കുറച്ച് ദിവസങ്ങൾക്ക് ശേഷം…..
സമയം പുലർച്ച നാലു മണി …..
നിലാവുകൾ എങ്ങും പ്രകാശിതമായ ശാന്തമായ ഒരു പ്രദേശം… എങ്ങും നിലാവിൽ മുങ്ങി നിൽക്കുന്ന മരങ്ങൾ ..
ചെറിയ ശബ്ദത്തോടെ ശാന്തം ആയി ഒഴുകുന്ന ഒരു വലിയ നദി.
ആ നദിക്കു അപ്പുറം കുറച്ചു അകലെ ഒരു കരിങ്കൽ കുന്നിന് മുകളിൽ തലയെടുപ്പോടെ നിൽക്കുന്ന തലയിൽ വലിയ കൊമ്പുകളോടെ ആരോഗ്യവതൻ ആയ യോദ്ധവിനെ പോലെ തോന്നിപ്പിക്കുന്ന ധീരതയുടെ ദേവൻ ആയ യവി എന്ന് വിളിച്ചു ആളുകൾ ആരാധിക്കുന്ന പ്രതിമ..
അതിനു കീഴെ മിന്നാമിനുങ്ങ് പോലെ വെളിച്ചം പ്രകാശിച്ചു വീടുകൾ..ഒരു കൂട്ടം വീടുകളും മരങ്ങളും കൂടിയ ഇടം…
” ദേശം ഗ്രാമം,,,,കർഷകരുടെയും അടിമകളുടെയും ഗ്രാമം!
ദേശം ഗ്രാമം….
അവിടെ ഗ്രാമവാസികൾ എല്ലാം ഗ്രാമതലവന്റെ വീടിനു മുന്നിൽ എല്ലാം തടിച്ചു കൂടി നിൽക്കുന്നു.
തങ്ങളുടെ അമ്മ ആയ ഗ്രാമതലവന്റെ ഭാര്യയുടെ പ്രസവം ആണ്.. അവരുടെ ഗ്രാമത്തിന്റെ കുട്ടിയെ കാണാൻ എല്ലാവരും ആകാംഷയോടെ മുറ്റത്തു നിന്നു വാതിലേക്കു നോക്കുകയാണ് .
വീടിനു മുന്നിലൂടെ കേസരി എന്ന തലവൻ നഖം കടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നു .
നീ ഇങ്ങനെ പേടിക്കാതെ അവിടെ അടങ്ങി ഇരി അവൾക്ക് ഒന്നും പറ്റില്ല.. തല മൂത്ത കാരണവർ കേസരിയോട് പറഞ്ഞു..
“എങ്ങനെ പേടിക്കാതെ ഇരിക്കും പറഞ്ഞതിലും മുന്നേ അല്ലെ ഇത്… ആകെ ഉള്ളാരു ഹോസ്പിറ്റലിൽ വലിയവർക്കും പണക്കാർക്കും മാത്രം പ്രവേശനം.. എന്ത് നിയമം ആണ് ദേവ”…. അയാള് മലമുകളിൽ നിന്ന വലിയ പ്രതിമയെ നോക്കി അയാൾ വിലപിച്ചു..
കുറച്ചു നേരം കഴിഞ്ഞു പ്രതീക്ഷക്ക് വിരാമം ഇട്ടു വയറ്റാട്ടി കുഞ്ഞിനെ എടുത്തു വാതിൽ തുറന്നു പുറത്തേക്ക് കൊണ്ടു വന്നു..