കോളേജിൽ വച്ച് തുടങ്ങിയതാണ് ഇരുവരുടെയും കൊടുമ്പിരി കൊണ്ട പ്രണയം. ജയൻ ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നായതുകൊണ്ടും താഴ്ന്ന ജാതിയായതിനാലും തങ്ങളുടെ വിവാഹത്തിന് വീട്ടുകാരുടെ സമ്മതമുണ്ടാകില്ലെന്ന് നന്നായി അറിയാവുന്ന ലേഖ ഒരു കത്തിന്റെ രൂപത്തിൽ തനിക്ക് പറയാനുള്ളത് വീട്ടുകാരോട് പറഞ്ഞ് ഒരു പാതിരാത്രി ജയന്റെ ഒപ്പം ഇറങ്ങി തിരിച്ചു.
വാർക്കപ്പണിക്കാരനായ ജയന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു കുടുംബത്തിൽ ഒരാൾ കൂടി കടന്നുവന്നപ്പോൾ ഉണ്ടായ അവസ്ഥ.. ആദ്യ നാളുകളിൽ താൻ ചെയ്തത് എടുത്തു ചാട്ടമായോ എന്ന ചിന്ത ലേഖയെ എപ്പോഴും വേട്ടയാടി കൊണ്ടിരുന്നു. ലേഖയുടെ മനോഭാവം ജയനെയും മാനസികമായി തളർത്തി അവർ തമ്മിലുള്ള സെക്സ് ലൈഫിനെയും അത് സാരമായി ബാധിച്ചു.. അവർക്കിടയിൽ വിള്ളലുകൾ വീണുതുടങ്ങി അതിനിടയിൽ എപ്പോഴോ ലേഖ ഒരു പെൺകുഞ്ഞിന് ജന്മം നല്കി.
വീട്ടിൽ മഹാലക്ഷ്മി പിറന്നു എന്നപോലെ, ആ പെൺകുഞ്ഞിന്റെ ജനനത്തോടെ അവരുടെ കുടുംബം സാമ്പത്തികമായി ഉയരാൻ തുടങ്ങി. ഇത്രയും നാൾ ഒരാളുടെ കീഴിൽ ജോലി ചെയ്തിരുന്ന ജയൻ സ്വന്തമായി പണികൾ ഏറ്റെടുത്തു ചെയ്യാൻ തുടങ്ങി തന്റെ സുഹൃത്തും എഞ്ചിനീയറുമായ രാജിവിന്റെ സഹായത്തോടെ ജയനെ തേടി പുതിയ പുതിയ കോൺട്രാക്ടുകൾ വന്നു തുടങ്ങി . ചെന്നൈ എന്ന പട്ടണം ജയനു മുൻപിൽ വിജയത്തിന്റെ വാതിലുകൾ ഒരോന്നായി തുറന്നു കൊടുത്തു..
മകളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നതിനാൽ ലേഖ ചെന്നെയിലേക്ക് താമസം മാറാൻ വിസമ്മതിച്ചു. എന്നാൽ മകൾ സ്കൂളിൽ പോകുമ്പോൾ വീട്ടിലുണ്ടാകുന്ന ഏകാന്തത അവളെ വല്ലാതെ അലട്ടി തുടങ്ങിയിരുന്നു അങ്ങനെയാണ് നഗരത്തിലെ ബുക്ക് സ്റ്റാളിൽ ലേഖ ജോലിക്ക് കയറുന്നത്. സാമ്പത്തികമായി ഉയർന്നെങ്കിലും ജീവിത സാഹചര്യം മാറി മറിഞ്ഞെങ്കിലും ലേഖയെ ഒരു പ്രധാന പ്രശ്നം അലട്ടിയിരുന്നു ‘സെക്സ്’ .. പലപ്പോഴും ജയന്റെ കാട്ടി കൂട്ടലുകളിൽ അവൾ തൃപ്തയായിരുന്നില്ല . ചില രാത്രികളിൽ തന്റെ വിധിയെ പഴിച്ച് കണ്ണീരിനാൽ തലയിണയെ തലോടി അവൾ നിദ്രയിലേക്ക് വീണുറങ്ങുമായിരുന്നു..