നീലക്കൊടുവേലി 6 [Fire blade]

Posted by

നീലക്കൊടുവേലി 6

Neelakoduveli Part 6 | Author : Fire Blade

[ Previous Part ] [ www.kkstories.com]


 

കുറച്ചു വൈകിയെങ്കിലും എല്ലാവർക്കും എന്റെ വലിയ പെരുന്നാൾ ആശംസകൾ.. പെരുന്നാളിന് ഇടണമെന്ന് കരുതിയതാണ് പക്ഷെ ചില സാങ്കേതിക കാരണങ്ങളാൽ സാധിച്ചില്ല.. കിട്ടുന്ന ഫ്രീ സമയം മൊത്തം കൊണ്ടാണ് എഴുതി തീർക്കുന്നത് അതുകൊണ്ട് തന്നെ ഇത്തിരി താമസിച്ചാലും കാത്തിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു…

എപ്പോളും പറയുന്ന പോലെ മുൻപത്തെ പാർട്ടുകൾ വായിക്കാത്തവർ അത് വായിച്ച ശേഷം വായിക്കുക…

എന്നെ കാത്തിരിക്കുന്ന, ഓരോ പാർട്ടിനും പ്രോത്സാഹിപ്പിക്കുന്ന എന്റെ പ്രിയ കൂട്ടുകാർക്ക് നന്ദി പറഞ്ഞുകൊണ്ട് തുടങ്ങുന്നു

 

നീലക്കൊടുവേലി 6

പതിവില്ലാതെ കയറിവന്ന ശങ്കരനെ കണ്ടു സിദ്ധു അമ്പരന്നു, അയാളുടെ കയ്യിൽ ഒരു പെട്ടികൂടി കണ്ടതോടെ അവൻ എഴുതി കൊണ്ടിരുന്ന സംഗതികൾ നിർത്തിവെച്ച് എഴുന്നേറ്റു…

ശങ്കരൻ തന്റെ കയ്യിലുള്ള പെട്ടി മേശമേൽ വെച്ച് അവനിരുന്നിരുന്ന കസേരയിൽ അമർന്നിരുന്നു.. എങ്ങനെ പറഞ്ഞു തുടങ്ങണം എന്നൊരു ചിന്തയിൽ കുറച്ചു നിമിഷങ്ങൾ നെറ്റി ഉഴിഞ്ഞു കൊണ്ട് അയാൾ കണ്ണുകളടച്ചു…

സിദ്ധു അയാൾക്ക് തന്നോട് കാര്യമായെന്തോ പറയാനുണ്ടെന്ന് മനസിലായി.. അവൻ അവന്റെ കിടക്കയിൽ ഇരുന്ന് അയാളെ സാകൂതം വീക്ഷിച്ചു..

മനസിനുള്ളിലെ കാര്യം അയാൾക്ക് കൊടുക്കുന്ന സമ്മർദ്ദത്തെ വെളിവാക്കുന്ന തരത്തിലുള്ള ചേഷ്ഠകൾ അയാൾ ചെയ്യുന്നുണ്ട്..അവന്റെ ശ്രദ്ധ അയാളിൽ നിന്നും അവിടെ ഇരിക്കുന്ന ഭംഗിയുള്ള ആ പെട്ടിയിലേക്ക് മാറി..

കുറച്ചു സമയത്തെ ആലോചനക്ക് ശേഷം അയാൾ അവന് നേർക്ക് തിരിഞ്ഞു..

” മോനെ… ”

ശങ്കരൻ പതുക്കെ വിളിച്ചു.. സിദ്ധുവിന്റെ കണ്ണുകൾ പെട്ടിയിൽ നിന്നും വീണ്ടും അയാളിലേക്ക് മടങ്ങി..

” എങ്ങനെ പറഞ്ഞു തുടങ്ങണം എന്ന് എനിക്കറിയില്ല…കുറെ വർഷങ്ങൾക്ക് മുൻപ് തൊട്ടുള്ള കാര്യങ്ങൾ പറഞ്ഞാൽ മാത്രമേ ഇതെല്ലാം മനസിലാകൂ… ”

സിദ്ധു അയാൾ പറയുന്നത് ശ്രദ്ധയോടെ കേട്ടു..

ശങ്കരൻ അങ്ങനെ ചിറക്കലിന്റെയും, കൈമൾ എന്ന മഹാകായനെ കുറിച്ചും അന്നോളം പറഞ്ഞു കേട്ടിട്ടുള്ള കഥകളെല്ലാം ഓർത്തെടുത്തു വിവരിച്ചു..

രാജ്യം നോക്കുന്ന രാജാവിനെപ്പോലെ ആ നാടിനെ സേവിച്ച, സ്നേഹിച്ച അന്നാട്ടിലെ ജനങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച കൈമളിന്റെ കേട്ടു പരിചയമുള്ള കഥകളെല്ലാം ഉണ്ടായിരുന്നു, പലതും മുൻപ് നാട്ടിലൂടെ തെണ്ടി നടന്നിരുന്ന സമയത്ത് പലരിൽ നിന്നും കേട്ടവ തന്നെ..

പക്ഷെ ഇതിൽ ഉൾപ്പെടാതിരുന്നതും നാട്ടിൽ നിന്നും അറിയാതിരുന്നതും ഒരേ ഒരു കാര്യം ആയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *