വെള്ളിനക്ഷത്രം [RDX-M]

Posted by

 

അയാളെ ഞെട്ടിച്ചു കൊണ്ട്  കുഞ്ഞു ഉറക്കെ കരയാൻ തുടങ്ങി.. വായുവിൽ ഉയർന്നു കുഞ്ഞു കരയുന്നത് അയാൾ അത്ഭുതത്തോടെ ആ  കാഴ്ച കണ്ടു നിറഞ്ഞ കണ്ണുകളോടെ ദേവനെ കൈ കൂപ്പി…

 

പ്രകാശം പതിയെ കുറഞ്ഞു കോവിലകത്തിന്റെ വാതിൽ പതിയെ അടഞ്ഞു…പ്രകൃതി നിഛലത വിട്ടു സാധാരണ നിലയിൽ ആയി.

 

കുഞ്ഞു അയാളുടെ കയ്യിലേക്ക് ചെന്നിരുന്നു. കുഞ്ഞിനെ ഒരു നോക്കി. നീല കൃഷ്ണമണി ഉള്ള ഒരു പൈതൽ അയാൾ കുഞ്ഞിനെ ചുംബനം കൊണ്ടു മൂടി…അയാൾ കരഞ്ഞുകൊണ്ട്  ഗ്രാമത്തിലേക്കു ഓടി.

 

കരഞ്ഞു കൊണ്ടിരുന്ന ഗ്രാമത്തിലെ ജനങ്ങൾ കേസരി ഓടി വരുന്നത് കണ്ടു എല്ലാവരും എഴുനേറ്റു..

 

അയാൾ വിളമ്പരം നടത്തുന്ന  വലിയ മൺതിട്ടക്ക്  മുകളിൽ കയറി.. അയാൾ കിഴക്കു ദിക്കിനിനെയും ഗ്രാമത്തെയും ജനങ്ങളെയും  സാക്ഷി ആക്കി കുഞ്ഞിനെ മുകളിലേക്ക് ഉയർത്തി… കുഞ്ഞു ഉറക്കെ കരഞ്ഞു.

 

അയാൾ തൊണ്ട പൊട്ടുമാറ് അലറി വിളിച്ചു…

 

…………സൂര്യ കർണൻ…………..

 

ജീവനോടെ തിരികെ കിട്ടിയതിൽ ഗ്രാമത്തിലെ ജനങ്ങൾ ഒന്നടങ്കം ആ കാഴ്ച അൽഭുദ്ധതോടെ കണ്ടു കരഞ്ഞു….ഉച്ചത്തിൽ തങ്ങളുടെ ഗ്രാമത്തിന്റെ രാജകുമാരന്റെ പേര് വിഷമം മറന്നു ഉറക്കെ വിളിക്കാൻ തുടങ്ങി… അവരുടെ ശബ്ദം ആ ഗ്രാമം മുഴുവൻ ഉയർന്നു കേട്ടു…

 

സൂര്യകർണൻ ……. സൂര്യകർണ്ണൻ…..

 

എങ്ങും ആ പേര് മുഴങ്ങി കേട്ടു……

 

(  ——————————————– )

 

വലിയ ശബ്ദത്തോടെ  ഒരു പ്രകാശം  സൂര്യനിൽ നിന്നു വേർപെട്ട്  അത്  ഓരോ നവഗ്രഹങ്ങളെയും വലം വച്ച് അത് മറ്റൊരു ദിശ ലക്ഷ്യം ആക്കി കുതിച്ചു… അത് അവസാനിച്ചത് പുതുതായി  രൂപം കൊണ്ട് ഭ്രമണ വലയത്തിൽ . അത് പദത്തിൽ സ്ഥാനം ഉറപ്പിച്ചതും വലിയ രീതിയിൽ പ്രകാശം പല വർണങ്ങൾ ഉയർന്നു…അതിൽ നിന്നു ഒൻപതു പ്രകാശ വലയം നക്ഷത്രത്തിനു ചുറ്റും രൂപംകൊണ്ടു…ആ നക്ഷത്രം സൂര്യനെ പോലെ ജ്വലിച്ചു നിന്നു….

Leave a Reply

Your email address will not be published. Required fields are marked *