റോഷൻ: അപ്പോ ഐശ്വര്യ ചേച്ചിയുടെ ബെഡ് ടൈം എപ്പോഴാ?
ഐശ്വര്യ: അങ്ങനെ കൃത്യസമയം ഒന്നുമില്ല എങ്കിലും പത്തര പതിനൊന്നു മണിക്കുള്ളിൽ കിടക്കും. രാവിലെ നേരത്തെ എഴുന്നേൽക്കേണ്ടതല്ലേ
റോഷൻ: രാവിലെ എഴുന്നേൽക്കാൻ കൃത്യസമയം വല്ലതുമുണ്ടോ?
ഐശ്വര്യ : ഹഹഹ ഉണ്ട്, അഞ്ചര മണിക്ക്.
റോഷൻ: എന്തിനാ ഇത്ര നേരത്തെ എഴുന്നേൽക്കുന്നത്
ഐശ്വര്യ: കുട്ടിക്കാലത്തെ അമ്മ പഠിപ്പിച്ച ശീലമാണ് എന്നാലല്ലേ അമ്പലത്തിൽ പോകാനും, ശരത്ത് പോകുമ്പോഴേക്കും എല്ലാം തയ്യാറാക്കാനും അങ്ങനെ രാവിലത്തെ കാര്യങ്ങൾക്കെല്ലാം സമയം കിട്ടുകയുള്ളൂ. അല്ലാതെ നിങ്ങൾ കുട്ടികൾ എഴുന്നേൽക്കും പോലെ തോന്നുന്ന സമയത്ത് എഴുന്നേൽക്കാൻ പറ്റുമോ?
റോഷൻ: ഞാൻ തോന്നുന്ന സമയത്ത് ഒന്നുമല്ല എനിക്കുമുണ്ട് കൃത്യസമയം.
ഐശ്വര്യ:ഹോ, ആണോ? എത്ര മണിക്ക് എഴുന്നേൽക്കും ശരത്തിനെപ്പോലെ എട്ടര മണി ആയിരിക്കും.
റോഷൻ:അല്ല,ഞാൻ രാവിലെ ആറുമണിക്ക് മുമ്പ് എഴുന്നേൽക്കും
ഐശ്വര്യ: നിങ്ങൾ കുട്ടികൾ എന്തിനാ ഇത്ര നേരത്തെ എഴുന്നേൽക്കുന്നത് കുറച്ചുകൂടി സമയം ഉറങ്ങാമല്ലോ?
റോഷൻ: അങ്ങനെ ഉറങ്ങിയാൽ രാവിലത്തെ പഠിത്തവും, ജോഗിങ്ങും, അമ്പലത്തിൽ പോക്കും എല്ലാം മുടങ്ങും
ഐശ്വര്യ: മിടുക്കൻ, കുട്ടികളായാൽ ഇങ്ങനെ വേണം എന്നും രാവിലെ അമ്പലത്തിൽ പോകുന്നത് നല്ലതാണ്. ശരത് ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു നീയെന്നും അമ്പലത്തിൽ പോകാറുണ്ട് എന്ന്.
( ഒരു പ്ലസ് പോയിന്റ് ശരത്ത് തന്നെ ഐശ്വര്യയുടെ മനസ്സിലിട്ട് തന്നിട്ടുണ്ടല്ലോ റോഷൻ മനസ്സിൽ പറഞ്ഞുകൊണ്ട് )
റോഷൻ: ഐശ്വര്യ ചേച്ചിയും എന്നും രാവിലെ അമ്പലത്തിൽ പോകാറില്ലേ?
ഐശ്വര്യ: നാട്ടിലാകുമ്പോൾ എന്നും പോകുമായിരുന്നു. ഇവിടെ അമ്പലം കുറച്ചു ഉള്ളില്‍ ആയതുകൊണ്ടും, ശരത്തിന് പോകാനാവുമ്പോഴേക്കും എല്ലാം തയ്യാറാകേണ്ടതു കൊണ്ടും എന്നും പോകാൻ പറ്റാറില്ല.