അയാളുടെ മനസ് ആകെ ഭാരം എടുത്ത് വെച്ച പോലെ ആയി…
അയാൾ പേടിയോടെ അയാളുടെ മാലയിൽ കൈ മുറുക്കി.അയാൾ ആകെ വിയർത്തിരുന്നു. എന്തൊ പേടി അയാളെ കാർന്നു തിന്നുകൊണ്ട് ഇരുന്നു….
” ഞാൻ എന്താണ് ഈ കണ്ടത് എന്റെ ദേവ്യെ…വീണ്ടും എല്ലാം തുടങ്ങും എന്നാണോ”?..
” വീണ്ടും അത് നടന്നാൽ നമ്മുടെ കുലം തന്നെ നശിക്കും..ഇല്ലാ ആപത്തിൽ നിന്നും ഞങ്ങളെ കാക്കണേ അമ്മേ…”
അയാൾ തൊഴു കയ്യോടെ റൂമിനു ഉള്ളിൽ ഉണ്ടായിരുന്ന ദേവിയുടെ ചിത്രത്തിൽ നോക്കി പറഞ്ഞു..
അയാൾക്ക് അപ്പോഴും മനസിന് ആകെ ഒരു വല്ലായ്മ പോലെ. ആകെ തെറ്റ് സംഭവിച്ചിരിക്കുന്നു എന്ന് ആരോ ഉള്ളിൽ നിന്നും പറയും പോലെ.
ചിന്തകളെ മുറിച്ചു അപ്പോഴേക്കും ക്ലോക്കിൽ അഞ്ചരക്ക് ഉള്ള അലാറം അടിച്ചു..
ഭാരിച്ച മനസുമായി അയാൾ പ്രാർത്ഥിച്ചു എഴുനേറ്റു.. തന്റെ പ്രഭാത കർമങ്ങൾക്ക് ആയി കുളക്കരയിലേക്ക് നീങ്ങി..
വാർദ്ധയക്യ കാലം ആയിട്ടും അയാളുടെ കരുത് എടുത്ത് പറയേണ്ട ഒന്നാണ്.. പല അയോദ്ധന കർമങ്ങൾ വശം ഉള്ള ഒരാൾ കൂടിയാണ് ജാനാർദ്ദനൻ. ചന്ദ്രോത് തറവാടിന്റെ മൂത്ത കാരണവർ.
അയാൾ കുളിക്കാൻ ആയി തറവാടിൻ്റെ കിഴക്കേ ദിക്കിൽ സ്ഥിതി ചെയ്യുന്ന കുള കരയിൽ എത്തി.
കിഴക്കു ചെറുതായി വെളുത്തിട്ടുണ്ട്. അങ്ങു ദൂരെ ദേവി ക്ഷേത്രത്തിൽ നിന്നും പാട്ടു കേൾക്കുണ്ട്.. അയാൾ മന്ത്രങ്ങൾ ജപിച്ചു അയാൾ കുളത്തിലേക്കു നോക്കി. അയാൾ സ്ഥബ്ധനായി പോയി.
കുളം ആകെ കലങ്ങി മറിഞ്ഞു കിടക്കുന്നു.മാത്രവും അല്ല കുളത്തിന് പകുതിയോളം വെള്ളം കുറഞ്ഞിട്ടുണ്ട്. ജലം പകുതിയും ഉൾ വലിഞ്ഞിട്ടുണ്ട്.
അയാള് ആകെ മരവിച്ചു പോയി…അയാൾക്ക് ആകെ വെപ്രാളം ആവാൻ തുടങ്ങീ….
വേനൽ കാലത്തു പോലും വറ്റാത്ത ഈ കുളത്തിന് ഈ മഴക്കാലത്തു ഇത് എങ്ങനെ സംഭവിച്ചു..