———————————————-
( ആകാശങ്ങൾക്കും മുകളിൽ പുതുതായി രൂപം കൊണ്ട വലയത്തിൽ രണ്ടു നക്ഷത്രങ്ങൾക്ക് ഇടയിൽ പുതിയ ഒരു ഭ്രമണ പദം ചെറുതായി രൂപം കൊണ്ടു .. അതിൽ പുതിയ നക്ഷത്രം രൂപം കൊള്ളാൻ തയ്യാറായി എന്ന സൂചനയിൽ )
——————————————
ആകാശത്തിന്റെ നിറങ്ങൾ പല നിറത്തിൽ മാറി.. ശക്തമായ മിന്നലുകൾ രൂപപ്പെട്ടു. ആ ഗ്രാമം കണ്ടതിൽ വച്ച് ഭയാനകമായി പ്രകൃതി മാറി. ശക്തം ആയ മിന്നലുകൾ.
തെളിഞ്ഞ ആകാശം പെട്ടന്ന് മാറിയത് കണ്ട് ഗ്രാമവാസികൾ ഭയപ്പെട്ടു.
പെട്ടന്ന് പ്രകൃതി നിച്ഛലം ആയി.. എങ്ങും ശാന്തത പെയ്യാൻ തുടങ്ങിയ മഴത്തുള്ളികൾ വായുവിൽ ഉയർന്നു നിന്നു.
മരങ്ങളുടെ ഇലകൾ പോലും നിച്ഛലം ആയി.കേസരി ഒഴികെ സകല ജീവജാലങ്ങളും നിച്ഛലം..
കോവിലകത്തിന്റെ വാതിൽ ഒരു ഞരകത്തോടെ പതിയെ തുറന്നു. അതിനു ഉള്ളിൽ ഗ്രാമത്തിന്റെ ആരാധന ദൈവം ആയ യവി ദേവന്റെ സ്വർണ പ്രതിമ..
അതിൽ നിന്നും ചെറിയ പ്രകാശങ്ങൾ വരാൻ തുടങ്ങി… പ്രകാശം വലുതായി ആ പ്രതിമയ്ക്ക് പിറകിലായി സ്വർണ പ്രഭ ഉയർന്നു വരാൻ തുടങ്ങീ….
ആ പ്രതിമയിലെ നെറ്റിയിലെ രത്‌നം പതിയെ പ്രകാശിച്ചു..
കേസരിയുടെ കയ്യിൽ നിന്നു കുഞ്ഞു പതിയെ വായുവിൽ ഉയർന്നു പൊങ്ങി.
പതിയെ കുഞ്ഞിന് ചുറ്റും ഒരു സുതാര്യം ആയ രക്ഷാ കവചം ഒൻപത് വലയങ്ങൾ രൂപപ്പെട്ടു. അത് ഓരോന്നായി കുഞ്ഞിനെ വലം വച്ച് കറങ്ങി.. ആ വലയങ്ങൾ സ്വയം വ്യത്യസ്ത നിറത്തിൽ പ്രകാശം പ്രകാശിപ്പിച്ചു..
ഈ മായ കാഴ്ച കണ്ടു കേസരിയുടെ കണ്ണ് അത്ഭുതം കൊണ്ടു നിറഞ്ഞു. അയാളുടെ കൈ അറിയാതെ തന്നെ കൂപ്പി.
യവി ദേവൻ്റെ നെറ്റിയിൽ നിന്നും വന്ന ആ പ്രകാശം നീണ്ടു കുഞ്ഞിന്റെ ദേഹത്തേക്ക് പതിച്ചു. പതുക്കെ കുട്ടിയുടെ ശരീരത്തിൽ ചൂട് വർധിക്കാൻ തുടങ്ങി അതോടപ്പം നീല നിറം മാഞ്ഞു ചെറിയ ചുവപ്പ് വന്നു…