സലുവും മിന്നുവും റാഷിയും ഓഡിറ്റോറിയത്തിൻ്റെ നടുവിൽ ഇരുന്നു
പ്രിൻസിപളിന്റെയും ടീച്ചർമാരുടേയും ഉപദേശങ്ങളും ഭീഷിണിയും എല്ലാം കഴിഞ്ഞ ശേഷം എട്ടോളം സീനിയേഴ്സ് സ്റ്റേജ് കയ്യേറി
“ഹലോ ……. ഫ്രണ്ട്സ് ……. നിങ്ങളുടെ കലാലയ ജീവിതത്തിലെ അഘോഷങ്ങളുടെ തുടക്കമാണ് ഇന്നിവിടെ നടക്കാൻ പോകുന്ന ഫ്രഷേഴ്സ് ഡേ ……
നമ്മുടെ കോളേജ് ചെയർമാൻ അഭിനവിന്റെ നേതൃതത്തിൽ നമ്മൾ തുടങ്ങാൻ പോവുകയാണ്.”അതിലൊരു പെൺകുട്ടി വിളിച്ചു പറഞ്ഞു
നമുക്ക് പൊളിക്കല്ലേ ……” അവൾ അലറി
“ ആദ്യം കലാപരിപാടികളാണ് … പേരു വിളിക്കുന്നതിനനുസരിച്ച് ആളുകൾ ഇവിടെ വന്ന് എന്തെങ്കിലും അവതരിപ്പിക്കണം ”
കുട്ടികൾക്കിടയിൽ നിന്നും മുറുമുറുപ്പുയർന്നു കാരണം അവരാരും അവരുടെ പേര് കൊടുത്തിരുന്നില്ല
“ ഭരത്ത് …….. ഫസ്റ്റ് ഇയർ ബി ബി എ മാനേജ്മെന്റ് ” മൈക്ക് പിടിച്ചിരുന്ന പെണ്ണൊരു പേര് വിളിച്ചു
ഏതോ ഒരു ഭാഗത്തു നിന്നും ഒരു പയ്യൻ എഴുന്നേറ്റു, സോഡ കുപ്പി ഗ്ലാസു ധരിച്ച അവന്റെ മുഖത്തെ ദയനീയ ഭാവം തന്നെ എല്ലാവരിലും ചരി ഉണർത്തി
അവൻ പേടിച്ചു വിറച്ച് കരയുന്ന പോലയൊരു പാട്ടു പാടി …..
മുമ്പിലിരുക്കുന്ന എല്ലാവരും തിരിഞ്ഞു മറിഞ്ഞ് ചിരിക്കുന്നുണ്ട്
അങ്ങനെ ആറേഴു പേർ പാടുകയും ഡാൻസ് കളിക്കുകയും മിമിക്രി കാണിക്കുകയും ഒക്കെ ചെയ്തതിനു ശേഷം ആ പെണ്ണ് മൈക്കെടുത്തു
“ അമാന ഫാത്തിമ …… ബികോം ഫിനാൻസ് …….”
“മിന്നു, …..മിന്നു ……മിന്നു ” ആ വലിയ ഹാളിൽ റാഷി മാത്രം മിന്നുവിന് ഉചത്തിൽ ജയ് വിളിച്ചു
മിന്നു എഴുന്നേറ്റു ശേഷം പോകുന്ന വഴിയെല്ലാം ഇരു വശത്തേക്കും കൈ വീശി കാണിച്ചു കൊണ്ട് സ്റ്റേജിൽ കയറി
ഇതുവരെ വന്നവരിൽ നിന്നെല്ലാം വ്യത്യസ്തമായി അവൾക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല അവൾ സ്റ്റേജിൽ കയറി നാടകീയമായി കൈ കൂപ്പി നമസ്കാരം പറഞ്ഞു
അവളുടെ ഓവർ സ്മാർട്ട്നെസ്സ് സീനിയേഴ്സിന് ഇഷ്ടപെടുന്നില്ലായെന്ന് അവരുടെ മുഖത്തു നിന്ന് തന്നെ മനസ്സിലാക്കാം
“എന്താ ചെയ്യാൻ പോവുന്നേ …….” ഇതുവരെ അവേശത്തോടെ സംസാരിച്ചിരുന്ന ആങ്കർ താൽപര്യമില്ലാതെ ചോദിച്ചു
“ഞാൻ പാട്ടു പാടാം …….” പക്ഷേ മിന്നു ആവേശത്തോടെ മറുപടി പറഞ്ഞു
മൈക്ക് വാങ്ങിയവൾ പാടി തുടങ്ങി
“ പുതിയ മുഖോ …..ഓ….ഓ….. ഇനിയൊരു പുതിയ മുഖോ ……”
കുട്ടികളെല്ലാം കൂക്കി വിളിക്കാൻ തുടങ്ങി
മിന്നു അതിനെല്ലാം പുല്ല് വില കൊടുത്ത് വീണ്ടും പാട്ട് തുടർന്നു.
പാട്ട് അവസാനിപ്പിച്ച് മൈക്ക് കൊടുത്ത് പോരാൻ നിക്കുമ്പോഴാണ് , ആ കൂട്ടത്തിലെ ഒരുവൻ അവളെ തടഞ്ഞത്
“ഇത്ര അഹങ്കാരമുള്ള നീ ഒരു ഡാൻസും കൂടി കളിച്ചിട്ട് പോയാ മതി ……..” അവൻ ദേശ്യത്തോടെ പറഞ്ഞു