നീലക്കൊടുവേലി 5 [Fire blade]

Posted by

പക്ഷെ അവൻ എങ്ങനെ പറ്റിയെന്നതിൽ ചെറിയ മാറ്റം വരുത്തിയാണ് പറഞ്ഞത്….

ഒരു പെൺകുട്ടിയെ ഉപദ്രവിച്ച ഒരുത്തനെ പിടിച്ചെന്നും അവൻ രക്ഷപ്പെടാൻ വേണ്ടി ഇങ്ങനെ ചെയ്‌തെന്നുമാണ് എല്ലാവരോടും കഥയിറക്കിയത്..

ഗവണ്മെന്റ് കോളേജ് ആയിരുന്നതുകൊണ്ട് വിദ്യാർത്ഥി സംഘടനകളും ഒരുപാട് ഉണ്ടായിരുന്നു.. രാഷ്ട്രീയത്തിൽ താൽപ്പര്യം ഇല്ലാത്തതുകൊണ്ട് എല്ലാത്തിൽ നിന്നു ഒഴിഞ്ഞു നടക്കാനാണ് അവൻ ഇഷ്ടപ്പെട്ടത്…പലപ്പോളും ഈ സംഘടനകളുടെ പേരിൽ അവിടെ അടിപിടികളും ബഹളങ്ങളും ഒന്നിടവിട്ട് നടന്നിരുന്നത് വെറുപ്പോടെയാണ് സിദ്ധു കണ്ടിരുന്നത്..

പല പ്രമുഖ രാഷ്ട്രീയപ്പാർട്ടികളുടെയും കുട്ടി പതിപ്പുകൾ അവിടെ വിലസുന്നുണ്ട്… പല പേരിൽ ഉള്ള അത്തരം സംഘടനകൾ വിദ്യാർത്ഥികളുടെ പ്രശ്നപരിഹാരത്തിനോ,അവകാശ ലംഘനങ്ങൾക്കെതിരെ പ്രതികരിക്കാനോ പോവുന്നത് അവൻ കണ്ടിട്ടുണ്ടായിരുന്നില്ല, പകരം പൊതു രാഷ്ട്രീയത്തിൽ നടന്നുകൊണ്ടിരിക്കുന്ന തമ്മിൽ തല്ലിന്റെ ബാക്കിപ്പത്രമാണ് മിക്കപ്പോളും അരങ്ങേറിയിരുന്നത്…

പല സംഘടനകളും പേരിൽ മാത്രമേ വിദ്യാർത്ഥി എന്നുണ്ടായിരുന്നുള്ളൂ, അതിൽ ബഹളമുണ്ടാക്കിയവർ പുറത്ത് നിന്നും വന്നവരോ, പ്രായമായിട്ടും പഠിച്ചുകൊണ്ടിരിക്കുന്നവരൊക്കെ ആണെന്ന് അവൻ മനസിലാക്കി..വിദ്യാർത്ഥികൾക്ക് വേണ്ടി സംസാരിക്കുന്നതിന് പകരം രാഷ്ട്രീയമായ ഇടപെടലുകൾ നടത്തിക്കൊണ്ടാണ് അവരെല്ലാം മുന്നോട്ടു പോയിരുന്നത്… അതിനെല്ലാം കോളേജ് ഒരു തട്ടകമാക്കി എന്ന് മാത്രം..

ഒന്നിലും കൂടാതെ നടക്കുന്നത് കൊണ്ട് തന്നെ പല സമയങ്ങളിൽ അവന് നേരെ ചിലരെല്ലാം ആവശ്യമില്ലാതെ മെക്കിട്ടു കയറി… അതിനു ഒന്നിനും പ്രതികരിക്കാതെ അവൻ ശാന്തനായി കഴിഞ്ഞുപോന്നു..അതിനൊന്നും പ്രതികരിച്ചു സമയവും ആരോഗ്യവും മെനക്കെടുത്തുന്നത് മണ്ടത്തരമാണെന്ന് അവൻ മനസിലാക്കിയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *