ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ]

Posted by

ദേവ് ഉള്ളിലേക്കു കയറി… ദേവിനെ കണ്ടപ്പോൾ തന്നെ അവിടെ ഉണ്ടായിരുന്ന സെയിൽസ് ഗേൾ അടുത്തേക് വന്നു… മുമ്പ് ചേച്ചിക് ഡ്രസ്സ് എടുക്കാൻ ഒക്കെ അവൻ ഇവിടെ വരാറുണ്ട്… അപ്പോൾ ഉള്ള പരിജയം ആണ്…അത്യാവശ്യം വലിയ ഷോപ്പ് തന്നെ ആണ് അത്…സെയിൽസ് ഗേളിന്റെ പേര് വിനീത എന്നാണ്… ഒരു 35 വയസ് കാണും…

വിനീത :ഹലോ… ദേവ് സർ… എന്താ ഇങ്ങോട്ട് ഒന്നും കാണാൻ ഇല്ലല്ലോ…. ചേച്ചിയും വരുന്നില്ലല്ലോ…

ദേവ് :ഞാൻ ബാംഗ്ലൂർ അല്ലെ ചേച്ചി… ഇടക്ക് നാട്ടിൽ വരുമ്പോ അവളുടെ കൂടെ വരുന്നതാണ്… ഇനി എന്തായാലും വരേണ്ടി വരും…

വിനീത :അതെന്താ.. അല്ല ആരാ ഇത്….

ദേവ് :ഞാൻ പറഞ്ഞില്ലേ എല്ലാവരും കൂടി വരേണ്ടി വരും എന്ന്… ഇതാണ് എന്റെ ഫിയൻസി.. ഐശ്വര്യ…..

വിനീത :ആഹാ അപ്പൊ കല്യാണം ഒക്കെ ആയീലെ….. അപ്പൊ ഞങ്ങളെ ഒന്നും വിളികുന്നില്ലേ

ദേവ് :ആ തീർച്ച ആയും വിളിക്കുന്നുണ്ട്….

വിനീത :എന്നാൽ നിങ്ങൾ പോയി ഡ്രസ്സ്‌ സെലക്ട്‌ ചെയ്തോളു….

അങ്ങനെ അവർ ഉള്ളിലേക്കു പോയി… അവിടെ ഗേൾസിന് വേണ്ടി തന്നെ ഒരു സെക്ഷൻ ഉണ്ട്….. അച്ചു നോക്കുമ്പോ കുറെ നല്ല ഡ്രസ്സ്‌ ഇരിക്കുന്നു… ദേവ് അവിടെ പോയി സെയിൽസ് ഗേളിനോട് ഒരു ഡ്രസ്സ്‌ എടുക്കാൻ പറഞ്ഞു… ഒരു യെല്ലോ കളർ കുർത്തി… പക്ഷെ നല്ല രീതിയിൽ കഴുത്തു ഇറക്കം കുറഞ്ഞത്… അച്ചുവിനോട് ചോദിച്ചു…

ദേവ് :ഐഷു ഇത് എങ്ങനെ ഉണ്ട്…

അച്ചു :ഇത് വേണ്ട ദേവേട്ടാ… ഇതിനു കഴുത്ത് ഇറക്കം കുറവാ…. എനിക്ക് ചുരിദാർ അല്ലെങ്കിൽ സാരി മതി….

ദേവ് :അയ്യടി അങ്ങനെ ഇപ്പൊ സാരിയും ചുരിദാർ ഒന്നും എടുക്കാൻ പോകുന്നില്ല… ഇവിടെ ഇത് പോലെ ഉള്ള ഡ്രസ്സ്‌ കിട്ടാത്തുള്ളൂ…

അച്ചു മുഖം ചുളിച്ചു അവനെ ഒന്ന് നോക്കി… അവൾ ഇത്പോലെ ഉള്ള ഡ്രസ്സ്‌ ഒന്നും ഇടാറില്ല….

ദേവ് :ഐഷു… ഇവിടെ കുറെ സെലെക്ഷൻ ഉണ്ട്… നീ ആ ഓൾഡ് ലുക്ക്‌ വിട്ട് ഇത്പോലെ ഉള്ള ഡ്രസ്സ്‌ എടുക്കാൻ നോക്ക്…

അതും പറഞ്ഞു സെയിൽസ് ഗേളിനോട് കുറച്ചു ഡ്രസ്സ്‌ എടുക്കാൻ പറഞ്ഞു…

ദേവ് :നിന്റെ ഫേവറേറ്റ് കളർ ഏതാ….

അച്ചു :എനിക്ക് ബ്ലൂ ആണ് ഇഷ്ടം ദേവേട്ടാ…

ദേവ് :എന്നാൽ പിന്നെ ഇത് എടുത്താലോ….

അച്ചു :ദേവേട്ടന്റെ ഇഷ്ടം…

ഒരു താല്പര്യം ഇല്ലാത്ത പോലെ ആണ് അവൾ നിക്കുന്നത്…അങ്ങനെ ദേവ് അച്ചുവിന് പറ്റിയ 3 ജോഡി ഡ്രസ്സ്‌ എടുത്തു… അവിടന്ന് ഇറങ്ങാൻ നിക്കുന്ന സമയത്ത് ആണ് ദേവ് അവളോട് ചോദിച്ചത്…

ദേവ് :ഐഷു… നിനക്ക് കുറച്ചു ഇന്നേഴ്സ് കൂടെ എടുത്താലോ… എത്രയാ നിന്റെ സൈസ്…

അവൾക്ക് അത് കേട്ടപ്പോ വല്ലാത്ത നാണം തോന്നി… അതും ഇങ്ങനെ ഒരു പബ്ലിക് പ്ലേസിൽ വച്ച് അങ്ങനെ ചോധിച്ചപോൾ…. മറ്റുള്ളവർ ഒക്കെ അതൊന്നും മൈൻഡ് ചെയ്യാതെ അവരുടെ കാര്യങ്ങൾ നോക്കുന്നു.. പക്ഷെ അച്ചു ചുറ്റും ഒന്ന് നോക്കി… ആരേലും ദേവേട്ടൻ ചോദിക്കുന്നത് കേട്ടൊന്നു…

Leave a Reply

Your email address will not be published. Required fields are marked *