അവളുടെ മുഖത്ത് ഒരു ദയനീയ ഭാവം കണ്ടപ്പോൾ ഞാൻ ചോദിച്ചു
ഇന്നൊരു ദിവസം എന്റെ വീട്ടിൽ നിൽക്കാം നാളെ രാവിലെ നോക്കാമെന്നു
അപ്പോൾ അവളുടെ കണ്ണുകളിൽ ഒരു ഭയം നിഴലിക്കുന്നത് ഞാൻ കണ്ടു
ഞാൻ മൊബൈൽ എടുത്തു എന്റെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു അമ്മ വീടിന് പുറത്തിറങ്ങി റോഡിൽ വന്നു അമ്മയെ കണ്ടപ്പോൾ അവളുടെ മുഖത്ത് ഒരു ആശ്വാസം ഞാൻ കണ്ടു
അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് പോയി അവൾക്ക് കുറച്ചു വെള്ളം കൊടുത്തു ഭക്ഷണം ഒന്ന് കഴിച്ചില്ല എന്തോ ആകെ ഭയന്നതുപോലെ അതുകൊണ്ട് കൂടുതൽ ഒന്നും ചോദിക്കാനും നിന്നില്ല.അവൾ അന്ന് അമ്മയുടെ കൂടെ കിടന്നു.
പിറ്റേന്ന് രാവിലെ ഉറക്കം ഉണർന്ന് എപ്പോഴത്തെയും പോലെ ഒരു ഷോർട്സ് മാത്രം ഇട്ട് റൂമിനു വെളിയിൽ ഇറങ്ങിയപ്പോൾ ഒരു പെണ്ണ് എന്നെ കണ്ട് അവളുടെ കണ്ണ് മിഴിക്കുന്നത് കണ്ടപ്പോൾ
ഇന്നലത്തെ കാര്യങ്ങൾ എന്റെ മനസിലുടെ മിന്നി മറഞ്ഞു എന്നാൽ അപ്പോഴാണ് എന്റെ വേഷത്തിനെ പറ്റി എനിക്ക് ബോധം ഉണ്ടായത് അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു നാണം കലർന്ന കള്ള ചിരി,വേഗം ഞാൻ മുറിയിലേക്ക് കേറി വാതിലടച്ചു
എന്നിട്ട് ഒന്ന് ഫ്രഷ് ആയി ഒരു ടിഷർട്ട് എടുത്തിട്ട് പുറത്തേക്കിറങ്ങി. ഞാൻ അവളോട് സംസാരിച്ചു അവളുടെ പേര് “അഭിരാമി” കോയമ്പത്തൂരിൽ ഒരു IT കമ്പനി യുടെ HR ആണ് ഇന്ന് എന്തോ മീറ്റിംഗ് ഉള്ളതുകൊണ്ട് ആണ് രാത്രി തന്നെ പുറപ്പെട്ടു വന്നത് എന്നാൽ അത് ഇങ്ങനെയും ആയി അവൾ കമ്പനി യിലേക്ക് വിളിച്ചപ്പോ മീറ്റിംഗ് ക്യാൻസൽ ആയി എന്നും അറിയാൻ കഴിഞ്ഞു,
പിന്നെ അവൾ വീട്ടിലും വിളിച്ചു കാര്യങ്ങൾ പറഞ്ഞു അവളുടെ വീട്ടുകാർ ഞങ്ങളോടും സംസാരിച്ചു ഞങ്ങളോട് നന്ദി പറഞ്ഞു .
ഭക്ഷണം കഴിച്ച ശേഷം ഞാൻ
ഒരു വർക്ഷോപ് ൽ നിന്ന് ആളെ വിളിച്ചു വണ്ടി നേരെയാക്കി.
അവളുമായി സ്റ്റേഷൻ ൽ പോയി ഒരു പരാതിയും കൂടെ കൊടുത്തു. ബാഗും പണവും ഒക്കെ നഷ്ടമായി എന്തോ ഭാഗ്യത്തിന് മൊബൈൽ കാറിന്റെ അടുത്ത് പുല്ലിൽ കിടപ്പുണ്ടായിരുന്നു.