മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]

Posted by

അപ്പോഴാണ് മേശമേലിരിക്കുന്ന ഫ്രെയിം ചെയ്ത ഒരു ഫോട്ടോ അവൾ കാണുന്നത്, അഭിയും കൂടെ സുന്ദരിയായ ഒരു പെൺകുട്ടിയും, വിവാഹ വേഷത്തിലാണ്, ആ പെൺകുട്ടിയുടെ പിന്നിൽ നിന്ന് അവളുടെ ചുമലിൽ കൈതാങ്ങി നിൽക്കുന്ന അഭി, രണ്ടുപേരുടെയും മുഖത്ത് സന്തോഷമുള്ള ഒരു ചിരിയുണ്ട്, നിള ആണ് ഫോട്ടോയിലേക്ക് ഉറ്റുനോക്കി നിന്നു,

“നാൻസി… ഒരിക്കൽ എന്റെ എല്ലാമായിരുന്നു… വെറും രണ്ടു മാസം മാത്രം നീണ്ടുനിന്ന എന്റെ ദാമ്പത്യം…”

പിന്നിൽ നിന്നും അഭി നിളയെയും അവളുടെ കൈയിലിരിക്കുന്ന ഫോട്ടോയും നോക്കി പറഞ്ഞു,

നിള പെട്ടെന്ന് തിരിഞ്ഞ് അഭിയെ നോക്കി

“അപ്പൊ ഈ കുട്ടി…?”

അവൾ ചോദിച്ചു

“അറിയില്ലടോ… എന്നേക്കാൾ നല്ലൊരാളെ കണ്ടപ്പോൾ അവൾ പോയി… തനിക്കറിയോ മൂന്നുവർഷം ചങ്ക് നിറച്ചു പ്രണയിച്ചതാ ഞങ്ങൾ, പിന്നീട് വീട്ടുകാരെ എതിർത്ത് ഒന്നായപ്പോൾ അത്രയ്ക്ക് സന്തോഷിച്ചതാ, പക്ഷേ അവൾക്ക് എന്റെ കുടുംബത്തെ അക്‌സെപ്റ്റ് ചെയ്യാൻ പറ്റിയില്ല, ഒരു ദിവസം എന്നോട് പോലും പറയാതെ അവൾ അവളുടെ കൂട്ടുകാരനോടൊപ്പം പോയി… പറഞ്ഞാൽ വലിയ കഥയാണ്… പിന്നൊരിക്കൽ പറയാം…”

പറഞ്ഞു കഴിഞ്ഞതും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അവൻ തന്റെ കൈത്തണ്ട കൊണ്ട് കണ്ണുകൾ തൂത്തു

നിളയ്ക്ക് അവനോട് വല്ലാത്ത സഹതാപം തോന്നി, ഒരുതരത്തിൽ പറഞ്ഞാൽ ഞാനും ഇതുപോലെ പ്രണയത്താൽ പിടഞ്ഞവളാണ്, അതിന്റെ നീറ്റൽ തനിക്ക് മനസ്സിലാകും,

“ശിവ ട്രയോളജി എനിക്ക് തരോ… ഞാൻ വായിച്ചിട്ട് തിരികെതാരാ…”

നിള വിഷയം മറ്റാനെന്നാവണം പറഞ്ഞു,

“തനിത് വായിച്ചിട്ടില്ലേ…?”

തേല്ലോരത്ഭുതത്തോടെ അഭി ചോദിച്ചു

“മ്.. വായിച്ചിട്ടുണ്ട് pdf ആയി… പക്ഷേ എത്ര ടെക്നോളജി വളർന്നാലും പുസ്തകം വായിക്കുന്ന ഫീൽ കിട്ടില്ല…”

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു,

“മ്.. താനെടുത്തോ… വല്ലാത്തൊരു ഫീൽ അണിതിന്, ഒരു കൂട്ടം ജനത, തങ്ങളുടെ ശാപം തീർക്കാൻ വരുന്ന അവരുടെ അവതാര പുരുഷനെ കാത്തിരിക്കുന്നു.. അതിനിടയിൽ നടക്കുന്ന കുറെ സംഭവങ്ങൾ… വല്ലാത്തൊരു ഭാഷയാണിതിന്…”

അഭി പറയുമ്പോൾ നിള കണ്ണ് പറിക്കാതെ ചെറുപുഞ്ചിയോടെ അവന്റെ മുഖത്ത് കൗതുകത്തോടെ നോക്കി നിന്നു,

“നാൻസിയും ഇതുപോലെയായിരുന്നു, ഒരുപാട് വായിക്കും, ഞാൻ കുത്തിക്കുറിക്കുന്ന കഥകളും കവിതകളുമെല്ലാം ആദ്യമേ അവൾക്ക് വായിക്കണമെന്ന വാശിയാണ്, അവൾക്ക് വേണ്ടി അവളുടെ സന്തോഷത്തിനുവേണ്ടിയാണ് ഞാൻ എഴുതിയിരുന്നത്…”

ഏതോ ഓർമയിൽ അവന്റെ കണ്ണുകൾ പിടച്ചു, അത് കണ്ട നിളയ്ക്ക് വല്ലാത്ത സ്നേഹം തോന്നി അവനോട്

കുറച്ചുനേരം അവരോടൊപ്പം ചിലവഴിച്ച് നിള പോയത് ശോഭയുടെ അടുത്തേക്കാണ്

അവൾ ചെല്ലുമ്പോൾ ശോഭ കിടക്കുകയായിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *