ഗായത്രി : അർജുൻ വരൂ, ഞാൻ ക്യാഷ് എടുത്തുകൊണ്ടു വരാം
എന്നും പറഞ്ഞു കൊണ്ട് ഗായത്രി അകത്തേക്ക് പോയ്, ആ സമയം പിങ്ക് കളർ പൈജമായും ധരിച്ച് അങ്ങോട്ട് വന്ന
അഭിരാമി : അജുവെന്താ ഇവിടെ തന്നെ നിൽക്കുന്നത്, അകത്തോട്ട് വാ
അഭിരാമിയെ കണ്ടതും എന്തെങ്കിലും ആവട്ടേന്ന് കരുതി
ഞാൻ : ആ…
എന്ന് പറഞ്ഞു കൊണ്ട് ഞാൻ അകത്തേക്ക് കയറി, കയറിച്ചെന്ന ലിവിങ് റൂമിൽ വെള്ളമടിക്കുള്ള എല്ലാ സെറ്റപ്പും റെഡിയാക്കി വെച്ച് അതിന് മുന്നിലിരിക്കുന്ന
ഗായത്രി : അർജുൻ ഇരിക്ക്, അഭി ബീഫ് ഫ്രൈ..
വാതിൽ ലോക്ക് ചെയ്തു വന്ന
അഭിരാമി : ആ…ഇപ്പൊ കൊണ്ടുവരാം
എന്ന് പറഞ്ഞു കൊണ്ട് അഭിരാമി അടുക്കളയിലേക്ക് പോയതും
ഗായത്രി : ഇരിക്ക് അർജുൻ
അത് കേട്ട് ഗായത്രിയുടെ മുന്നിലെ സോഫാചെയറിലിരുന്നതും, കുപ്പി പൊട്ടിച്ച് മൂന്നു ഗ്ലാസിലേക്കും വോഡ്ക ഒഴിച്ച്
ഗായത്രി : അജുന് വാട്ടറാണോ അതോ മിറിന്റ മതിയോ?
ഞാൻ : അയ്യോ ഞാൻ കുടിക്കത്തില്ല
എന്റെ മറുപടി കേട്ട്, പുഞ്ചിരിച്ചു കൊണ്ട്
ഗായത്രി : ചുമ്മാ ഇരി, അർജുനെ കണ്ടാലറിഞ്ഞൂടെ വേഗം പറയ്
ഞാൻ : ഞാൻ സത്യമാ പറഞ്ഞേ
ആശ്ചര്യത്തോടെ എന്നെ നോക്കി
ഗായത്രി : ഇങ്ങനെയും ആളുകൾ നമ്മുടെ നാട്ടിലുണ്ടോ
ഞാൻ : ആ പിന്നെ എല്ലാവരും ഒരുപോലെയാണെന്ന് കരുതിയോ
ഗായത്രി : ഹമ്…എന്നാ അർജുന് കോള എടുക്കട്ടെ
ഞാൻ : മം..
അടുക്കളയിലേക്ക് നോക്കി ഉച്ചത്തിൽ
ഗായത്രി : അഭി വരുമ്പോ ആ കോളയുടെ ബോട്ടിലും കൂടി എടുത്തോ
എന്ന് പറഞ്ഞു കൊണ്ട് വോഡ്കയിലേക്ക് മിറിന്റ ഒഴിച്ച്, പുഞ്ചിരിച്ചു കൊണ്ട്
ഗായത്രി : ഇതൊക്കെ ഇനി എപ്പൊ തുടങ്ങാനാണ്?
ഞാൻ : ഏയ് താല്പ്യമില്ല
എന്നെയൊന്നു നോക്കി, പുഞ്ചിരിച്ചു കൊണ്ട്
ഗായത്രി : മം…വേറെ എന്തിനോടാ താല്പര്യം
ആക്കിയുള്ള ഗായത്രിയുടെ ചോദ്യം കേട്ട് ഇരിക്കും നേരം കോളയും ബീഫ് ഫ്രൈയുമായി വന്ന
അഭിരാമി : കോള ആർക്കാ?
എന്ന് പറഞ്ഞു കൊണ്ട് ഞങ്ങളുടെ നടുവിലുള്ള സോഫാചെയറിൽ ഇരുന്ന് പ്ലേറ്റും കുപ്പിയും ടീപ്പോയിൽ വെച്ച അഭിരാമിയെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്
ഗായത്രി : നിന്റെ കൂട്ടുകാരന് തന്നെ വേറെ ആർക്കാ
അഭിരാമി : അത് കൊള്ളാലോ അജു കഴിക്കില്ലേ
പുഞ്ചിരിച്ചു കൊണ്ട്
ഗായത്രി : ഞാൻ ഒന്ന് ചോദിച്ചു നോക്കിയതാ, ഇനി വേണെങ്കിൽ നീ ചോദിച്ചു നോക്കിക്കോ
എന്ന് പറഞ്ഞു കൊണ്ട് ഒരു ഗ്ലാസ് കോള ഗായത്രി എനിക്ക് നേരെ നീട്ടി, കോള വാങ്ങിയ എന്നെ നോക്കി
അഭിരാമി : അജു കഴിക്കത്തില്ലേ
ഞാൻ : ഇല്ല
അഭിരാമി : എന്നാ വൈൻ എടുക്കട്ടേ
ഞാൻ : ഏയ് വേണ്ട, ഇത് മതി
ചിരിച്ചു കൊണ്ട്
ഗായത്രി : ഞാൻ ചോദിക്കുവായിരുന്നു ഇതെല്ലെങ്കിൽ പിന്നെ അർജുന് വേറെ എന്തിനോടാ താല്പര്യമെന്ന്