നീലക്കൊടുവേലി 5 [Fire blade]

Posted by

ഒരു അറ്റാക്കിനു വേണ്ടി പെട്ടെന്ന് കേറി ചെയ്തതിനു ശേഷം തിരികെ ഗാർഡിൽ വരുന്നത് മിന്നൽ പോലെയാണ്…. പലപ്പോളും എതിരാളി വർക്ക് തുടങ്ങുമ്പോളേക്കും അവരെ അറ്റാക്ക് ചെയ്യാൻ അവന് സാധിക്കുന്നുണ്ട്..

പക്ഷെ വേഗതയിലുള്ള ശ്രദ്ധ കൊണ്ട് മിക്കപ്പോളും പവർ കുറയുന്നുണ്ടെന്നു സിദ്ധു മനസിലാക്കി… സ്റ്റാമിന തന്നെക്കാൾ കുറച്ചു കുറവാണെന്നും തോന്നി..

 

ആദ്യത്തെ 3 കളി ജയിച്ചതോടെ സിദ്ധു സെമി എത്തി..സെമിയിൽ കുറച്ചു ശൈലി മാറ്റിയാണ് അവൻ കളിച്ചത്.. അത് ശ്രദ്ധിച്ചു നിന്നിരുന്ന സോണിയെ ഒന്ന് ചുറ്റിക്കാൻ സ്റ്റാമിന കുറയുന്നത് പോലെ കാണിച്ചു, ഓരോ അറ്റാക്കിലുള്ള വർക്കിന് ശേഷവും ഗ്ലൗ താഴ്ത്തി ക്ഷീണം ഭാവിച്ചു, എന്നാൽ തിരിച്ചുള്ള അറ്റാക്കിൽ പോയിന്റ് വരാതിരിക്കാൻ നോക്കുകയും ചെയ്തു..

സോണിക്കു സിദ്ധുവിന്റെ സ്റ്റാമിന കുറഞ്ഞതായി തോന്നി, പഞ്ചിനും കിക്ക്‌നും ക്വാളിറ്റി ഉണ്ടെങ്കിലും ക്ഷീണിതനായി കളിക്കുന്ന സിദ്ധുവിനെ സോണി സമാധാനത്തോടെ നോക്കി..

ഓരോ ഇടവേളയിലും അവന്റെ ട്രൈനെർ വേണ്ട നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ടിരുന്നു..അവൻ അത് റിങ്ങിനുള്ളിൽ ഫലവത്താക്കി…

നാലാം റൗണ്ടിൽ സിദ്ധു സെമി ജയിച്ചു..

3 മിനിറ്റിന്റെ നാലു റൗണ്ട് ആയിരുന്നു ഫൈനൽ.. അതിലെ ആദ്യ റൗണ്ട് സിദ്ധു സോണിയെ അഴിച്ചുവിട്ടു… അവനെ പഠിക്കാൻ വേണ്ടിയായിരുന്നു ആ പരിപാടി..

അവന്റെ വേഗത പക്ഷെ സിദ്ധുവിനെ പലപ്പോളും അമ്പരപ്പിച്ചു.. അതുവരെ കണ്ട സോണി ആയിരുന്നില്ല ഫൈനലിൽ…. ഗാർഡ് വെക്കുന്നതിനു മുൻപ് കിട്ടുന്നുണ്ടെങ്കിലും ശക്തമായ അറ്റാക്ക് അല്ലായിരുന്നു, അവന് പോയിന്റ് കേറുന്നുണ്ട് എന്ന് മാത്രം..

അവന്റെ കൂടെയുള്ളവരുടെ കളിയാക്കലും ശബ്ദകോലാഹലങ്ങളും സോണിയോട് മത്സരിക്കുന്നവർക്ക് വലിയൊരു പരീക്ഷണം തന്നെ ആയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *