അത് കേട്ട്
സ്മിത : അയ്യേ… എന്തൊക്കെയാ ഈ പറയുന്നേ
സ്മിതയെ നോക്കി
ഞാൻ : എന്താ… ഞാൻ അതിന് വൃത്തികേടൊന്നും പറഞ്ഞില്ലല്ലോ
എന്നെ നോക്കി
സ്മിത : നോക്കിക്കോ ഇത് ഞാൻ ആന്റിയോട് പറഞ്ഞു കൊടുക്കുമല്ലോ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : പറഞ്ഞോ എനിക്കെന്താ, പുരുഷന്മാർക്ക് ആസ്വദിക്കാനല്ലേ ദൈവം എല്ലാ സ്ത്രീകളേയും സൗന്ദര്യത്തോടെ സൃഷ്ടിച്ചിരിക്കുന്നത്
സ്മിത : പിന്നേ…കുന്തമാണ്
ചിരിച്ചു കൊണ്ട്
ഞാൻ : ദേ ഇപ്പൊ തന്റെ കാര്യം തന്നെയുടുക്കാം, ഈ ഡ്രെസ്സിൽ തന്നെ കാണാൻ എന്തൊരു ഭംഗിയാ
എന്റെ പുകഴ്ത്തലിൽ ഒന്ന് പൊങ്ങി, പുഞ്ചിരിച്ചു കൊണ്ട്
സ്മിത : അപ്പൊ വേറെ ഡ്രെസ്സിടുമ്പോഴൊന്നുമില്ലേ ഭംഗി
ഞാൻ : അങ്ങനെയല്ല, ഇതിൽ കുറച്ചു കൂടി ഭംഗിയുണ്ടെന്ന പറഞ്ഞത്
ഡ്രസ്സിലേക്ക് കണ്ണോടിച്ച്
സ്മിത : മം… സോപ്പ് സോപ്പ്
ഞാൻ : പിന്നെ എനിക്കെന്തിനാ തന്നെ സോപ്പിട്ടട്ട്, പോയ് കണ്ണാടി നോക്ക് അപ്പൊ അറിയാം
സ്മിത : ഹമ്…
ആ സമയം മുകളിലേക്ക് വന്ന
സാവിത്രി : ആ നിങ്ങള് ഇവിടെ ഇരിക്കുവായിരുന്നോ, മായ എവിടെ?
ഞാൻ : ചേച്ചി ഉറങ്ങാൻ പോവാണെന്ന് പറഞ്ഞ് താഴേക്ക് പോയല്ലോ
സാവിത്രി : ആണോ ഞാൻ കണ്ടില്ലേ അതാ
എന്ന് പറഞ്ഞു കൊണ്ട് എന്റെ വലതു വശത്തുള്ള ചെയറിൽ വന്നിരിന്ന്
സാവിത്രി : എന്താ രണ്ടു പേരും കൂടി ഒരു സംസാരം
സ്മിത : ഒന്നുല്ല അമ്മുമ്മേ എന്നെ ചുമ്മായിട്ട് കളിയാക്കുവാ
ഞാൻ : ഞാൻ കളിയാക്കിയൊന്നുമില്ല കാര്യം പറഞ്ഞതാണ്, ആന്റി തന്നെ നോക്കിയേ ഈ ഡ്രെസ്സിൽ സ്മിതയെ കാണാൻ നല്ല ഭംഗിയില്ലേ
സാവിത്രി : അവള് അല്ലേലും സുന്ദരിയല്ലേ
സ്മിത : ആ അങ്ങനെ പറയ് അമ്മുമ്മേ
ഞാൻ : അതല്ല ആന്റി ഈ ഡ്രെസ്സിൽ പ്രതേക ഒരു ഭംഗി അതാ ഞാൻ ഉദ്ദേശിച്ചത്
സ്മിതയെ ഒന്ന് വിശാലമായി നോക്കിക്കൊണ്ട്
സാവിത്രി : അജു ആ പറഞ്ഞത് ഉള്ളതാ, ഒരു എടുപ്പൊക്കെയുണ്ട്
ഞാൻ : കണ്ടോ ഇപ്പൊ എങ്ങനുണ്ട്
സ്മിത : പിന്നെ ചുമ്മാ പറയുവാ
സാവിത്രി : ഇല്ല മോളെ, മോൾക്ക് നല്ല ചേർച്ചയുണ്ട് ഈ വേഷം
ഞാൻ : അങ്ങനെ പറഞ്ഞു കൊടുക്ക് ആന്റി
സ്മിത : ഹമ്…
ഞാൻ : ഇനി ആന്റിക്കും കൂടി ഇതുപോലത്തെ ഡ്രസ്സ് എടുത്ത് കൊടുക്കണം
എന്നെ തൊഴുത്, ചിരിച്ചു കൊണ്ട്
സാവിത്രി : എന്റെയമ്മോ എന്നെയങ്ങു വെറുതെ വിട്ടേക്ക് അജു, എനിക്ക് പ്രായമായില്ലേ
ഞാൻ : പിന്നെ എന്ത് പ്രായം, ആന്റി ഇപ്പോഴും മധുരപ്പതിനേഴാണ്, അല്ലേ സ്മിതേ
കളിയാക്കാൻ മറ്റൊരാളെ കിട്ടിയ സന്തോഷത്തിൽ
സ്മിത : ആ അത് തന്നെ, അമ്മുമ്മയേയും ഇതുപോലത്തെ ഡ്രസ്സ് ഉടുപ്പിക്കണം
സാവിത്രി : ആ പിന്നെ വയസ്സാം കാലത്തല്ലേ ഇതൊക്കെ ഉടുപ്പിക്കാൻ പോവുന്നത് ഒന്ന് പോയേ കൊച്ചേ