ആത്മസഖി [ജിബ്രീൽ]

Posted by

“അവനെവിടെ അമ്മായി എണീറ്റില്ലെ ഇതുവരെ …… ” അടി കിട്ടിയ തലയിൽ പതിയെ ഉഴിഞ്ഞു കൊണ്ട് ചോദിച്ചു

“മുകളിലുണ്ട് ചായ കുടിച്ച് കഴിഞ്ഞ് ഡ്രസ്സ് മാറാൻ കയറിയതാ …….”

“അപ്പോ അവനിതു വരെ റെഡിയായില്ലേ …… ഇന്നവന്റെ അവസാനമാണ് …….” അവൾ മുകളിലേക്ക് ഓടി കയറാൻ നിന്നപ്പോഴാണ്

ഒരു ലൈറ്റ് ബ്ലൂ ജീൻസും കറുത്ത ഫുൾ സ്ലീവ് ടീ ഷർട്ടും ധരിച്ച് അമീൻ സൽമാൻ എന്ന സലു ഇറങ്ങി വരുന്നത്. ടീ ഷർട്ട് ലൂസാണെങ്കിലും അതിനകത്തുള്ള അവന്റെ ശരീരത്തിന്റെ കരുത്ത് മനസ്സിലാക്കാൻ പറ്റും. അവന്റെ തോളോടപ്പമുളള മുടിയും കറുത്ത കണ്ണുകളും അവന്റെ ഇളം വെള്ള നിറമുള്ള മുഖത്തിന് പ്രത്യേക ശോഭ നൽകിയിരുന്നു

“പോവാം …….” മേശയിൽനിന്നും ചാവി കൈയ്യിലെടുത്തവൻ ചോദിച്ചു

“സൂക്ഷിച്ച് പോണേ………” അമീൻ തന്റെ വണ്ടിയെടുത്തപ്പോൾ സൈനബ ഓർമിപ്പിച്ചു

അതിന് തലയാട്ടി കൊണ്ടവൻ വണ്ടി മുന്നോട്ടെടുത്തു ……..

&&&&&&&&&&&&&&&&&&&&&&&&&&&&&

പണ്ട് കാലത്ത് മലബാർ മുഴുവൻ കോഴിക്കോട് ആസ്ഥാനമാക്കി അടക്കി ഭരിച്ചിരുന്ന രാജാക്കന്മാരായിരുന്നു സാമൂദിരിമാർ

മലപ്പുറത്തെ സമൂദിരിയുടെ സാമന്തന്മാരായി രുന്നു നിലമ്പൂർ കോവിലകം, അവരുടെ പടയ ണികളെ നിയന്ത്രിച്ചിരുന്നതും നയിച്ചിരിന്നതും മാളിയേക്കൽ കുടുംബമായിരുന്നു.

പോർച്ചുഗീസ്കാരോടും ഇഗ്ലീഷുകാരോടും പൊരുതി നിൽക്കുന്നതിൽ സാമൂദിരിക്ക് നിലമ്പൂർ കോവിലകവും മാളിയേക്കൽ കുടുംബവും നൽകിയ സംഭാവനകൾ വളരെ വലുതായിരുന്നു.

വെള്ളക്കാരോട് തോറ്റ് സാമൂദിരിയുടെ പല സാമന്ത രാജാക്കന്മാറും അടിയറവു പറഞ്ഞെങ്കിലും നിലമ്പൂർ കോവിലകവും മാളിയേക്കൽ കുടുംബവും ധീരമായി ചെറുത്തു നിന്നു . മലബാർ കലാപത്തിന്റെ പരാജയത്തോടെ അവർ ക്ഷീണിച്ചു

അങ്ങനെ ഒരു ദിവസം സ്വന്തം കുടുബത്തിലെ ഒരുത്തന്റെ ചതിയിൽ മാളിയേക്കൽ കുടുംബം സ്വന്തം വീട്ടിൽ വെള്ളക്കാരാൽ കശാപ്പു ചെയ്യപ്പെട്ടു.

അതിൽ നിന്നും ആകെ രക്ഷപെട്ടത് ഒരു പതിനഞ്ചു വയസ്സുകാരൻ മാത്രമായിരുന്നു, മാളിയേക്കൽ അബ്ദുറഹ്മാൻ.

തന്റെ കുടുംബത്തെ ഇല്ലാതാക്കിയ വെളക്കാ രോട് യുദ്ധം ചെയ്യാൻ വഴി അന്വേഷിച്ചു നടന്ന യവൻ ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃ ഷ്ടനായി ഗാന്ധിജിയുടെ സമരങ്ങളിൽ പങ്കെടുത്തു.

സ്വാതന്ത്ര്യത്തിനു ശേഷം തന്റെ കാമുകി ആയിശയെ വിവാഹം ചെയ്ത് മലപ്പുറത്തിന്റെ മദ്ധ്യഭാഗത്തുള്ള വടക്കാങ്ങരയിലേക്ക് താമസം മാറ്റി.

അബ്ദുറഹ്മാന്റെ ഒരേ ഒരു പുത്രനായിരുന്നു അബ്ദുള്ള. അബ്ദുള്ളക്കും ഭാര്യ ഖദീജക്കും രണ്ട് മക്കളായിരുന്നു ആദ്യത്തേത് സൈനബ രണ്ടാമത്തേത് റഫീഖ്. റഫീഖിന്റെ ജനനത്തോടെ ഖദീജ ഇഹലോകവാസം വെടിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *