ആത്മസഖി [ജിബ്രീൽ]

Posted by

പതിയെ തല തിരിച്ച് ഹന്നെയെ നോക്കിയതും അവന്റെ കൈ ദേശ്യത്തോടെ കുടഞ്ഞെറിഞ്ഞവൾ ഓടി പോയി

അത് കണ്ടതും സലുവും മിന്നുവും പരസ്പരം നോക്കി പൊട്ടി ചിരിച്ചു

“ ഡി രാക്ഷസി നിന്നോട് ഞാൻ എന്ത് തെറ്റാടി ചെയ്തത് ……..” അവൻ കലിപ്പായി

“ഒരു സുഖം ……. ” അവളവനെ നോക്കി പല്ലിളിച്ചു കാണിച്ചു

“അവളു പോയാ അവളുടെ ഉമ്മമാനെ നീ വളക്കില്ലേ നിനക്കിതൊക്കെയൊരു വിശയമാണോ ”സലു അവന്റെ തോളിൽ കയ്യിട്ടു കൊണ്ട് ചോദിച്ചു

“ ഉമ്മമാനെ നീ വളച്ചാ മതിയട പട്ടി, എന്റെ രണ്ടാഴ്ചത്തെ കഷ്ടപാടാ ഇവള് ഒറ്റ സെക്കന്റു കൊണ്ട് തീർത്തത് ”

“അവള് പോവട്ട ടാ റാഷി നിന്റെ ലിസ്റ്റില് വേറെയും കുട്ടികള് ഉണ്ടാവോലോ, ഇപ്പോ നിന്റെ രണ്ടാഴ്ച്ച പ്രേമം ബ്രേക്കപ്പായതിന്റെ സങ്കടം തീർക്കാൻ നമുക്ക് ഒരു പപ്സ് കഴിക്കാം …….” മിന്നു വിശാലമായി ചിരിച്ചു കൊണ്ട് പറഞ്ഞു

“നീ പോടീ ഭദ്രകാളി ഞാൻ പോയി അവളെ ഒന്ന് സെറ്റാക്കട്ടെ ……” എന്നു പറഞ്ഞ് റാഷി അവള് പോയ വഴിയെ തിരിഞ്ഞോടി

“മോനെ സലൂ…….. ഇന്ന് നമ്മക്ക് ക്ലാസി കയറണോ ….?” അവളൊരീണത്തിലവനോട് ചോദിച്ചു

“ നീ കയറണ്ട ഞാനെന്തായാലും കയറും …..” അവളെ യൊന്ന് കലിപ്പിച്ച് നോക്കിയിട്ട് അവൻ മുന്നോട്ട് നടന്നു

താൽപര്യംമില്ലെങ്കിലും പിന്നാലെ അവളും

&&&&&&&&&&&&&&&&&&&&&&&&&&&&&

“പുതിയ കോളേജ് എങ്ങനെയുണ്ടായിരുന്നു മക്കളേ ……” രാത്രി മാളിയേക്കൽ തറവാടിന്റെ വലിയ ഹാളിലിരുന്നു മാളിയേക്കൽ കുടുംബ ത്തിലെ എല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ടി രിക്കുമ്പോഴാണ് അബ്ദുള്ള മിന്നുവിനോടും സലുവിനോടും കോളേജിനെ കുറിച്ച് ചോദിച്ചത്

“നന്നായിരുന്നു ……..” സലു ഒറ്റവാക്കിൽ മറുപടി പറഞ്ഞു

“എന്തു പറയാനാ, ഉപ്പപ്പ വല്ല്യേ മെച്ചൊന്നുല്ല…. ഞങ്ങളെ ഒന്ന് റാഗ് ചെയ്യാൻ പോലും ആരുമില്ലന്നേ…… ആകെ ഒരു ചടപ്പ് ”അവൾ ഒരു പരാതി സ്വരത്തിൽ മറുപടി നൽകി

“ ആരെങ്കിലും നിന്നെ റാഗ് ചെയ്തിട്ട് വേണം നിനക്ക് അതിന്റെ പേരിൽ ഒരു തല്ലുണ്ടാക്കാ നല്ലേ …….. ” അവളുടെ ഉമ്മ മറിയം ബീവി അവളെ നോക്കി കണ്ണുരുട്ടി

അത് കേട്ട് മിന്നു തല താഴ്ത്തി ഭക്ഷണത്തി ലേക്ക് ശ്രദ്ധിച്ചു.

“റഫീഖ്……. നാളെ നിലമ്പൂരുള്ള കൂപ്പ് ലേലത്തിന് നീ പോവണം” അബ്ദുള്ള തന്റെ മകൻ റഫീഖിനെ ഓർമ പെടുത്തി

“ ശരി ഉപ്പാ …….”

മാളിയേക്കൽ അബ്ദു റഹ്മാൻ കളരി നടത്തിയും കൃഷി ചെയ്തുമാണ് ജീവിച്ചിരു ന്നത്. മകൻ അബ്ദുള്ള ഉപ്പാന്റെയും മറ്റു പ്രശസ്തരായ പല ഗുരുക്കൻമാരിൽ നിന്നും അടവും വിദ്യയും പഠിച്ചിട്ടുണ്ടെങ്കിലും മരക്കച്ചവടമാണ് തുടങ്ങിയത് പ്രായമായപ്പോ മകൻ റഫീഖും അതിൽ ചേർന്നു

Leave a Reply

Your email address will not be published. Required fields are marked *