അഞ്ജലിയുടെ അനിയൻ ആയ അഖിൽ എന്ന കണ്ണനെ ആണ് ഇന്നലെ മുതൽ കാണാതായിരിക്കുന്നത്. തൃശൂർ നിന്നും തിരുവനന്തപുരം നെയ്യാറ്റിൻകരയിലേക്ക് യാത്ര പുറപ്പെട്ടതാണ് കക്ഷി.
“ഈ ടൈംലൈൻ തീരെ റിയലിസ്റ്റിക് ആയിട്ട് എനിക്ക് തോന്നുന്നില്ല കെട്ടോ
മൂന്നു പേരെയും വെച്ച് എങ്ങനെ തീർക്കുമെന്നാണ് ? 8..9 ..ദിവസം കൊണ്ട് മൊബൈൽ വേർഷൻ ഉൾപ്പെടെ തീരുമെന്ന് കരുതുന്നുണ്ടോ ?” ലാപ്ടോപ്പിലെ project പ്ലാൻ നോക്കികൊണ്ട് അഞ്ജലി പറഞ്ഞു
“ ചെയ്യാൻ ആളുകൾ ഉണ്ട് അവർ മൂന്നു പേരല്ലാതെ ഞാൻ രണ്ടുപേരെ കൂടി കണ്ടുവെച്ചിട്ടുണ്ട്. പ്രൊജക്റ്റ് കിട്ടിയാൽ മതി”
“തീർന്നാലും ഇല്ലെങ്കിലും ഞാൻ April 18 നു എന്റെ വീട്ടിൽ പോകും പറഞ്ഞേക്കാം എനിക്ക് തൃശൂർ പൂരം കൂടണം 20 നു വെടിക്കെട്ട് കാണണം അവനെ 23 നു യാത്രയാക്കിയിട്ടേ നമ്മൾ വരൂ. അതിൽ കുറഞുള്ള പ്രൊജക്റ്റ് മതി”
“ടിക്കറ്റ് നമ്മൾ റിസേർവ് ചെയ്തിട്ടുണ്ടല്ലോ അത് ക്യാൻസൽ ചെയ്യില്ല പോരെ ? “
“എന്നാൽ കൊള്ളാം ഇല്ലെങ്കിൽ ഞാൻ ഒറ്റയ്ക്ക് പോകും”
“നീ പോയി ബെഡ് വിരിക്ക് ഞാൻ ഇത് മെയിൽ ചെയ്യട്ടെ ! നാളെ എമിൽ ഗ്രേയിൻറെ റിപ്ലൈ വരുംവരെ സമാധാനം ഇല്ല !”
അവൾ ബെഡ് വിരിക്കാൻ പോയി മെയിൽ അയച്ചു മോണിറ്റർ നോക്കി നെടുവീർപ്പെട്ട് മഹേഷ് കിടക്കാനായി ബെഡ്റൂമിലേക്ക് ചെന്നു.
പെട്ടെന്ന് വീണ്ടും അഞ്ജലിയുടെ ഫോൺ ബെല്ലടിച്ചു. ഫോൺ ലൗഡ്‌സ്‌പീക്കറിൽ ഇട്ട് അവൾ മുടിയൊതുക്കിക്കൊണ്ട് നിന്നു.
“ഹാലോ അമ്മാ”
“മോളെ അവൻ വിളിച്ചുട്ടോ.. അവൻ അങ്ങോട്ട് വന്നോണ്ടിരിക്കുവാ എന്നാണ് പറഞ്ഞത്. നീയിനി അവനെ വഴക്കൊന്നും പറയാൻ നിൽക്കേണ്ട”
“അവൻ എപ്പോ വരും ? എന്നിട്ടവൻ എന്നെ വിളിച്ചില്ലല്ലോ”
“അവന്റെ ഫോൺ ഓഫ് ആയിപോയതാണത്രേ.. ഇതിപ്പോ വേറെ ഏതോ ഫോണിൽ നിന്നാണ് വിളിച്ചത്”
“’അമ്മ വിളിച്ച ഫോൺ നമ്പർ ഒന്ന് പറയുമോ ? ഞാൻ വിളിക്കാം അവനെ ഞാനും മഹേഷേട്ടനും കൂടി പോയി സ്റ്റേഷനിൽ പോയി പിക്ക് ചെയ്തോളാം. ഫോൺ ഓഫ് ആണേൽ അവനു ലൊക്കേഷനും അറിയാൻ പറ്റില്ലാലോ”
മാലതി നമ്പർ പറഞ്ഞു കൊടുത്തു “0487 2xxxxx 87 . “
‘അമ്മ വെച്ചോ ഞാൻ വിളിച്ചു നോക്കിക്കോളാം “
“ശെരി മോളെ “
“നീ വിളിച്ചിട്ടൊന്നും കാര്യമില്ല അളിയൻ ഒരു വിരുതൻ തന്നെ എടീ അത് തൃശൂർ തന്നെ ഉള്ള നമ്പർ ആണ് അവൻ അവിടെ നിന്നും
പോന്നിട്ട് തന്നെ ഇല്ല.. അപ്പൊ എന്തായാലും ഇനി നാളെ പ്രതീക്ഷിച്ചാൽ മതി.. ലൊക്കേഷൻ അവന്റെ ഫോണിൽ ഉണ്ടല്ലോ”
“ ഓഫ് ആയ ഫോണിൽ ലൊക്കേഷൻ ഉണ്ടായിട്ട് എന്താ കാര്യം ?”
“എന്നാൽ പിന്നെ അവൻ വിളിക്കട്ടെ അപ്പൊ നോക്കാം എന്തായാലും ഇങ്ങോട്ട് പോന്നിട്ടുണ്ട് എന്നല്ലേ പറഞ്ഞത് അമ്മയോട്”