വധു is a ദേവത 43 [Doli]

Posted by

പപ്പ : ഉംച്ച്… കാര്യം പറ

നന്ദൻ വല്ലാതായി

സൂര്യ : ഹരി

പപ്പ : ആര്

നന്ദൻ : ഹരി കൃഷ്ണൻ s.r.m pumb ഇന്റെ ഓണർടെ മോൻ….

ദാസ് അങ്കിൾ : : ഏത് ആ കൃഷ്ണകുമാർ

അമർ : അതിന്റെ ഓണർടെ മൂത്ത മോൻ 😡

ദാസ് അങ്കിൾ : ഓഹോ കൃഷ്ണകുമാരന്റെ മോനോ, രാമാ

പപ്പ : രുദ്ര 😡

മാമൻ : അവനെ

മാമൻ : ഇടിച്ച് സെണ്ടർ ബോൾട്ട് എളക്കി ഇട്ടിട്ടൊണ്ട് 😡… കൊച്ച് കണ്ണ് തൊറന്നു പറഞ്ഞപ്പോ ഓടി വന്നതാ അളിയൻ പേടിക്കണ്ട അവൻ ഇനി വെളിയിലെക്ക് എറങ്ങാനെ പോണില്ല…

പപ്പ : ജോസഫ്…

മാമൻ : ശെരി അളിയാ, കേസ് എങ്ങനെ

പപ്പ : ചെയ്യരുത് 😡

മാമൻ : അളിയാ അത് വേണോ

പപ്പ : തനിക്ക് നിയമം.. എനിക്ക് മകൻ അത്രെ ഒള്ളൂ ഡോ

ഉള്ളി കേറിയ അമ്മടെ കൈ പിടിച്ച് ബാലൻസ് ചെയ്ത് അമ്മു കൂടെ നടന്നു

നേഴ്സ് : ശല്യം ചെയ്യണ്ട ഒറങ്ങിക്കോട്ടെ

അമ്മു : മാഡം വല്ലതും പ്രശ്നം ഒണ്ടോ

നേഴ്‌സ് : ഇല്ല കുട്ടി കൊഴപ്പം ഒന്നൂല്ല ആള് നോർമൽ ആവും ചെറിയ ക്ഷീണം ഒണ്ട് അതിന്റെ ആണ് 😊

അവര് ഒരു ട്രെ എടുത്ത് വെളിയിലേക്ക് നടന്നു

അമ്മ : കരയാതെ മോളെ

അമ്മു : ഞാൻ എത്ര വലിയ തെറ്റാണല്ലോ ആന്റി ചെയ്തത് 😭

അമ്മ അവളെ ചേർത്ത് പിടിച്ചു

രുദ്രൻ മാമൻ ഉള്ളിലേക്ക് കേറി വന്നു…

രുദ്രൻ മാമൻ : എങ്ങനെ ഒണ്ട് ചേച്ചി അവന്

അമ്മ : ഒറങ്ങി

മാമൻ : നീ കരയണ്ട ദേ നീ അങ്ങേരോട് ചുമ്മാ കരഞ്ഞ് പറയാൻ ഒന്നും നിക്കല്ലേ അളിയൻ അല്ലെ തന്നെ നീ തപ്പഴെ പറഞ്ഞ ഓരോന്നും കേട്ട് കലി കേറി നിക്കാ

അമ്മ : എന്താ ടാ രുദ്ര എന്റെ മോന് മാത്രം ഇങ്ങനെ ഒക്കെ നടക്കുന്നെ

രുദ്രൻ മാമൻ : അതല്ലേ ഞാൻ പറഞ്ഞെ ഞാൻ അവന്റെ മാമൻ മാത്രം അല്ല ഒരു പോലിസ് കാരനും കൂടെ ആണ് അറിയാലോ ദേ ഞാൻ വീണ്ടും പറയാ നീ ഇനി കരയണ്ട

അമ്മ : കണ്ടോ ടാ എന്റെ മോൻ അവന് ഒന്നും ഓർമ ഇല്ലെന്ന് ഞാൻ ഇതൊക്കെ എങ്ങനെ സഹിക്കും ടാ

അമ്മ കരഞ്ഞോണ്ട് ഇതൊക്കെ പറയുമ്പോ അമ്മു എന്റെ കൈ എടുത്ത് തലക്ക് ചേർത്ത് ചേർത്ത് പിടിച്ച് കരഞ്ഞോണ്ട് ഇരുന്നു….

Leave a Reply

Your email address will not be published. Required fields are marked *