ഞാൻ : എനിക്ക് വേണ്ട
ആന്റി : ശെരി ഞാൻ പോവാ അപ്പൊ 😐
ഞാൻ : വേണ്ട ഇരി 😝 ഒരു പെണക്കാരി
ഞാൻ ആന്റിടെ കൈ പിടിച്ച് ഇരുത്തി…
ആന്റി : 🥹 …. ഉള്ളി അരിഞ്ഞ് കണ്ണും പോയി നാശം…
അമ്മ : മഹീ 👀, നീ ഇരിക്ക് അവന്റെ കൂടെ മോളെ നീയും ഞാൻ ഇപ്പൊ വരാ…
അമ്മ നേരെ താഴെ പോയി പപ്പേ അവടെ ഒക്കെ നോക്കി…
വെളിയിൽ സംസാരം ആണ്
അമ്മ : ദാസേട്ടാ
ദാസ് അങ്കിൾ : ഓ
അമ്മ : എന്താ നിങ്ങള് പ്ലാൻ ചെയ്യുന്നേ വെറുതെ കാര്യം വഷളകരുത് ഇങ്ങേർക്ക് വെളിവില്ല ദാസേട്ടൻ ഇങ്ങേർടെ കൂടെ നിക്കരുത്, നമ്മക്ക് അത് വിടാ ദാസേട്ടാ ഇനി ശ്രദിച്ചാ മതി
ദാസ് അങ്കിൾ : ഏയ് ഒന്നൂല്ലാ കൃഷ്ണ ഞാൻ അല്ലെ പറയണേ താൻ പേടിക്കുന്ന പോലെ ഒന്നും ഇല്ല ഇത് കാശിന്റെ കാര്യം ആണ് നമ്മള് മറ്റേ കൃഷ്ണ കുമാർന്റെ പ്ലോട്ട് എടുക്കാ പറഞ്ഞ് ഒരു ഒന്ന് കൊടുത്തേ അതിന്റെ കാര്യം പറഞ്ഞതാ
അമ്മ : ഈ സമയത്ത് നിങ്ങൾക്ക് അത് വേണോ ന്നെ
പപ്പ : എന്റെ അല്ല ഡോ ഇയാൾടെ ആണ് 🙂
അമ്മ : അത് ഷോപ്പിംഗ് കോംപ്ലക്സ് കേട്ടാൻ നിങ്ങള് വാങ്ങാൻ നിന്ന സ്ഥലം ആണ് എന്തിനാ അവരെ ദ്രോഹിക്കുന്നെ അത് വിട്ടേക്ക്…
പപ്പ : ഞാൻ പറഞ്ഞതാ ഇയാള് കൊടുത്തതാ പൈസ ഇവന് എന്തോ ആവശ്യം ഒണ്ടെന്ന്… ടാ അത് വിട് ദാസ് പൈസ ഒന്നും അല്ല വലുത്…
അമ്മ : ഒരാൾടെ കണ്ണീര് കൊണ്ട് ഒന്നും കിട്ടില്ല പറഞ്ഞേക്കാമേ നിങ്ങള് മോന് വേണ്ടി ചെയ്യാൻ നിക്കുന്നത് ഫുൾ മണ്ടത്തരം ആണ്… ആ ചെക്കനും ഒരു അമ്മ കാണും അവൻ എത്ര തല്ലി പൊളി ആണേലും അവർടെ കണ്ണീര് വീണാ അതും കൂടെ നമ്മടെ പൊന്നൂനെ ദോഷം ആവത്തുള്ളൂ ഞാൻ പറഞ്ഞേക്കാം…. 👀
അമ്മ തിരിഞ്ഞ് നടന്നു
പപ്പ ഓ പിന്നെ എന്ന പോലെ അമ്മേ നോക്കി..😏
പപ്പ : കണ്ടല്ലോ
ദാസ് അങ്കിൾ : കണ്ടു കണ്ടു
പപ്പ : ദാസ് അയാളെ വിളിക്കാൻ പറ ഫണ്ട് വേണം സ്ഥലം വേണ്ട പറ അതും ഒരാഴ്ച്ചക്കുള്ളിൽ തന്നെ നീ നേരിട്ട് വേണ്ട ഹനുമാൻ ദാസേട്ടനോട് പറ അങ്ങർടെ അളിയൻ അല്ലെ ഇയാള് ഞഞാ പിഞ്ഞാ പറഞ്ഞാ ആ ബാംഗ്ലൂർ ഹോട്ടൽ പ്രൊജക്റ്റ് വേണ്ടെന്ന് പറഞ്ഞേക്ക്