അച്ചു :ഒന്ന് പോടീ… നിന്റെ കരിനാക്ക് എടുത്ത് ഒന്നും വളക്കല്ലേ….
ശ്രീഷ്മ :ഓ പെണ്ണിന് അപ്പോഴേക്കും പേടി ആയോ… ഞാൻ ഒന്നും പറയുന്നില്ലേ…ആ പിന്നെ ഞാൻ ഇന്ന് പോകും കേട്ടോ….
അച്ചു :ആ… ഇന്ന് പോണോ ഡീ… രണ്ട് ദിവസം കഴിഞ്ഞാൽ പോരെ….
ശ്രീഷ്മ :ഓ രണ്ട് ദിവസമോ… ഒന്ന് പോടീ…. എനിക്ക് ഇന്ന് തന്നെ പോണം…..നാളെ വർക് ഉള്ളതാ…
ശ്രീഷ്മ ഒരു നഴ്സ് ആണ്…ഇപ്പൊ ഒരു ഹോസ്പിറ്റലിൽ ആണ് അവളുടെ ജോലി…
അച്ചു :ഹാ നീ ഇന്ന് പോകത്തില്ല എന്ന ഞാൻ വിചാരിച്ചേ….
ശ്രീഷ്മ : ഞാൻ അല്ലെ പോകുന്നുള്ളൂ മോളെ….. ഹരിതേച്ചി ഇവിടെ ഉണ്ടല്ലോ….
അച്ചു :ഓ… ഹരിതേച്ചി ഉണ്ടായീട്ട് എന്തിന അതിനു ഒടുക്കത്തെ ജാഡ അല്ലെ…. പിന്നെ അവളെ പോലല്ലോ നീ….
ശ്രീഷ്മ :ഹാ… തത്കാലംആ ജാഡക്കാരിയെ വച്ചു അഡ്ജസ്റ്റ് ചെയ്യ്….എനിക്ക് നാളെ ഹോസ്പിറ്റലിൽ പോയി ഒരാളെ കാണാനുള്ളതാ….
അച്ചു :അതാരാടി നിനക്ക് അത്ര വേണ്ടപ്പെട്ട ആൾ….
ശ്രീഷ്മ :ആ… അതൊക്കെ ഉണ്ട്… കഴിഞ്ഞ ദിവസം ബൈകിൽ നിന്നും വീണു ഒരു ചേട്ടൻ കയ്യും കാലും ഒടിഞ്ഞു അവിടെ എത്തീട്ടുണ്ട്…. അങ്ങേരെ കാണാൻ….
അതും പറഞ്ഞു ശ്രീഷ്മ ഒന്ന് ചിരിച്ചു….ശ്രീഷ്മ അച്ചുവിനെ പോലെ ആയിരുന്നില്ല… കുറച്ചൂടെ മോഡേൺ ആണ് പിന്നെ വായാടിയും… ആണുങ്ങളോട് ഒക്കെ അവൾ പെട്ടെന്ന് കമ്പനി ആകാറുണ്ട്…. പക്ഷെ അച്ചുവിന് അങ്ങനെ സംസാരിക്കാൻ കുറച്ചു ചമ്മൽ ഉള്ള കൂട്ടത്തിൽ ആണ്….
അച്ചു :ഓ…. ഇങ്ങനെ ഒരു സാധനം… ഒരു ആണിനെ പോലും വെറുതെ വിടില്ല ലെ….
ശ്രീഷ്മ :ആ വീട്ടിട്ടുണ്ടല്ലോ…. നിന്നെ കെട്ടാൻ പോകുന്നവനെ ഞാൻ വെറുതെ വിട്ടില്ലേ…. (അവൾ അതും പറഞ്ഞു ഒന്ന് ചിരിച്ചു….)
അച്ചു :ഡീ ഡീ വേണ്ട…. എന്റേന്ന് കിട്ടും നിനക്ക്…
ശ്രീഷ്മ :ആഹാ…. അസൂയ അസൂയ…. എനിക്ക് ഒന്നും വേണ്ട അവനെ….
അതും പറഞ്ഞു കൊണ്ട് ശ്രീഷ്മ അച്ചുവിന്റെ അധരങ്ങളിൽ ഒന്ന് പിടിച്ചു…. പെട്ടെന്ന് അവൾക്ക് കാലത്ത് തന്നെ പെണ്ണ് കാണാൻ വന്ന ദേവിനെ ആണ് ഓർമ വന്നത്…. ശ്രീഷ്മ ഇങ്ങനെ ഇടക്ക് ചെയ്യാറുണ്ട്…. പക്ഷെ ഇത്തവണ അവളുടെ മനസിലേക്ക് ദേവ് കേറി വന്നു….
അച്ചു :ഹാ… കയ്യെടുക്കടി…. നോവുന്നു….
അച്ചു അവളുടെ കൈ തട്ടി മാറ്റാൻ നോക്കി….
ശ്രീഷ്മ :ഏഹ്ഹ്… അതിനു ഞാൻ പതുകെ അല്ലെ പിടിച്ചുള്ളൂ…. ഞാൻ ഇങ്ങനെ ഇടക്ക് ചെയ്യാനുള്ളത് അല്ലെ ഡീ….
അച്ചു :അതുപിന്നെ ഇനി അങ്ങനെ വേണ്ട….
ശ്രീഷ്മ :ഓ… ഞാൻ അങ്ങനെ പിടിച്ചാൽ എന്താ ഡീ കുഴപ്പം….പുതിയ ആളെ ഒക്കെ കിട്ടാൻ പോകുവല്ലേ… അപ്പൊ നമ്മൾ ഒന്നും വേണ്ടല്ലേ….ഞാൻ പോകുവാ….