അമ്മ : ചേച്ചി വാ വാ
ഒരു ചെറിയ ചിരിയോടെ അമ്മ അവരെ ഉള്ളിലേക്ക് വിളിച്ചു
..
വൈഗമ്മായി : എന്താ രാധു ഇത് ഹേ ആക്‌സിഡന്റ് ആണെന്ന് ആണ് ഇവൻ (പപ്പ)പറഞ്ഞത് അങ്ങനെ അല്ലെന്ന് ശങ്കരേട്ടൻ പറഞ്ഞല്ലോ മറ്റേ പെൺക്കുട്ടിടെ ചേട്ടൻ കൊഴപ്പക്കാരൻ ആണെന്ന് എന്തൊക്കെ ആണെന്നാ ചേട്ടൻ പറഞ്ഞത് എന്താ കാര്യം
അമ്മ : എനിക്ക് അറിയില്ല ചേച്ചി 🥹
രഘു ചെറിയച്ഛൻ : ചേട്ടാ വന്നെ ഒന്ന്….
പപ്പയും പുള്ളിയും കൂടെ വെളിയിലേക്ക് പോയി…
അമ്മ : ഞാൻ ചായ എടുക്കാ
വൈഗമ്മായി : ഇരിക്ക്… എന്താ മോളെ കരയല്ലേ ഒന്നൂല്ലാ
അമ്മ : എന്ത് തെറ്റ് ചെയ്തിട്ടാ ചേച്ചി എന്റെ മോനുന് മാത്രം…
ചിത്ര ചേച്ചി : അമ്മായി സാരൂല്ല എല്ലാം മാറും എവടെ അവൻ
അമ്മ : ഒറങ്ങി അല്ല ഒറക്കി… 🥹
അമ്മായി : എന്താ മുറി ഒണ്ടോ അവന്
അമ്മ : ഏയ് ഇല്ല ഷോക്ക് കാരണം ഓർ ആഹ്…
അമ്മക്ക് പറയാൻ ആവുന്നില്ല അതിന് മുന്നേ അമ്മ തേങ്ങി കരയാൻ തൊടങ്ങി
പിന്നാലെ അമ്മു…കൂടെ കൂടി..
അമ്മായി ഓടി പിന്നാലെ പോയി അമ്മേ കെട്ടിപിടിച്ചു
അമ്മ : എനിക്ക് ജീവിക്കണ്ട ചേച്ചി മടുത്തു
അമ്മ അമ്മായിടെ നെഞ്ചത്ത് കെടന്ന് അലറി കരഞ്ഞു
പപ്പ, രഘു ചെറിയച്ഛൻ , ദാസ് അങ്കിൾ ഒക്കെ ഓടി വന്നു
അമ്മായി : എന്താടാ കൊച്ചിന് ഇവളെന്തിനാ കരയുന്നെ ഇങ്ങനെ
മോന്റെ ഓർമ പോയാ പിന്നെ കരയാതെ ഇരിക്കാൻ പറ്റോ
പപ്പ വടി പോലെ നിന്ന് ചെറുതായി ചിരിച്ചോണ്ട് പറഞ്ഞു…
അമ്മായി അങ്ങനെ കത്തിയ പേപ്പർ പോലെ ആയി
അമ്മായി : അശ്ശോ…🥹
എടി കരയാതെ കൃഷ്ണേ ഒന്നൂല്ലാ നീ ഒക്കെ കൂടെ അത് വലുതാക്കുന്നെ അവൻ എന്റെ മോനാ അവന് ഒരു കൊഴപ്പവും ഇല്ല….നിങ്ങള് ചായ കുടിക്ക്, ചേച്ചി കുടിക്ക് ചിത്തു എടുക്ക്, ഒരു കൊഴപ്പവും ഇല്ല ഒന്ന് ഒറങ്ങി എണീക്കുമ്പോ മാറും
ചായ ട്രെയിൽ എടുത്തോണ്ട് വന്ന് മഹി ആന്റി ചിരിച്ചോണ്ട് പറഞ്ഞു…