“ഹാവു… ഇപ്പോൾ വിട് ഒന്ന് വൃത്തിയായി. ചേട്ടായി ഇപ്പോൾ വരും ചേട്ടായിക്ക് കഴിക്കാൻ എന്തേലും ഉണ്ടാക്കണം”
അവൾ കിച്ചണിൽ കയറി ഇന്മനുവേലിനു വേണ്ട ഭക്ഷണം ഒരുക്കി കാത്തിരുന്നു സമയം 6 ആയതും ഇന്മനുവേലിന്റെ കാർ വന്ന ഒച്ച കേട്ട് സ്റ്റിഫിയ ഹാളിന്റെ ഡോർ തുറന്നു. കുറെ ദിവസങ്ങൾക്കു ശേഷം അവളുടെ ചേട്ടായി സന്തോഷവാനായി വരുന്ന കാഴ്ച്ച അവളെ താൽകാലത്തേക്ക് എല്ലാം മറക്കാൻ സഹായിച്ചു ദിവസങ്ങൾ കടന്നുപോയി. അവരുടെ ജീവിതം പഴയതുപോലെയായി പക്ഷെ ഒരു ദിവസം വൈകുന്നേരം.