അളിയനും പെങ്ങളും തൃശൂർ പൂരവും [ബുഷ്‌റ]

Posted by

“ഇവിടെയുണ്ട് വാ വാ കേറിവാ അകത്തോട്ട് ഇരുന്നോണ്ട് സംസാരിക്കാം”

കണ്ണൻ പടിയിൽ കാലുവെച്ചതും അകത്തുനിന്നും അഞ്ജലി ഓടി വന്നു ചെവികല്ല് നോക്കിയൊരു അടി !!

അടിയിൽ നിന്നും ഒഴിഞ്ഞുമാറിയ കണ്ണൻ സ്റ്റെപ്പിൽ നിന്നും ധിം ! ദേ കിടക്കുന്നു താഴെ !

“എവിടെപ്പോയി കിടക്കുവരുന്നെടാ നീ ? ആളുകളെ തീ തീറ്റിക്കാനായി ?”

“നീയെന്താ ഈ കാണിക്കുന്നേ ? അളിയാ വല്ലതും പറ്റിയോ ?”

“ഹേയ്.. ഞാൻ വിദഗ്‌ദമായി ഒഴിഞ്ഞു മാറിയില്ലേ .. ചേച്ചി അളിയനോട് കാരണം വിശദീകരിച്ചതേ ഉള്ളൂ ചേച്ചിയോടും പറയാം അകത്തോട്ട് കേറിക്കോട്ടെ “

“എന്നാലും നീ എന്ത് പണിയാടി കാണിച്ചത് ? “

“രണ്ടെണ്ണം കൊടുക്കേണ്ടതാ അവന്”

“രണ്ടു കയ്യിലും ചെളിയുണ്ട് അളിയാ.. വാ കഴുകിയിട്ട് കേറാം”

അഞ്ജലിക്കും അവനെ തല്ലേണ്ടിയിരുന്നില്ല എന്ന് തോന്നി താനിപ്പോ തല്ലിയത് കൊണ്ടാണല്ലോ അവൻ വീണത് വീഴുമെന്നു കരുതിയില്ല. അളിയനും അളിയനും കൂടി മുറ്റത്തെ പൈപ്പിൽ നിന്നും കയ്യും കാലും കഴുകി.

“അളിയാ വേദന ഉണ്ടോ ?”

“ചെറുതായിട്ട് “ അവൻ ചമ്മിയ ചിരി ചിരിച്ചു

“വിളിക്കാത്തതിലുള്ള ദേഷ്യമാ കാര്യമാക്കേണ്ട “

പക്ഷെ സംഗതി കാര്യമായി ! സ്വൽപ്പം നേരം വർത്തമാനമൊക്കെ പറഞ്ഞിരുന്നു ഭക്ഷണവും കഴിച്ചു കുളിയും കഴിഞ്ഞപ്പോഴേക്കും കണ്ണന്റെ വലതു കയ്യിൽ നീര് !

“നിന്റെ ഒരു ‘അമ്മ കളി ! 23 നു യുകെക്ക് യാത്ര പോകേണ്ടവനാണ് കൈക്ക് വല്ലതും പറ്റിയിട്ടുണ്ടെങ്കിലോ ?”

അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞു. അതെ അമ്മയെ പോലെ തന്നെ ആണ് പത്തുവയസ്സിന്റെ ഇളയതാണ് അവൻ ! അവന് 19 വയസ്സ് അവൾക്ക് 29 വൈകി ജനിച്ചതാണവൻ അമ്മക്ക് PCOD ഇഷ്യൂ ഉണ്ടായിരുന്നത് കൊണ്ട് രണ്ടാമത് ഗർഭം ധരിച്ചത് അഞ്ജലി അഞ്ചിൽ പഠിക്കുമ്പോളാണ്. അത്ര കാര്യമായി പിന്നെ അവളാണ് കൊണ്ടുനടന്നതും കൊഞ്ചിച്ചതും എല്ലാം അവന്റെ 12 വയസ്സുവരെ

പിന്നെ അവൾ ‘അമ്മ വീട്ടിലേക്ക് അമ്മൂമ്മക്ക്‌ കൂട്ടായ് പാലക്കാടിന് പോയി പിന്നെ മൂന്ന് വർഷം അവിടെ പഠനം ഇരുപത്തിയഞ്ചാം വയസ്സിൽ വിവാഹം കഴിക്കുമ്പോൾ അവന് വയസ്സ് 15 മാത്രം.

പത്തിൽ പഠിക്കുന്ന അളിയൻ ! മഹേഷിനും അവനോട് ഒരു വാത്സല്യം ആയിരുന്നു !

“എന്തായാലും ഡോക്ടറെ ഒന്ന് കാണിക്കാം “

“ഹേയ് അത് കുഴപ്പമില്ല അളിയാ “

“ വേണ്ട നമുക്ക് ഒന്ന് കാണിക്കാമെടാ..”

മൂന്നാളും റെഡി ആയി ഡോക്റ്ററെ കാണാൻ പോയി.

“ കുഴപ്പം ഒന്നുമില്ല കേട്ടോ പേടിക്കേണ്ട വീണപ്പോൾ കൈ കുത്തിയതല്ലേ ചെറിയൊരു ചതവോ ഉള്ക്കൊ ആയിരിക്കും പൊട്ടലോന്നുമില്ല അങ്ങനെ ഉണ്ടേൽ ഇപ്പൊ നീരൊക്കെ ആയിട്ടുണ്ടാവും കൈ അനക്കാൻ പറ്റില്ലാതായിട്ടുണ്ടാവും ! ഇത് കാര്യമാക്കാനില്ല ! പക്ഷെ ഇയാൾ 23 നു യാത്ര ആവുകയാണന്നല്ലേ പറഞ്ഞത് ? X-ray യിൽ കുഴപ്പമൊന്നുമില്ല എന്നാലും രണ്ടുദിവസത്തേക്ക് നമുക്ക് ഒന്ന് ബാൻഡേജ് ഇട്ടു കെട്ടിവെയ്ക്കാം എന്ത് പറയുന്നു ? അതോ അനക്കാതെ സൂക്ഷിക്കുമോ ? “ ഡോക്ടർ ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *