സെക്‌സി ഡോളിനൊരു ബ്രേസിയര്‍ സന്ദേശം [സ്‌നിഗ്ധാ നായര്‍]

Posted by

ഈ കലഘട്ടത്തിനിടയില്‍ അവള്‍ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിക്കഴിഞ്ഞിരുന്നു. എന്നെ എല്ലാ കാര്യങ്ങളിലും വേണ്ട ഉപദേശങ്ങളും അഭിപ്രായങ്ങളും തന്നിരുന്നത് അവളായിരുന്നു. ഞങ്ങള്‍ പിരിഞ്ഞിട്ടും എല്ലാ ദിവസവും മൊബൈല്‍ ഫോണില്‍ വിളിച്ച് പരസ്പരം ദീര്‍ഘ നേരം സംസാരിക്കുന്നത് പതിവായി.

പരീക്ഷയുടെ റിസല്‍റ്റ് അറിഞ്ഞ് ബി എഡ് കോഴ്‌സിനു ചേരാമെന്ന് കരുതിയിരുന്ന എന്റെ പ്ലാനുകള്‍ എല്ലാം തെറ്റിപ്പോയി. എന്റെ കല്യാണം എടി പിടീയെന്ന് വച്ച് നടന്നു. എന്റെ ഭര്‍ത്താവിനു എന്നേക്കാള്‍ ഒരു വയസ്സ് മാതമേ കൂടുതല്‍ ഉണ്ടായിരുന്നുള്ളൂ. പുള്ളിക്കാരന്‍ പ്ലസ് ടൂ കഴിഞ്ഞ്എം ബി ബി എസ് പാസായി ഉപരി പഠനത്തിനു ഇംഗ്ലണ്ടില്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

അവിടെ നിന്ന് വല്ല മദാമ്മമാരെയും കെട്ടി കൊണ്ട് വരുമെന്ന് പേടിച്ചാണു പുള്ളിക്കാരന്റെ അച്ഛനുമമ്മയും കല്യാണം കഴിച്ചിട്ട് പോകാന്‍ നിര്‍ബന്ധിച്ചത്. നേരത്തെ എന്റെ അമ്മായിയച്ഛന്‍ ദല്‍ഹിയില്‍ നല്ല പോസ്റ്റില്‍ ഗവണ്മെന്റെ ജോലിയിലായിരുന്നു. അമ്മായിയമ്മ ഒരു സാധാരണ വീട്ടമ്മ. മൂത്ത മകന്‍ മനു എന്ന് വിളിക്കുന്ന മനീഷ് സ്‌റ്റേറ്റ്‌സില്‍ സെറ്റില്‍ഡ് ആണു .

പുള്ളിക്കാരന്‍ കൂടെ പഠിച്ചിരുന്ന ഒരു പഞ്ചാബി പെണ്‍കുട്ടിയെ അച്ഛന്റെയും അമ്മയുടെയും ഇഷ്ടത്തിനെതിരായി വിവാഹം കഴിച്ചതാണു . അതു കൊണ്ടാണു സനു എന്ന് വിളിപ്പേരുള്ള എന്റെ ഭര്‍ത്താവ് സനീഷ് വിവാഹം കഴിച്ചിട്ട് ഇംഗ്ലണ്ടിലേക്ക് പോയാല്‍ മതിയെന്ന് അവര്‍ നിര്‍ബന്ധിച്ചത്.ദല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയതിനു ശേഷം നാട്ടില്‍ നല്ലൊരു പുരയിടവും എല്ലാ സൗകര്യങ്ങളോടും കൂടിയ വീടും പണിയിച്ച് ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണു അവര്‍.

എന്റെ അച്ഛന്‍ ആ സമയത്ത്ബാങ്കില്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു. അവിടെ അക്കൗണ്ട് തുറന്ന് പരസ്പരം പരിചയമുള്ളതിനാലാണു എന്നെ മകനെ കൊണ്ട് വിവാഹം ചെയ്യിക്കാന്‍ പ്രൊപ്പോസല്‍ കൊണ്ടു വന്നത്. അച്ഛന്‍ എല്ലാം എന്റെ തീരുമാനത്തിനു വിട്ടു.

‘എനിക്ക് ഇനിയും പഠിക്കാന്‍ പോകണം അച്ഛാ’ ഞാന്‍ പറഞ്ഞു.

”അതിനെന്താ ? വിവാഹം കഴിഞ്ഞാലും പഠിക്കാന്‍ പോകുന്നതില്‍ ഞങ്ങള്‍ക്ക് വിരോധമില്ല. അവര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് വീട്ടു ജോലി ചെയ്യാന്‍ ഒരു കുട്ടിയെ അല്ല; ഞങ്ങള്‍ക്കില്ലാത്ത ഒരു മകളെയാണു വേണ്ടത്. പിന്നെ സനു പഠിക്കാന്‍ പോവുകയാണല്ലോ ? അതു കൊണ്ട് അവന്‍ തിരിച്ച് വരുന്നതിനു മുമ്പ് മോള്‍ക്കിഷ്ടമുള്ള ഏത് കോഴ്‌സിനു വേണമെങ്കിലും ചേര്‍ക്കാം’.

ഞാന്‍ അന്ന് രാത്രി തന്നെ എന്റെ ഉപദേഷ്ടാവായ ആഗ്നസിനെ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞു. എല്ലാം കേട്ടിട്ട് അവള്‍ വിവാഹത്തിനു സമ്മതം മൂളാനാണു പറഞ്ഞത്. കിട്ടിയത് പുളിങ്കൊമ്പാണെന്നും ഭര്‍ത്താവ് പഠിപ്പ് കഴിഞ്ഞ് തിരിച്ചെത്തിയാല്‍ പിന്നെ അടിപൊളി ജീവിതം നയിക്കാമെന്നുകൊക്കെയാണു അവള്‍ അഭിപ്രായപ്പെട്ടത്. ഞങ്ങളുടെ വീട്ടില്‍ നിന്ന് ഏതാണ്ട് അര മണിക്കൂര്‍ ദൂരമേ അവരുടെ വീട്ടിലേക്കുള്ളൂ. അതിനാല്‍ ഇടക്കിടെ വീട്ടില്‍ അച്ഛനെയും അമ്മയേയും ഒക്കെ വന്നു കാണാനുള്ള സൗകര്യവുമുണ്ട് . വന്ന് കയറിയ മഹാലക്ഷ്മിയെ തട്ടി തെറിപ്പിക്കരുതെന്ന് എല്ലാവരും പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതം മൂളി. അങ്ങിനെ ആര്‍ഭാടമായി ഞങ്ങളുടെ വിവാഹം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *