നീലക്കൊടുവേലി 5 [Fire blade]

Posted by

” എന്നെ നന്നാക്കാൻ നിന്നെ കൊണ്ട് സാധിക്കില്ല, നീ എന്നെ നിരസിച്ചതു നന്നായി, എനിക്ക് ഒരു പെണ്ണിൽ മാത്രം തൃപ്തനാവാനൊന്നും കഴിയില്ല..

ഈ ലഹരി പോലെത്തന്നെയാ എനിക്ക് പെണ്ണും, ഈ ഭൂമിയിൽ കിട്ടുന്ന എല്ലാ ലഹരിയും മതിവരുവോളം ആസ്വദിച്ചുകൊണ്ട് ജീവിക്കാനാണ് എനിക്കിഷ്ടം…

അതിനിടക്ക് നീ കൂടെ കേറിവന്നാൽ അതെനിക്കൊരു ബാധ്യതയാവും… അങ്ങനെ നോക്കുമ്പോൾ നീ ചെയ്തതാണ് എനിക്ക് നല്ലത്.. ”

ശാന്തമായിട്ടാണ് സിദ്ധു പറഞ്ഞത്… സിതാര കൂടെ വേണമെന്ന് ഉള്ളിൽ ഉള്ളപ്പോളും പുറത്തേക്ക് ഇങ്ങനെ പറയാനാണ് ആ നിമിഷം അവന് തോന്നിയത്…

സിതാരയിൽ നിന്നും പെട്ടെന്നൊരു മറുപടി വന്നില്ല.. അവൾ അവൻ പറയുന്ന കാര്യത്തെപ്പറ്റി ചിന്തയിലാണ്ടു..

” പക്ഷെ…. എന്തിന്…? എന്താണ് അതുകൊണ്ടുള്ള ഗുണം..?? ”

അവൻ പറഞ്ഞ ഒന്നുപോലും ദഹിക്കാതെ സിതാര ചോദിച്ചു… ഇപ്പറഞ്ഞതിൽ ഒന്നിലും അവൻ കണ്ട യുക്തി എന്താണെന്നു എത്ര ചിന്തിച്ചിട്ടും അവൾക്ക് മനസിലായില്ല..

” മുൻപേ പറഞ്ഞല്ലോ,അത് നിന്നെ മനസിലാക്കി തരേണ്ട ആവശ്യം എനിക്കില്ല… എന്റെ ജീവിതത്തിന്റെ ഡ്രൈവർ തല്ക്കാലം ഞാനാണ്..”

അവൾക്ക് ബോധ്യം വരുന്ന രീതിയിൽ ഒരു മറുപടി ഇല്ലാത്തത് കൊണ്ട് അവൻ പ്ലേറ്റ് മാറ്റി…

” എല്ലാ പെണ്ണിനും ഉള്ളത് ഒന്നുതന്നെ… ”

സിതാര ആരോടെന്നില്ലാതെ പിറുപിറുത്തു…

” ആയിരിക്കും.. പക്ഷെ വ്യത്യാസമുള്ള ഒരുപാട് കാര്യങ്ങൾ ഉണ്ട്.. ”

സിദ്ധു അതിനുള്ള മറുപടിയായി പറഞ്ഞു… ആ പറഞ്ഞ ‘ വ്യത്യാസം ‘ ഉൾക്കൊള്ളാനാവാത്ത സിതാര എന്തെങ്കിലുമാകട്ടെ എന്ന് കരുതി വിട്ടുകളഞ്ഞു…

അവൾ അവനെ നോക്കി നെടുവീർപ്പിട്ടുകൊണ്ട് പുറത്തേക്ക് പോയി… സിദ്ധു ആശ്വാസത്തോടെ എഴുന്നേറ്റു പൊതി മേശയിൽ വെച്ച് എഴുത്ത് തുടർന്നു…അവൻ ഇനി അതൊരു തവണ കൂടി ഉപയോഗിക്കണമെന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല, കളയാനും..

Leave a Reply

Your email address will not be published. Required fields are marked *