നീലക്കൊടുവേലി 5 [Fire blade]

Posted by

പരസ്പരം പോർവിളി മുഴക്കിയും കളിയാക്കിയും തെറി വിളിച്ചും ഭീഷണി മുഴക്കിയും ഓരോ മത്സരവും മുറുകി മുറുകി വന്നു…

സിദ്ധു പങ്കെടുക്കുന്നതിനുള്ള പ്രാരംഭകാര്യങ്ങൾ ചെയ്തപ്പോളേക്കും ട്രൈനറും അക്കാഡമിയിൽ ഉള്ള രണ്ട് പയ്യന്മാരും വന്നു…

ആദ്യത്തെ ഒന്ന് രണ്ട് കളിക്ക് ക്ലാസിൽ നിന്നും രണ്ട് മൂന്നു പേര് മാത്രമേ സപ്പോർട്ട് ഉണ്ടായിരുന്നുള്ളു.. എന്നാൽ ആ രണ്ട് കളിയിലും എതിരാളികളെ അവൻ നോക്ക് ഔട്ട്‌ അടിച്ചത് കണ്ടപ്പോൾ ആൾബലം കൂടി വന്നു…

സിദ്ധു നല്ല രീതിയിൽ ഫൈറ്റ് ചെയ്തു, ഒരു മൂവിലും പ്രകോപിതനാവാതെ വളരെ ശാന്തമായാണ് റിങ്ങിൽ കളിച്ചത്… പക്ഷെ മുൻപത്തെ ചില ഓർമ്മകൾ ഉള്ളവരെ പ്രത്യേകം ബഹുമതികൾ കൊടുത്തുകൊണ്ട് ഇനി കാണുന്ന സമയത്തു തന്നെ നന്നായി ഓർമിക്കാൻ പാകത്തിൽ ഉള്ള ‘നുറുങ്ങുകൾ ‘ അവൻ കൊടുത്തു… മിക്കവാറും ആ നുറുങ്ങിലാണ് അവർ നോക്ക് ഔട്ട്‌ ആയതും…

അവൻ ഓരോ തവണ റിങ്ങിൽ ഇറങ്ങുമ്പോളും കരഘോഷങ്ങൾ മുഴങ്ങി…

അവന്റെ മൂന്നു കളി കഴിഞ്ഞപ്പോളാണ് സോണി ശ്രദ്ധിച്ചു തുടങ്ങിയത്.. സോണി തന്നെ പഠിക്കുന്നുണ്ടെന്നു സിദ്ധുവും മനസിലാക്കിയിരുന്നു…

കൈകളും കാലുകളുടെയും നീളം ഉപയോഗപ്പെടുത്തി ലോങ്ങ്‌ റേഞ്ചിൽ കളിക്കുന്നതാണ് അവന്റെ ശൈലി എന്ന് സോണി മനസിലാക്കി… പലപ്പോളും അവൻ സേഫ് ആയി റിസ്ക് എടുക്കാതെ കളിക്കുകയും തക്കം കിട്ടിയാൽ ഒരു അറ്റാക്കിലൂടെ എതിരാളിയെ ഇടിച്ചു വീഴ്ത്തുകയും ചെയ്യുന്നുണ്ട്..മൂവുകൾ തന്റെ അത്ര വേഗതയിലല്ല.. പക്ഷെ പവർ കൂടുതലുണ്ടെന്നു തോന്നുന്നു..

ഇങ്ങനെ സിദ്ധുവിന്റെ കളിയുടെ വേഗവും താളവും അവൻ ഒതുക്കത്തിൽ നിന്നു പഠിച്ചുകൊണ്ടിരുന്നു… അവൻ പഠിക്കുന്നത് മനസിലാക്കികൊണ്ട് സിദ്ധുവും..

അതുപോലെ സോണിയായിരിക്കും താൻ ഫൈനൽ എത്തുകയാണെങ്കിൽ എതിരാളി എന്ന് ഉറപ്പായ സിദ്ധു അവന്റെ മൂവുകൾ ശ്രദ്ധിച്ചു… സോണിയുടെ വേഗതയാണ് അവന്റെ കൈമുതൽ..

Leave a Reply

Your email address will not be published. Required fields are marked *