അതു ഒരു കൂട്ടി മുട്ടലിന്റെ തുടക്കം പോലെ അടുത്ത് കൊണ്ട് ഇരിക്കുകയാണ്.
അതിന്റെ വേഗതയിൽ ചുറ്റും ഉണ്ടായിരുന്ന കൊച്ചു കല്ലുകൾ വരെ ഉരുകി.
എല്ലാ പ്രതീക്ഷയായും ശെരിവച്ചു ആ പ്രകാശം തമ്മിൽ കൂട്ടി മുട്ടി…
അതിന്റെ ഫലമായി അതിഭയങ്കരം ആയ സ്ഫോടനം അവിടെ ഉയർന്നു. ഒരു വലിയ പ്രകാശ ഗോളം അവിടെ രൂപപ്പെട്ടു. അതിന്റെ ശക്തിയിൽ അവിടെ ആകെ കണ്ണിനെ തുളക്കും പോലെ പ്രകാശം ഉയർന്നു . എങ്ങും പൊടിഞ്ഞ ഉൽക്ക കല്ലുകളും പ്രകാശവും അവിടെ പരന്നു..
പതിയെ ആ ചുറ്റും ഉള്ള ഉൽക്ക കക്ഷണങ്ങൾക്ക് പതിയെ ചലനമാറ്റം സംഭവിക്കാൻ തുടങ്ങി അവയെല്ലാം ആ പ്രകാശത്തെ ലക്ഷ്യം ആക്കി നീങ്ങി…
ആ പ്രകാശം ചുറ്റും ഉള്ളതിനെ എല്ലാം പ്രകാശത്തിന്റെ ഉള്ളിലേക്ക് ആഗിരണം ചെയ്ത് കൊണ്ട് ഇരുന്നു… എല്ലാം ആഗിരണം ചെയ്ത ശേഷം വീണ്ടും വലിയ പ്രകാശം ആയി മാറി.. ഒരു നക്ഷത്രം എന്ന പോലെ രൂപപ്പെട്ടു…
അവിടെ പുതിയ ഒരു നക്ഷത്ര വലയം രൂപപ്പെട്ടു… നടുവിൽ വലിയ ഗോളവും ചുറ്റിനും രണ്ടു നക്ഷത്രം മാത്രം ഉള്ള ഒരു ചെറിയ വലയം …
അതിൽ രണ്ടു ഭ്രമണ പദം..അതിന്റെ നടുവിൽ ഉൽക്കകൾ കൊണ്ട് രൂപപെട്ട ഒരു ഗോളം… പകുതി പ്രകാശവും മറു പകുതി അന്ധകാരവും നിറഞ്ഞ ഗോളം.. ഭ്രമണ പദത്തിൽ നക്ഷത്രം രണ്ടും എതിർ ദിശയിൽ ആണ് സ്ഥിതി ചെയ്യുന്നു…
ആ രണ്ടു നക്ഷത്രവും ആ വലിയ ഗോളത്തെ നടുവിൽ ആക്കി തങ്ങളുടെ ഭ്രമണ പദം വഴി പതിയെ ചലിക്കാൻ തുടങ്ങി….
******** ******* ******** *********
ചന്ദ്രോത് തറവാട് :
പെട്ടന്ന് ജനാർത്ഥനൻ ഞെട്ടി എഴുനേറ്റു… അയാൾക്ക് ആകെ വെപ്രാളം പോലെ ആയി.
അയാൾ ചുറ്റും നോക്കി അടുത്ത് ഉണ്ടായിരുന്ന വെള്ളം നിറച്ച് വച്ചിരുന്ന മണ് കൂജയിൽ നിന്നും വെള്ളം എടുത്ത് കുടിച്ചു..