വെള്ളിനക്ഷത്രം [RDX-M]

Posted by

 

അവൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നുപോയി. അവന്റെ കൈ തളരുന്നപോലെ തോന്നി..

 

സൂര്യൻ അവന്റെ ഇടതു വശത്തേക്ക് നോക്കി. അവിടെ അവനെ നോക്കി രാജാകീയം ആയ വസ്ത്രങ്ങളും തലയിൽ ചെറിയ കിരീടവും കയ്യിൽ ഒരു ദണ്ടും ഏന്തി രാജകുമാരി  നിൽപ്പുണ്ട്. അവള് ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യം അല്ല എന്ന ഭാവത്തിൽ ദൂരേക്ക് നോക്കി നിൽക്കുന്നു… അവളുടെ മുഖത്തും ചെറിയ അമർഷം കാണാം…

 

ആ കുമാരിക്ക് പിന്നിൽ ആയി തടിച്ചു കൂടിയ ജനങ്ങളും.. അവൾ കയ്യിൽ ഉണ്ടായിരുന്ന ദണ്ട് ഉയർത്തി നിലത്തേക്ക് ഇടിച്ചു…കൊല്ലുവാൻ ആജ്ഞ എന്നോണം കാണിച്ചു…

 

അവൻ  അവളെ നോക്കി. അവൾ കണ്ണ് അടച്ചു മരണത്തെ തയ്യാറായി നിൽക്കുന്നു.,, അവളുടെ മുഖത്ത് ഒരു ജയിച്ച വീര ആയ സ്ത്രീയുടെ പുഞ്ചിരി ഉണ്ടായിരുന്നു…

 

അവൻ ജനങ്ങളെയും കുമാരിയെയും പ്രകൃതിയെയും സാക്ഷ്യം ആക്കി വാൾ ഉയർത്തി താഴെക്ക് ആഞ്ഞു വീശി..

 

അവളുടെ കഴുത്തിനു മുന്നിലൂടെ  വാൾ കയറി ഇറങ്ങി അവളുടെ കഴുത്തിൽ നിന്നും അവളുടെ തല വേർപെട്ട് വീണു … അവളുടെ ശരീരം  ഒരു വശത്തേക്ക് വീണു പിടച്ചു… അതിൽ നിന്നും രക്തം ഒഴുകി കൊണ്ട് ഇരുന്നു… പതിയെ പതിയെ അവളുടെ തലയില്ലത്ത ശരീരം നിച്ഛലം ആയി…

 

അറ്റ്  കിടക്കുന്ന അവളുടെ മുഖത്ത് അപ്പോഴും പുഞ്ചിരി ഉണ്ടായിരുന്നു..

 

എങ്ങും ജനങ്ങളുടെ ആരവം മുഴങ്ങി

 

“സേനാധിപതിദേവേന്ദ്രൻ,,,വിജയിക്ട്ടെ”

 

“സേനാപതിദേവേദ്രൻ,,,, വിജയിക്കട്ടെ..

 

ജനങ്ങൾ സന്തോഷത്തോടെ  ആരവം മുഴക്കി. നാട് ആകെ അറിയിച്ചു..

 

കാർ മേഘത്താൽ മൂടിയ ആകാശം വഴി ഒരു നീല പ്രകാശത്തോടെ വാൽ നക്ഷത്രം കടന്നു പോയി… അത്  ആരും കണ്ടില്ല… ആരാവങ്ങൾക് ഇടയിൽ ആരും അത് ശ്രെദ്ധിച്ചതും ഇല്ല.

 

ഗ്രാമത്തിലെ ജനങ്ങളും കൊട്ടാരത്തിലെ ആളുകളും പിരിഞ്ഞു പോയി… എന്നാൽ അവിടെ ഒരാൾ മാത്രം അവശേഷിച്ചിരുന്നൂ… അത് ദേവനായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *