പുജക്ക് അവളുടെ ജോലി ഉപേക്ഷിക്കാൻ അവസരമുണ്ടായിരുന്നു. പക്ഷേ ഞാൻ സൂചിപ്പിച്ചതുപോലെ, ഞങ്ങളുടെ കടങ്ങൾ വലുതായിരിന്നു അതുകൊണ്ട് തന്നെ അ ഒരു തീരുമാനം ശരിയല്ലെന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും തോന്നി എനിക്കും എൻ്റെ ഭാര്യക്കും ഞങ്ങളുടെ സാഹചര്യങ്ങൾ കൃത്യമായി അറിയാമായിരുന്നു. അതിനാൽ മറ്റൊരു വഴിയുമില്ലെന്ന് ഞങ്ങൾ ഞങ്ങളെയും ഞങ്ങളുടെ മനസ്സിനെയും ബോധ്യപ്പെടുത്തി. പിന്നെ ആകെ ഉള്ള ആശ്വാസം രണ്ട് വർഷം ബാംഗ്ലൂരിൽ ജോലി ചെയ്‌ത ശേഷം പൂജയെ എറണാകുളത്തോ അടുത്തുള്ള സ്ഥലത്തേക്കോ മാറ്റാമെന്നായിരുന്നു.
അങ്ങനെ പൂജ ഇന്ന് ബാഗുകൾ പാക്ക് ചെയ്ത് ബാംഗ്ലൂരീലേക്ക് പോവുകയായിരുന്നു. നിർഭാഗ്യവശാൽ, എൻ്റെ കട ഉടമയുടെ ഭാര്യക്ക് മാസം തികയാതെയുള്ള പ്രസവം ഉണ്ടായിരുന്നു അത് കൊണ്ട് തന്നെ . അയാൾ ആശുപത്രിയിൽ തിരക്കിലായിരുന്നു. അടുത്ത സീനിയർ സ്റ്റാഫ് ആയതിനാൽ കടയുടെ പ്രവർത്തനങ്ങൾ നോക്കാൻ എന്നെ ഏല്പിച്ചാണ് അയാൾ പോയത് . ഒന്ന് പുജയുടെ കൂടെ പോകാൻ പോലും എനിക്ക് കഴിഞ്ഞില്ല.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിൽ പുജക്ക് നല്ല ടെൻഷനുണ്ടായിരുന്നു. എങ്കിലും അതൊക്കെ സ്വന്തമായി കൈകാര്യം ചെയ്യാൻ ഞാൻ അവളെ പഠിപ്പിച്ചു . പൂജ സുന്ദരി മാത്രമല്ല, മിടുക്കിയും ആയിരുന്നു. അത് കൊണ്ട് തന്നെ അവൾ പെട്ടെന്ന് അ സിറ്റുവേഷൻ തരണം ചെയ്തു. പിന്നെ ബാംഗ്ലൂരീലേക്ക് ബസ് കയറി അവൾ തനിച്ചു തന്നെ പോയ്യി .
ഇപ്പോൾ എല്ലാ ദിവസവും അവൾ വിളിക്കും, ഫോണിൽ പോലും അവിടെ പൊരുത്ത പെടാൻ പറ്റാത്തത് കൊണ്ട് പലതവണ കരഞ്ഞു. അപ്പോഴൊക്കെ അവളുടെ ആത്മവിശ്വാസം വർധിപ്പിച്ചുകൊണ്ട് അവളെ പഴയ അവസ്ഥയിൽ എത്തിക്കാൻ ഞാൻ പരമാവധി ശ്രമിച്ചിരുന്നു.
പിന്നെ ഒരുമാസം കഴിഞ്ഞ് ഞാൻ അവളെ ആദ്യമായി സന്ദർശിച്ചപ്പോൾ അവൾ സുഖമായിരിക്കുന്ന കണ്ട ഞാനും ആശ്വസിച്ചു.പണ്ടത്തെ പോലെ ഒരു ടെൻഷനോ പേടിയോ അവളിൽ ഞാൻ കണ്ടതില്ല . പിന്നെ പൂജടെ ബാങ്കിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ 1BHK ഫ്ലാറ്റ് അവൾ വാടകയ്ക്ക് എടുത്തിരുന്നു. അ ഫ്ലാറ്റിൽ ഒരു കട്ടിലും ഗ്യാസ് കണക്ഷനും അടുക്കളയിൽ വേണ്ടിയിരുന്ന പാത്രങ്ങളും അവൾ തന്നെ സ്വന്തമായി വാങ്ങുകയും ചെയ്‌തു.
അവൾ ഒറ്റക്ക് ഇത്രയൊക്കെ ചെയ്തത് കണ്ടപ്പോൾ എനിക്ക് എന്റെ ഭാര്യയെ ഓർത്ത് അഭിമാനവും സന്തോഷം തോന്നി കാരണം അവൾ വെറുമൊരു പൊട്ടി പെണ്ണായിരുന്നു ആര് എന്ത് പറഞ്ഞാലും നോ പറയാത്ത ടൈപ് .
പൂജയുടേ അടുത്തേക്ക് പോയ അ യാത്രയിൽ രണ്ട് ദിവസം ഞാൻ അവളുടെ കൂടെ നിന്നു. സന്തോഷകരമായ രണ്ടു ദിവസം എല്ലാം മറന്ന് ഞങ്ങൾ ആഘോഷിച്ചു എന്നാൽ അ സന്തോഷം അധികകാലം ഉണ്ടായിരുന്നില്ല .