“” ഹ്മ്മ്മ് …………
നടക്കുന്ന കാര്യം വല്ലതും പറ ചേച്ചീ..”
സജിന കുണുങ്ങിക്കൊണ്ടു അടുത്തുകിടന്ന കസേരയിലേക്കിരുന്നു..”
“”പിന്നെ, എന്തൊക്കെയുണ്ടടി മോളെ വിശേഷം..??
“”എന്ത് വിശേഷമാണ് ചേച്ചീ…
അമ്മു ഇങ്ങു വന്നില്ലേ ??
എന്തായി അവളുടെ കല്യാണകാര്യമൊക്കെ..”
സജിന വെറുതെയൊന്നെറിഞ്ഞു.
“”അവള് വന്നില്ല…..
നോക്കുന്നുണ്ട് എന്തേലുമൊന്നു ശരിയാവേണ്ടേ സജിനാ..””
“”അതൊക്കെ ശരിയാവും ചേച്ചീ…….
കുറച്ചു മുന്നേ നമ്മുടെ സുമി വിളിച്ചിരുന്നു.”
“”എന്തിനാടി ……… ??
“”വെറുതെ വിളിച്ചതാണ്…
പക്ഷെ, ഫോൺ വെക്കുന്നതിനു മുൻപ് ഒരു കാര്യം എന്നോട് പറഞ്ഞു.””
“”അഹ് ……………
നീ എന്താണെന്നു വെച്ചാൽ പറയടി പെണ്ണെ കിടന്നോലിപ്പിക്കാതെ..””
“”എന്റെ ചേച്ചീ…..
വേറെയൊന്നുമല്ലാ. നമ്മുടെ അമ്മുവിന്റെ കല്യാണമൊക്കെ നോക്കുന്ന കാര്യം അവൾക്കറിയാമല്ലോ. അത് അറിഞ്ഞുകൊണ്ടായിരിക്കണം അവൾ മറ്റേ ചേട്ടന്റെ കാര്യം എടുത്തിട്ടത്….””
“”ഹ്മ്മ്മ് എനിക്ക് മനസ്സിലായി…..
കാണാനും സുന്ദരനാണ് അവിടെ ജോലിക്കു നില്കുന്നത് കൊണ്ടുതന്നെ നല്ല ശമ്പളവും ഉണ്ട്.. പിന്നെ, ആൾക്കാരോടുള്ള പെരുമാറ്റവും നല്ലതാണ്.
പക്ഷെ, ഉള്ളിരിപ്പ് നമ്മൾക്കല്ലേ അറിയൂ സജിനാ..””
“”അത് ശരിയാണ്…
സത്യം പറഞ്ഞാൽ കള്ളപണ്ണൽ ഇല്ലായിരുന്നെങ്കിൽ നമ്മുടെ അമ്മുവിന് പറ്റിയ ബന്ധം ആയിരുന്നു. സുമി അവരുടെ വീട്ടുകാരെയൊക്കെ കുറിച്ച് പറഞ്ഞപ്പോൾ നല്ല ആളുകളായിട്ട എനിക്ക് തോന്നിയത്. പിന്നെ , നമ്മുക്ക് സുമിയെ കുറ്റം പറയാൻ പറ്റില്ലല്ലോ ചേച്ചീ…..
നമ്മള് കണ്ടതൊന്നും അവള് കണ്ടിട്ടില്ലല്ലോ.””
“”എന്നിട്ടു നീ വല്ലതും പറഞ്ഞോ ………”