പോയി മേപ്പാടൻ തിരുമേനിയെ ഒന്ന് കാണണം… നീ ഇത് കുടുബത്തിലെ ആരോടും പറയാൻ നിൽക്കണ്ട…
തുളസി ഗർഭിണി അല്ലെ. അവളോട് ഇതൊന്നും പറയണ്ട. ചിലപ്പോൾ പ്രെശ്നം ആകും… നീ പൊക്കോ ഞാൻ ഒന്ന് തല നനക്കട്ടെ..
ജനാർദ്ദനൻ കുളത്തിലെ തെളിഞ്ഞ വശം നോക്കി കുളത്തിലേക്കു ഇറങ്ങി….അയാൾ ഒന്ന് തിരിഞ്ഞു വിശ്വനെ നോക്കി.
ഒരു കാരണവശാലും ഇത് തുളസിയുടെ കൊട്ടാരം അറിയാൻ പാടില്ല… ജനാർദ്ദനൻ ഒന്ന് നിർത്തി…
വിശ്വൻ ഒന്ന് ആലോചിച്ചു വീട്ടിലേക്കു നടന്നു….
*********** *********** ***********
രാവിലെ ഉള്ള പൂജ കഴിഞ്ഞു ജനാർദ്ദനൻ ആദ്യം പോയത് മേപ്പാടൻ തിരുമേനിയെ കാണാൻ ആയിരുന്ന്…
അയാള് നേരേ കാർ ഇല്ലത്തിന് മുന്നിൽ പാർക്ക് ചെയ്തു ഇല്ലത്തേക്ക് വേഗത്തിൽ ഓടി കയറി…
എനിക്ക് മേപ്പാടൻ തിരുമേനിയെ കാണണം ഒന്ന് വിളിക്കുമോ…
തിരുമേനിയുടെ ഇല്ലത്തിനു മുന്നിൽ എത്തി അവിടെ ഉണ്ടായിരുന്ന ഒരു പയ്യനോട് ചോദിച്ചു…
തിരുമേനി പൂജയിൽ ആണ് കുറച്ചു കഴിഞ്ഞേ ഇറങ്ങു.. അവൻ പറഞ്ഞു.
എന്താ ജനാർദ്ദന പെട്ടന്ന് ഒരു വരവ്..ഇപ്പോൾ അധികം ഇങ്ങോട്ട് കാണുന്നില്ലലോ…
അകത്തുനിന്നും മേപ്പടൻ ഒരു ചിരിയോടെ പുറത്തേക്ക് വന്നു ചോദിച്ചു..
സമയം അങ്ങനെ കിട്ടാറില്ല അതാ… എനിക്ക് ഒരു പ്രധാനപ്പെട്ട കാര്യം അറിയണമായിരുന്നു…അതാണ് പെട്ടന്ന് വരേണ്ടി വന്നത്
അയാൾ പെട്ടന്ന് വന്ന കാര്യം പറഞ്ഞു…
എന്തായാലും പറയാൻ പോകുന്നത് അത്ര നല്ല കാര്യം അല്ലെന്നു തന്റെ മുഖത്ത് നിന്നും അറിയാം… മ്മ് അകത്തേക്ക് വാ…
തിരുമേനി അകത്തേക്ക് കയറി.. അയാളെ അനുഗമിച്ചു ജനാർദ്ദനനും…
പൂജ മുറിയിൽ വിളക്കുകളും മറ്റും കത്തിച്ചു വച്ച ഒരു ഹോമ കുണ്ഠത്തിന് വശത്തായി ജനാർദ്ദനൻ ഇരുന്നു..