു നിന്നു… അയ്യോ!! അന്ന് മനസിൽ കരുതിയത് തന്നെ ഉണ്ടായി..

ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിയും ഒച്ചയിട്ടും അവർ നടന്നു..

ബഹളം കേട്ട് തങ്ങളെ അതിശയത്തോടെ നോക്കിനിൽക്കുന്ന പേരറിയാത്ത സുന്ദരിക്കുട്ടിയെ സിദ്ധു ശ്രദ്ധിച്ചു… മുറ്റത്തിനരികിലെ മുല്ലവള്ളിയിൽ നിന്നും മൊട്ടുകൾ പറിച്ചെടുത്തു അടുത്തൊരു തേക്കിലയിൽ കൂട്ടിവെച്ചു നിൽക്കുകയാണവൾ…

സിദ്ധു ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ ചെറിയൊരു ചമ്മലോടെ ചെയ്തിരിക്കുന്ന പണിയിലേക്ക് തന്നെ അവൾ തിരിഞ്ഞതായി ഭാവിച്ചു.. ഇടക്ക് ഇടങ്കണ്ണിട്ട് നോക്കുന്നുണ്ട്…

” ടീ… ആ കൊച്ചിന്റെ പേരെന്താ..?? ”

നീതുവിനെ തോണ്ടി സിദ്ധു ചൂണ്ടിക്കാണിച്ചു.. നീതു കൃത്രിമ ഗൗരവത്തിൽ അവനെ നോക്കി ചുണ്ട് കടിച്ചു.

” നിങ്ങൾ ആൾ ശെരിയല്ല..”

അവൾ അവനോട് പതുക്കെ പറഞ്ഞു..

” ഓ… എനിക്ക് അതിന് നിന്റെ സർട്ടിഫിക്കറ്റ് ഒന്നും വേണ്ട….ചോദിച്ചതിനുള്ള ഉത്തരം പറ..”

സിദ്ധു കെറുവിച്ചു..

” എങ്കി പിന്നെ നേരിട്ട് ചോയ്ച്ചൂടെ..?? ”

നീതുവും വിട്ടുകൊടുത്തില്ല..അപ്പോളേക്കും അവർ അവൾക്കരികിൽ എത്തിയിരുന്നു..

” നിന്റെ പേരെന്താ..?? ”

സിദ്ധു അവളുടെ അടുത്തേക്ക് ചെന്നു ചോദിച്ചു..

” എന്റെയോ…. അത്… ധന്യ എന്നാ.. ”

അപ്രതീക്ഷിതമായ ചോദ്യത്തിൽ വിക്കി വിക്കിയാണ് മറുപടി വന്നത്…

സിദ്ധു ഒരു സലാം വെച്ച് തിരിഞ്ഞു വീണ്ടും വീട്ടിലേക്കു വെച്ചടിച്ചു.. നീതു പിന്നാലെയും… അവരുടെ നടത്തം നോക്കികൊണ്ട്‌ ധന്യ നിന്നു..

Leave a Reply

Your email address will not be published. Required fields are marked *