വെള്ളിനക്ഷത്രം [RDX-M]

Posted by

 

എന്താടോ ഇത് നമുക്കുള്ളി ഇതൊക്കെ വേണമോ.. നമുക്ക് ഇനിയും കാണാൻ ഉള്ളത് അല്ലെ.. ചിരിയോടെ മേപ്പാടൻ പറഞ്ഞു…

 

ജനാർദ്ദനൻ നടന്നു നീങ്ങുന്നത് മേപ്പാടൻ  ചിരിയോടെ നോക്കി നിന്നു…

 

അയാൾ കണ്ണിൽ നിന്നു മറഞ്ഞതും ആ ചിരി പതിയെ ഇല്ലാതെ ആയി..അയാൾ ഒരു സംഭ്രമത്തോടെ  അയാൾ ചാരു കസേരയിൽ ഇരുന്നു…

 

തിരുമേനി കുറച്ചു നേരം ആലോചിച്ചു അയാൾ ഒരു ചെറിയ പേപ്പർ എടുത്തു അതിൽ എന്തൊക്കെയോ എഴുതാൻ തുടങ്ങി….

എഴുതി തീർന്ന ശേഷം അത് ചുരുട്ടി ചെറുത് ആക്കിയ ശേഷം വിരൽ വലുപ്പം ഉള്ള ഒരു ചെറിയ കുഴലിലേക്ക് ഇട്ടു അത് അടപ്പ് ഉപയോഗിച്ച് അടച്ചു…..

 

മേപ്പാടൻ  അയാളുടെ ശിഷ്യനെ അടുത്ത് വിളിച്ചു. അത് അവനെ ഏല്പിച്ചു…

 

ഇത് എത്രെയും വേഗം പക്ഷി മാർഗം എന്റെ ഗുരുവിനെ അറിയിക്കണം അവനോട് പറഞ്ഞു… അവനെ പറഞ്ഞു വിട്ടു

 

അയാൾ വീണ്ടും ചിന്തയിൽ മുഴുകി… അയാൾ അക കണ്ണിൽ തിളങ്ങി നിൽക്കുന്ന വെള്ളി നിറത്തിൽ ഒരു വാൾ കണ്ടു.

 

അയാളുടെ പിഴക്കാത്ത മന്ത്രങ്ങൾ പോലും തെറ്റുന്നത് അയാൾ മനസിലാക്കി….

 

ജനാർദ്ദനൻ പറഞ്ഞപോലെ സഹായക നക്ഷത്രം…നക്ഷത്രത്തിൻ്റെ ചലനം അതിനെ പ്രതിനിധീകരിക്കുന്ന ആളെ മറച്ച രീതി…അത് മേപ്പടനനിൽ ഒരു ചോദ്യം ആയി നില കൊണ്ടു….

 

നക്ഷത്രത്തെ മറച്ചത് അന്ധകാരം കൊണ്ട് ആണ്…അപ്പോൾ സഹായക നക്ഷത്രം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് തിന്മ ആണ്…

 

തൻ്റെ ശിഷ്യൻ കൂടി ആയ ജനാർദ്ദനൻ്റെ കുടുംബത്തിന് മുകളിൽ ഒരു കരി നിഴൽ പോലും താൻ അനുവദിക്കില്ല അയാള് മനസിൽ പറഞ്ഞു…

 

പക്ഷേ…..

 

ശത്രു സ്ത്രീയോ പുരുഷനോ പക്ഷെ ശക്തൻ ആണ്…

 

അറിയാതെ തന്നെ അയാളുടെ നാവ് അത് ഉച്ചരിച്ചു….

 

<<<<<<<<<<<         >>>>>>>>>>

Leave a Reply

Your email address will not be published. Required fields are marked *