അങ്ങനെ ഹാളിന്റെ ഓരോ മുക്കും മൂലയും നോക്കുമ്പോഴാണ് ഹാളിന്റെ അറ്റത്ത് ഒരു സോഫായിലിരിക്കുന്ന ആന്റിയെ എന്റെ ശ്രെദ്ധയിൽ പ്പെട്ടത്.
ആന്റിയെ പെട്ടെന്ന് കണ്ടതിന്റെ ഷോക്കിൽ ഞാൻ സ്റ്റാച്യു പോലെ അവിടെ നിന്ന് പോയി.
പെട്ടെന്ന് ആന്റിയുടെ ശബ്ദം ഉയർന്നു
“അർജുൻ….. ഇവിടേക്ക് വാ…..”
സ്റ്റാച്യു ആയിനിന്ന ഞാൻ പെട്ടെന്ന് ഞെട്ടി തരിച്ചു പോയി.
ശൈലജന്റി : അർജുൻ… നിന്നോടാണ്.. നീ ഇങ്ങോട്ട് വരോ… അതോ ഞാൻ അങ്ങോട്ട് വരണോ….
ഞാൻ : വേണ്ട ആന്റി ഞാൻ വരാം..
ഞാൻ ആന്റിയുടെ അടുത്ത് എത്തിയതും ആന്റി എന്നോടായി സോഫയിലിരിക്കാൻ പറഞ്ഞു. പക്ഷെ ഞാൻ ഒഴിഞ്ഞു മാറിയെങ്കിലും ആന്റി സമ്മതിച്ചില്ല. അവസാനം ആന്റിയുടെ തൊട്ടുമുന്നിലയുള്ള സോഫയിലിരുന്നു.
ഇരിക്കുന്നതിനിടയിൽ ആന്റിയുടെ മുഖം ഞാൻ ശ്രെദ്ധിച്ചിരുന്നു മുഖത്ത് മുഴുവനും ഗൗരവം ആണ്. അതുകൊണ്ട് ആന്റിയുടെ മുഖത്ത് നോക്കാൻ തന്നെ തോന്നുന്നില്ലായിരുന്നു.
ശൈലജന്റി : എന്താ നിന്റ പ്രശ്നം…
ഞാൻ : എനിക്ക് എന്ത് പ്രശ്നം…
ശൈലജന്റി : ഓ…. പിന്നെ എന്തിനാ നീ ഇന്ന് ലീവ് എടുത്തത്….
ഞാൻ : അത് എനിക്ക് സുഖമില്ലായിരുന്നു…
ശൈലജന്റി : ഓഹോ…. എന്താ നിന്റെ അസുഖം…
ഞാൻ : അത്….പനി..
ശൈലജന്റി : പക്ഷെ നിന്നെ കണ്ടാൽ പനിയുള്ള ആളെ പോലെ അല്ലാലോ…
ഞാൻ : മരുന്ന് കുടിച്ചപ്പോൾ പനി മാറി
ശൈലജന്റി :മ്മ്മ്….. എന്തിനാ അർജുനെ എന്നോട് ഇങ്ങനെ കള്ളം പറയുന്നത്… എനിക്ക് അറിയാം നിന്റെ അസുഖം എന്താണെന്ന്…
ഞാൻ : എന്ത്…..
ശൈലജന്റി : എടാ…. ഇതൊക്കെ നിന്റെ പ്രായത്തിന്റെയാണ്…. അതാണ് ഈ ചോര തിളപ്പ്….
പിന്നെ ഇന്നലെ നടന്നത് എല്ലാം നീ മറക്കണം…
ഞാൻ : ഇത് പറയാനാണോ ആന്റി എന്നെ വിളിപ്പിച്ചത്….
ശൈലജന്റി : ആണെങ്കിൽ….