മറുപടിയായി മിന്നു ഒന്നു മൂളി, സലു മറുപടിയൊന്നും പറഞ്ഞില്ല
“ഇവളെന്തിനാ ഇങ്ങനെ കിടന്ന് മോങ്ങുന്നത്….. ” റാഷിയാണത് ചോദിച്ചത്
“എനിക്കെങ്ങനെ അറിയാം ……” മിന്നു അവനെ നോക്കി കണ്ണുരുട്ടി
“സോറി …… ഞാനൊരാത്മകഥം പറഞതാ …..” റാഷി സൈക്കിളിൽ നിന്നും വീണ ഒരു ചിരി ചിരിച്ചു
“നീ എങ്ങോട്ടാ …….” അവര് സംസാരിക്കുന്നതിനിടയിൽ എഴുന്നേറ്റ സലുവിനോട് മിന്നു ചോദിച്ചു
“ഞാന് അവളോട് ഒരു സോറി പറഞ്ഞു വരാം……”
“എന്തിന് …..” റാഷിയുടെ മുഖത്ത് അത്ഭുതം
“ഇനി ഞാൻ കാരണമാണെങ്കിലോ കരയുന്നത് …..”
“നീ കാരണോ …..” മിന്നു അമ്പരന്നു
“ രാവിലത്തെ പരിപാടി കാരണമാണെങ്കിലോ ന്ന് …..” സലു വ്യക്തമാക്കി
“അതിന് നീ ഒന്നും ചെയ്തില്ലല്ലോ ……”- റാഷി
“ഇല്ലാ ….. പക്ഷേ ഒരു സോറി പറഞ്ഞേക്കാം ” എന്നു പറഞ്ഞ് സലു മുന്നോട്ട് നടന്നു
“ഡാ …….നിക്ക് ഞങ്ങളുണ്ട് ” അവന്റെ പുറകെ അവരും വച്ച് പിടിച്ചു
“ എസ്ക്യൂസ്മി ”
പുറകിൽ നിന്നും ശബ്ദം കേട്ട സന തിരിഞ്ഞു നോക്കി,പുറകിൽ നിൽക്കുന്ന സലുവിനെയും മിന്നുവിനെയും കണ്ട് അവൾ ഒന്ന് ഞെട്ടി.
“എന്തിനാ കരയുന്നെ……” സലുവാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്
“രാവിലത്തെ സംഭവത്തിന്റെ പേരിലാണെങ്കിൽ കരയേണ്ട സീനിയേഴ്സിനെ വെറുപ്പിക്കണ്ടന്ന് വിചാരിച്ച് ചെയ്തതാണ്. പിന്നെ അതൊക്കെയൊരു തമാശയാക്കി എടുത്താൽ മതി ” അവളുടെ കയ്യിൽ നിന്നും മറുപടിയൊന്നും ഇല്ലാത്തതുകൊണ്ട് സലു തുടർന്നു
അപ്പോഴേക്ക് തിരകളിൽ കളിച്ചുകൊണ്ടിരിക്കുന്ന അവളുടെ കൂട്ടുകാര് തിരിച്ചെത്തിയിരുന്നു.
“എന്താ…. എന്താ സന പ്രശ്നം ”ഒരാഴ്ച റാഷിയുടെ കാമുകിയായിരുന്ന ഹന്നയാണത് ചോദിച്ചത്
“പ്രശ്നമൊന്നുമില്ല ഞങ്ങൾ ഈ കുട്ടിയോട് സോറി പറയുകയായിരുന്നു….. ”സലു മറുപടി പറഞ്ഞു
“ഇനി നിങ്ങൾ സോറി പറയാഞ്ഞിട്ടാണോ ഇവൾ അപ്പോൾ മുതൽ തുടങ്ങി കരച്ചിലാ” ഹന്ന സലുവിനോട് ചൂടായി
“അതിനിവനൊന്നും ചെയ്തില്ലല്ലോ മോളെ….” റാഷി അവളോട് കൊഞ്ചികൊണ്ട് ചോദിച്ചു
“ഇവന് ഒപ്പം ഉണ്ടായതു കൊണ്ടാ സീനിയേഴ്സ് ഇവളെ ഇത്ര അഭമാനിച്ചത്…… ഇവള് സീനിയറെ തല്ലിയതിന്റെ ദേശ്യം ഇവരോട് തീർത്തു” റാഷിയെ ഒന്ന് തറപ്പിച്ചു നോക്കി ഹന്ന പറഞ്ഞു നിർത്തി
സനയുടെ കണ്ണ് ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ്
സലു ഹന്നയെ പൂർണ്ണമായും അവഗണിച്ച് സനയുടെ അടുത്തേക്ക് ചെന്നു
“ രാവിലത്തെ സംഭവത്തിന്റെ പേരിൽ ഇനി കരയരുത് പ്ലീസ് ……” സലു സൗമ്യമായി പറഞ്ഞു
“ഡീ ….. ഇനി നീ വായ തുറന്നാ നിന്റെ പല്ല് ഞാൻ അടിച്ചു പൊളിക്കും ” വീണ്ടും എന്തോ പറയാൻ തുടങ്ങിയ ഹന്നയുടെ നേരെ മിന്നു ദേശ്യത്തോടെ വിരൽ ചൂണ്ടി